പ്രത്യേക സേവനങ്ങളും ഫീച്ചറുകളും
azadi ka amrit mahotsav

സുഗന്ധവ്യഞ്ജനകയറ്റുമതികുത്തക ഇന്ത്യനിലനിർത്തുന്നതിൽസ്പൈസസ് ബോർഡ് ജീവനക്കാർ വഹിക്കുന്ന പങ്ക്പ്രശംസനീയം: ചെയർപേഴ്സൺ അഡ്വ സംഗീത വിശ്വനാഥൻ

Posted On: 28 OCT 2025 8:06PM by PIB Thiruvananthpuram
കൊച്ചി:  സുഗന്ധവ്യഞ്ജന കയറ്റുമതി കുത്തക ഇന്ത്യ നിലനിർത്തുന്നതിൽ സ്പൈസസ് ബോർഡ് ജീവനക്കാർ വഹിക്കുന്ന പങ്ക് പ്രശംസനീയമെന്ന് ചെയർപേഴ്സൺ അഡ്വ സംഗീത വിശ്വനാഥൻ പറഞ്ഞു. 53 ആമത് രാഷ്ട്രാന്തരീയ കുരുമുളക് സമൂഹത്തിൻ്റെ സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അവർ.
എല്ലാവരെയും ഉൾക്കൊണ്ട് കൊണ്ട് കുരുമുളക് കയറ്റുമതി സുരക്ഷിതമാക്കുന്നതിലും, കുരുമുളക് ഉൽപ്പാദക രാജ്യങ്ങളുമായി ഇന്ത്യ നടത്തുന്ന സഹകരണങ്ങളിലും അവർ സംതൃപ്തി പ്രകടിപ്പിച്ചു.

ഐ പി സി എക്സിക്യൂട്ടീവ് ഡയറക്റ്റർ മരീന എൻ അഗ്രൈനി സ്വാഗതം പറഞ്ഞു.

ഉദ്ഘാടനശേഷം കുരുമുളക് ഉല്‍പ്പാദന രംഗത്ത് അത്യുൽപ്പാദന ശേഷി കൈവരിച്ച കർഷകർക്കുള്ള പുരസ്കാരങ്ങൾ വൈ എൻ കൃഷ്ണകുമാർ (ഇന്ത്യ), ആൽഫെഡ്ഡി ഹെർനാൻഡി (ഇന്തോനേഷ്യ), എൻസിക് ഉമ്തം അനക്ജലാലു (മലേഷ്യ ), വൈ ജി ലയണൽ ബണ്ഡാര (ശ്രീലങ്ക), മായിഡക് ഡയപ്പ് (വിയറ്റ്നാം), എന്നിവരും മൂല്യവർദ്ധിത ഉൽപ്പന്ന കയറ്റുമതിയിൽ മുൻനിരയെത്തിയവർക്കുള്ള പുരസ്കാരം കോലഞ്ചേരി സിന്തൈറ്റ്ൻ ഇഡസ്ട്രീസ്, ഇന്തോനേഷ്യയിലെ പിറ്റി നാച്ചുറപെരിസ ആരോമ, മലേഷ്യയിലെ എൻ ഗു ഓംഗ്എയ്ക്ക് എസ്ഡി എൻ, വിയറ്റ്നാമിലെ സൈമെക്സോഡാക്ക് ലാക്ക്, പുതിയ ഉൽപ്പന്നങ്ങൾ കണ്ടെത്തിയവർക്കുള്ള പുരസ്കാരങ്ങൾ തൃശ്ശൂരിലെ ഹെർബ്ബൽ ഐസൊലേറ്റ് സ്, പുഹസ് ഹെർബൽ പ്ളാൻറ്റേഷൻ,പേൾ കോർപ്പറേഷൻ എന്നിവയ്ക്കും വിതരണം ചെയ്തു.

തുടർന്ന് നടന്ന സെഷനുകളിൽ  ഗിരിധർ റാവു, ഡോ വിജുജേക്കബ്ബ്, ലൗറ ഷുമോവ്, അന്നസ്റ്റാർഡ് ലക്ക്, സുഷമ ശ്രീകണ്ഠത്ത്, ജസ്വിന്ദർ സിംഗ്എന്നിവർപങ്കെടുത്തു പാനൽ ചർച്ചനടത്തി.

പെപ്പർ റ്റെക്ക് യോഗത്തിൽ കുരുമുളകിൻ്റെ സംരക്ഷണം മുതൽ പ്രാദേശിക സഹകരണം വരെചർച്ചയായി.

ഇന്ന് നടക്കുന്നചർച്ചകളിൽ ഇന്ത്യ, മലേക്ഷ്യ, ഇന്തോനേഷ്യ, ശ്രീലങ്ക, വിയറ്റ്നാം പ്രതിനിധികൾ അതത് രാജ്യങ്ങളിലെ കുരുമുളക് വ്യാപാര രംഗത്തെക്കുറിച്ച് സംസാരിക്കും.

ആഗോളരംഗത്തെ കുരുമുളക് വിള റിപ്പോര്‍ട്ട് ഐ പി സി എക്സിക്യൂട്ടീവ് ഡയറക്റ്റർ മറീന എൻ അഗ്രൈനി അവതരിപ്പിക്കും.  ഐ പി സി ചെയർമാൻ പി ഹേമലത ഐ എ എസ് സമാപന പ്രസംഗം നടത്തും.
 
 
*****

(Release ID: 2183512) Visitor Counter : 16
Read this release in: English