വാര്‍ത്താവിതരണ പ്രക്ഷേപണ മന്ത്രാലയം
azadi ka amrit mahotsav

56-ാമത് ഐ‌എഫ്‌എഫ്‌ഐയിൽ ഇന്ത്യൻ ഫീച്ചർ ഫിലിമിലെ മികച്ച നവാഗത സംവിധായകനുള്ള പുരസ്കാരം ‘കേസരി ചാപ്റ്റർ 2’ ന് കരൺ സിംഗ് ത്യാഗിക്ക് ലഭിച്ചു


ഐ & ബി, പാർലമെന്ററി കാര്യ സഹമന്ത്രി ഡോ. എൽ. മുരുഗൻ അവാർഡ് സമ്മാനിച്ചു 

സിനിമാറ്റിക് മൂല്യവും ചരിത്രപരമായ പ്രാധാന്യവും എടുത്തു പറഞ്ഞ് ജൂറി 

प्रविष्टि तिथि: 28 NOV 2025 9:24PM by PIB Thiruvananthpuram

വളർന്നുവരുന്ന സിനിമാ പ്രതിഭകളെ ആഘോഷിക്കുന്ന ഒരു നാഴികക്കല്ലായ, 56-ാമത് അന്താരാഷ്ട്ര ചലച്ചിത്രമേള ഇന്ന് കരൺ സിംഗ് ത്യാഗിയെ മികച്ച നവാഗത സംവിധായകനുള്ള ഇന്ത്യൻ ഫീച്ചർ ഫിലിം പുരസ്‌കാരം നൽകി ആദരിച്ചു. നിരൂപക പ്രശംസ നേടിയ 'കേസരി ചാപ്റ്റർ 2' എന്ന ചിത്രത്തിനാണ് പുരസ്‌കാരം നൽകി ആദരിച്ചത്. ഇന്ന് നടന്ന സമാപന ചടങ്ങിൽ വാർത്താ വിതരണ പ്രക്ഷേപണ, പാർലമെന്ററി കാര്യ സഹമന്ത്രി ഡോ. എൽ. മുരുഗൻ അവാർഡ് കരൺ സിംഗ് ത്യാഗിക്ക് കൈമാറി. വാർത്താ വിതരണ പ്രക്ഷേപണ മന്ത്രാലയം സെക്രട്ടറി ശ്രീ സഞ്ജയ് ജാജു സന്നിഹിതനായിരുന്നു.


ചലച്ചിത്ര സംവിധായകനും എഴുത്തുകാരനും നിർമ്മാതാവുമായ ത്യാഗി, തന്റെ മൂർച്ചയുള്ള കഥപറച്ചിലും അർത്ഥവത്തായ ആഖ്യാനങ്ങളോടുള്ള പ്രതിബദ്ധതയും കൊണ്ട് ഇന്ത്യൻ സിനിമയിൽ തന്റേതായ ഒരു പ്രത്യേക ഇടം സൃഷ്ടിച്ചു. 'ബണ്ടിഷ് ബാൻഡിറ്റ്‌സ്', 'കാൽക്കൂട്' തുടങ്ങിയ ശ്രദ്ധേയമായ പേരുകൾ അദ്ദേഹത്തിന്റെ സംവിധാന മികവിൽ ഇതിനകം ഉൾപ്പെടുന്നു, കൂടാതെ 'കേസരി ചാപ്റ്റർ 2' ലൂടെ അദ്ദേഹം നിർബന്ധമായി കണേണ്ട ഒരു സംവിധായകനായി സ്വയം പ്രതിഷ്ഠിച്ചു.


ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തിന്റെ സിനിമാറ്റിക് മൂല്യങ്ങൾ, ചരിത്രപരമായ പ്രാധാന്യം, സിനിമയിൽ പകർത്തിയിരിക്കുന്ന ശ്രദ്ധേയമായ നിമിഷങ്ങൾ എന്നിവയെ തങ്ങൾ അഭിനന്ദിക്കുന്നുവെന്ന് ജൂറി അഭിപ്രായപ്പെട്ടു. 'കേസരി ചാപ്റ്റർ 2' ന്റെ സംവിധായകൻ, നിർമ്മാതാവ്, അഭിനേതാക്കൾ, സാങ്കേതിക വിദഗ്ധർ എന്നിവരെ അഭിനന്ദിക്കുന്നതായും ചിത്രത്തെ ഒരു ദൃശ്യ മികവ് എന്നും ഇന്ത്യൻ പനോരമ വിഭാഗം ജൂറി ചെയർപേഴ്‌സൺ വിശേഷിപ്പിച്ചു.

Karan Singh Tyagi's film 'Kesari Chapter 2' tells the powerful story of Sankaran Nair, the fearless barrister who took on the British Empire to expose the brutal truth behind the Jallianwala Bagh massacre.

