പ്രത്യേക സേവനങ്ങളും ഫീച്ചറുകളും
azadi ka amrit mahotsav

കേന്ദ്ര ഗവണ്മെന്റ് ജീവനക്കാർക്കുള്ള 2026 ലെ അവധി ദിനങ്ങൾ വിജ്ഞാപനം ചെയ്തു.

प्रविष्टि तिथि: 07 NOV 2025 2:22PM by PIB Thiruvananthpuram

2026 ലെ പൊതു അവധികൾ സംബന്ധിച്ച് കേന്ദ്ര ഗവണ്മെന്റ് ഉത്തരവ് പുറപ്പെടുവിച്ചു. 2025 നവംബർ ആറിന് തിരുവനന്തപുരത്ത് നടന്ന സെൻട്രൽ ഗവൺമെന്റ് എംപ്ലോയീസ് വെൽഫെയർ കോ-ഓർഡിനേഷൻ കമ്മിറ്റി (CGEWCC) യോഗത്തിലാണ് 2026 ലെ അവധി ദിനങ്ങൾ സംബന്ധിച്ച് തീരുമാനമായത്. ഞായറാഴ്ചകൾക്കും ശനിയാഴ്ചകൾക്കും പുറമേയുള്ള പൊതു അവധി ദിനങ്ങൾ ചുവടെ

1

റിപ്പബ്ലിക് ദിനം

ജനുവരി 26

തിങ്കൾ

2

ഈദു ഫിത്തർ (റംസാൻ)

മാർച്ച് 20

വെള്ളി

3

മഹാവീർ ജയന്തി

മാർച്ച് 31

ചൊവ്വ

4

ദുഃഖവെള്ളി

ഏപ്രിൽ 03

വെള്ളി

5

ബൈശാഖി/ ബോഹാഗ് ബിഹു

ഏപ്രിൽ 15

ബുധൻ

6

ബുദ്ധ പൂർണിമ

മെയ് 01

വെള്ളി

7

*ഇദുൽ സുഹ (ബക്രീദ്)

മെയ് 27

ബുധൻ

8

മുഹറം

ജൂൺ 25

വ്യാഴം

9

സ്വാതന്ത്ര്യദിനം

ഓഗസ്റ്റ് 15

ശനി

10

നബിദിനം

ഓഗസ്റ്റ് 25

ചൊവ്വ

11

ഓണം

ഓഗസ്റ്റ് 26

ബുധൻ

12

ഗാന്ധി ജയന്തി

ഒക്ടോബർ 02

വെള്ളി

13

മഹാനവമി

ഒക്ടോബർ 19

തിങ്കൾ

14

വിജയ ദശമി

ഒക്ടോബർ 20

ചൊവ്വ

15

ദീപാവലി

നവംബർ 08

ഞായർ

16

ഗുരുനാനാക്ക് ജയന്തി

നവംബർ 24

ചൊവ്വ

17

ക്രിസ്തുമസ്

ഡിസംബർ 25

വെള്ളി

 

ഈദുൽ ഫിത്തർ (റംസാൻ) (മാർച്ച് 20), ഈദുൽ സുഹ (ബക്രീദ്) (മെയ് 27), മുഹറം (ജൂൺ 25), പ്രവാചകൻ മുഹമ്മദ് നബിയുടെ ജന്മദിനം (ഓഗസ്റ്റ് 25) എന്നീ നാല് അവധി ദിനങ്ങൾ സംസ്ഥാന പട്ടികയിൽ നിന്ന് സ്വീകരിച്ചിട്ടുണ്ട്. സംസ്ഥാന ഗവണ്മെന്റ്  ഈ അവധി ദിനങ്ങളിൽ ഏതെങ്കിലും മാറ്റുകയാണെങ്കിൽ, മാറ്റിയ തീയതി മാത്രമേ കേന്ദ്ര ഗവൺമെൻറ് ഓഫീസുകൾക്കും അവധി ദിനമായി പരിഗണിക്കൂ.

39 നിയന്ത്രിത അവധികളിൽ രണ്ടെണ്ണം കേന്ദ്ര ഗവണ്മെന്റ് ജീവനക്കാർക്ക് തെരഞ്ഞെടുക്കാം.

***

NK


(रिलीज़ आईडी: 2187286) आगंतुक पटल : 84
इस विज्ञप्ति को इन भाषाओं में पढ़ें: English