പ്രത്യേക സേവനങ്ങളും ഫീച്ചറുകളും
azadi ka amrit mahotsav

തിരുവനന്തപുരത്ത് സംഗീത വിരുന്നൊരുക്കി ആകാശവാണി സംഗീത സമ്മേളനം

പോസ്റ്റഡ് ഓണ്‍: 08 NOV 2025 8:25PM by PIB Thiruvananthpuram

ഒരിടവേളയ്ക്ക് ശേഷം വീണ്ടും ആകാശവാണി സംഗീത സമ്മേളനം അരങ്ങേറി. രാജ്യത്തെ തിരഞ്ഞെടുക്കപ്പെട്ട 24 നഗരങ്ങളിൽ നടക്കുന്ന 67- ാമത് ആകാശവാണി സംഗീത സമ്മേളനത്തിന്റെ ഭാഗമായി തിരുവനന്തപുരം വൈലോപ്പിള്ളി സംസ്കൃതി ഭവനിൽ സംഘടിപ്പിച്ച സംഗീത പരിപാടിക്ക് നവംബർ 8ന് വൈകീട്ട് തിരി തെളിഞ്ഞു. 

പ്രസാർ ഭാരതിയും കേന്ദ്ര സാംസ്കാരിക മന്ത്രാലയവും ചേർന്ന് അവതരിപ്പിച്ച പരിപാടി ഡോ.കെ.ഓമനക്കുട്ടി നിലവിളക്ക് കൊളുത്തി ഉദ്ഘാടനം ചെയ്തു. ആകാശവാണി തിരുനന്തപുരം നിലയം മേധാവി എ ജി ബൈജു ഡോ.കെ.ഓമനക്കുട്ടിയെ പൊന്നാട അണിയിച്ച് ആദരിച്ചു. ആകാശവാണി തൻ്റെ കുടുംബമാണെന്നും 65 വർഷത്തെ അഭേദ്യബന്ധമാണ് ആകാശവാണിയുമായി തനിക്കുള്ളതെന്നും ചടങ്ങിനെ അഭിസംബോധന ചെയ്ത് സംസാരിച്ച ഡോ.കെ.ഓമനക്കുട്ടി പറഞ്ഞു. 

തുടർന്ന് കുടമാളൂർ മുരളീധരമാരാരും സംഘവും അവതരിപ്പിക്കുന്ന പഞ്ചവാദ്യം അരങ്ങേറി. ഡോ.എൻ.ജെ.നന്ദിനിയുടെ നേതൃത്വത്തിൽ സംഗീതക്കച്ചേരിയും അരങ്ങേറി. അജിത് ജി.കൃഷ്ണൻ, എസ്.ആർ.ശ്രീക്കുട്ടി എന്നിവർ ലളിതഗാനങ്ങൾ അവതരിപ്പിച്ചു.

-NK-


( റിലീസ് ഐ.ഡി: 2187890) സന്ദര്‍ശക കൗണ്ടര്‍ : 15