From uncovering General Dyer’s actions to fighting an unwavering legal… pic.twitter.com/EZZUgjVJHs

— PIB in Goa 🇮🇳 (@PIB_Panaji) November 28, 2025


ജാലിയൻവാലാബാഗ് കൂട്ടക്കൊലയ്ക്ക് പിന്നിലെ സത്യം തുറന്നുകാട്ടാൻ ബ്രിട്ടീഷ് സാമ്രാജ്യത്തിനെതിരെ പോരാടിയ കേരളത്തിലെ നിർഭയ ബാരിസ്റ്റർ ശങ്കരൻ നായരുടെ അസാധാരണമായ ജീവിത കഥയാണ് 'കേസരി ചാപ്റ്റർ 2' വിവരിക്കുന്നത്. വൈസ്രോയിയുടെ കൗൺസിലിലെ അംഗമെന്ന നിലയിൽ, നിരായുധരായ സാധാരണക്കാർക്ക് നേരെ ജനറൽ ഡയർ മനഃപൂർവ്വം വെടിയുതിർത്തതിന്റെ നിഷേധിക്കാനാവാത്ത തെളിവുകൾ നായർ കണ്ടെത്തുന്നു. യുവ അഭിഭാഷകനായ ദിൽരീത് ഗില്ലിനൊപ്പം, നൂറുകണക്കിന് ഇരകൾക്ക് നീതി ആവശ്യപ്പെട്ട് കൊളോണിയൽ ഭരണത്തിനെതിരെ അദ്ദേഹം ധീരമായ നിയമപോരാട്ടം ആരംഭിക്കുന്നു.


നായരുടെ അചഞ്ചലമായ ധൈര്യത്തെ പകർത്തുക മാത്രമല്ല, ഇന്ത്യയുടെ സ്വാതന്ത്ര്യസമരത്തിൽ അദ്ദേഹം ജ്വലിപ്പിച്ച സമരാഗ്നിയെയും ഈ ചിത്രം എടുത്തുകാണിക്കുന്നു. ശ്രദ്ധേയമായ കോടതിമുറി രംഗങ്ങളിലൂടെയും
 ശക്തമായ പ്രകടനങ്ങളിലൂടെയും, ‘കേസരി ചാപ്റ്റർ 2’ ഇന്ത്യൻ ചരിത്രത്തിലെ അത്ര അറിയപ്പെടാത്ത ഒരു അധ്യായത്തിന് സിനിമാറ്റിക് തീവ്രതയും വൈകാരിക ആഴവും നൽകി ജീവൻ നൽകുന്നു.


രാജ്യത്തിന്റെ സർഗ്ഗാത്മക ഭൂപ്രകൃതിയെ പുനർനിർവചിക്കുന്ന പുതിയ ശബ്ദങ്ങളെ വെളിച്ചത്തുകൊണ്ടുവരാനുള്ള IFFIയുടെ തുടർച്ചയായ ശ്രമത്തിന്റെ ഭാഗമാണ് ഇന്ത്യൻ ഫീച്ചർ ഫിലിം അവാർഡ്. ഈ വർഷം, നൂതനമായ കഥപറച്ചിൽ, പ്രാദേശിക വൈവിധ്യം, ശക്തമായ സിനിമാറ്റിക് കാഴ്ചപ്പാട് എന്നിവ പ്രദർശിപ്പിക്കുന്ന മികച്ച അരങ്ങേറ്റ ഫീച്ചർ ചിത്രങ്ങൾ ജൂറി തെരഞ്ഞെടുത്തു.


ആദ്യമായി ചലച്ചിത്ര സംവിധായകരാകുന്നവരുടെ സർഗ്ഗാത്മകതയും ഭാവിവാഗ്ദാനവും അംഗീകരിക്കുന്നതിനായി ഏർപ്പെടുത്തിയ ഈ അവാർഡ്,  ആദ്യകാല സൃഷ്ടികളിലെ ഗണ്യമായ കഴിവുകളെയും കലാപരമായ യോഗ്യതയെയും അടയാളപെടുത്തുന്ന  സംവിധായകരെ ആദരിക്കുന്നു. ഓരോ വർഷവും, മേളയുടെ ചട്ടങ്ങൾക്കനുസൃതമായി അഞ്ച് അരങ്ങേറ്റ ചിത്രങ്ങൾ വരെ തെരഞ്ഞെടുത്ത് പ്രദർശിപ്പിക്കും. പുരസ്‌കാരത്തിന് ₹5 ലക്ഷം ക്യാഷ് അവാർഡും സർട്ടിഫിക്കറ്റും അടങ്ങുന്നതാണ്.


കരൺ സിംഗ് ത്യാഗിയെപ്പോലുള്ള നവാഗത ചലച്ചിത്ര പ്രവർത്തകരെ ആഘോഷിക്കുന്നതിലൂടെ, അടുത്ത തലമുറയിലെ കഥാകൃത്തുക്കളെ വളർത്തിയെടുക്കുന്നതിനുള്ള പ്രതിബദ്ധത ഐഎഫ്എഫ്ഐ വീണ്ടും ഉറപ്പിക്കുന്നു: ധീരമായ ആശയങ്ങൾ, പുതിയ കാഴ്ചപ്പാടുകൾ, പരിവർത്തനാത്മക ആഖ്യാനങ്ങൾ എന്നിവയിലൂടെ ഇന്ത്യൻ സിനിമയുടെ ഭാവിയെ രൂപപ്പെടുത്തുന്ന ശബ്ദങ്ങളാണിവ.

*** 

AT


(रिलीज़ आईडी: 2196124) आगंतुक पटल : 8
इस विज्ञप्ति को इन भाषाओं में पढ़ें: English