പ്രത്യേക സേവനങ്ങളും ഫീച്ചറുകളും
വിജിലൻസ് അവബോധ വാരം: ഇപിഎഫ്ഒയുടെ കൊച്ചി പ്രാദേശിക ഓഫീസ് പോസ്റ്റർ ഡിസൈൻ മത്സരം സംഘടിപ്പിച്ചു
പോസ്റ്റഡ് ഓണ്‍:
06 NOV 2025 5:19PM by PIB Thiruvananthpuram
വിജിലൻസ് അവബോധ വാരാചരണം 2025 ന്റെ ഭാഗമായി, എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് ഓർഗനൈസേഷൻ (ഇപിഎഫ്ഒ) കൊച്ചി റീജിയണൽ ഓഫീസ്,വിദ്യാർത്ഥികളിൽ ധാർമിക ബോധവും സുതാര്യതയും പ്രോത്സാഹിപ്പിക്കുന്നത് ലക്ഷ്യമിട്ട് കലൂർ ഗ്രീറ്റ്സ് പബ്ലിക് സ്കൂളിൽ ഒരു പോസ്റ്റർ രൂപകൽപ്പന മത്സരം സംഘടിപ്പിച്ചു.

"വിജിലൻസ്: നമ്മുടെ പൊതുവായ ഉത്തരവാദിത്വo" എന്ന ഈ വർഷത്തെ പ്രമേയത്തിന് അനുസൃതമായി, കുട്ടികളിൽ സത്യസന്ധത, ഉത്തരവാദിത്വം, ധാർമ്മികത എന്നീ മൂല്യങ്ങൾ വളർത്തിയെടുക്കുക എന്ന ലക്ഷ്യത്തോടെയാണ് പരിപാടി സംഘടിപ്പിച്ചത്.

റീജിയണൽ പിഎഫ് കമ്മീഷണർ–II ശ്രീമതി റീന മേനോൻ ചടങ്ങിൽ പങ്കെടുത്തു. ധാർമ്മിക മൂല്യങ്ങൾ കലയിലൂടെ സർഗാത്മകമായി ചിത്രീകരിച്ച വിദ്യാർത്ഥികളെ അവർ അഭിനന്ദിച്ചു. വിജയികൾക്ക് സമ്മാനങ്ങളും വിതരണം ചെയ്തു.
ENSP.jpeg)
പ്രിൻസിപ്പൽ ശ്രീമതി ബെലിൻഡ വിദ്യാർത്ഥികളെ അഭിസംബോധന ചെയ്തു. ദൈനംദിന ജീവിതത്തിൽ സത്യസന്ധതയും ധാർമികതയും ഉയർത്തിപ്പിടിക്കാൻ കുട്ടികളെ പ്രോത്സാഹിപ്പിച്ചു. അസിസ്റ്റന്റ് പിഎഫ് കമ്മീഷണർ ശ്രീ. പർവീൺ സരോഹയുടെ മാർഗനിർദേശപ്രകാരം സംഘടിപ്പിച്ച പരിപാടിയിൽ , ഗ്രീറ്റ്സ് പബ്ലിക് സ്കൂളിലെ കലാവിഭാഗം അധ്യാപിക ശ്രീമതി. സൂരജ മനുവിന്റെ സജീവ പിന്തുണയുമുണ്ടായിരുന്നു.

ഇപിഎഫ്ഒ ഉദ്യോഗസ്ഥരായ ശ്രീ. സാജൻ കെ.പി., ശ്രീമതി ചിത്ര എൻ., ശ്രീ. അബ്ദുൾ റഹ്മാൻ, ശ്രീ. സുനിൽ കുമാർ, ശ്രീ. സജീഷ് കുമാർ പി.എസ്. എന്നിവർ വിദ്യാർത്ഥികളുമായി സംവദിക്കുകയും ജീവിതത്തിൽ ധാർമ്മിക മൂല്യങ്ങളുടെ പ്രസക്തിയെക്കുറിച്ച് സന്ദേശം നൽകുകയും ചെയ്തു.
സമൂഹത്തിലെ എല്ലാ വിഭാഗങ്ങൾക്കിടയിലും ജാഗ്രത, അവബോധം, സുതാര്യത, സദ്ഭരണം എന്നിവ പ്രോത്സാഹിപ്പിക്കുന്നതിൽ ഇപിഎഫ്ഒ യുടെ പ്രതിജ്ഞാബദ്ധത പ്രതിഫലിപ്പിക്കുന്നതായിരുന്നു ഈ പരിപാടി.
***
( റിലീസ് ഐ.ഡി: 2187015)
സന്ദര്‍ശക കൗണ്ടര്‍ : 56