പ്രത്യേക സേവനങ്ങളും ഫീച്ചറുകളും
azadi ka amrit mahotsav

ആഗോള മാരിടൈം ശക്തിയായി ഇന്ത്യയെ രൂപപ്പെടുത്താൻ കൊച്ചിയിൽ ഷിപ്പ് ബിൽഡിംഗ് സമ്മിറ്റ്

‘വികസിത് ഭാരത് 2047’ ലക്ഷ്യത്തിന്റെ ഭാഗമായി കപ്പൽനിർമാണ മേഖലയിലെ സഹകരണം, നവീകരണം, നിക്ഷേപം എന്നിവ ചർച്ചചെയ്യാൻ വിദഗ്ധർ ഒത്തുചേരുന്നു

പോസ്റ്റഡ് ഓണ്‍: 21 OCT 2025 5:02PM by PIB Thiruvananthpuram
കൊച്ചി, ഒക്ടോബർ 21, 2025:   ഇന്ത്യയുടെ സമുദ്ര, വ്യവസായ, നയ മേഖലകളിൽ നിന്നുള്ള പ്രമുഖ ശബ്ദങ്ങളെ ഒരേ വേദിയിൽ സമന്വയിപ്പിച്ച്, ഇന്ത്യ മാരിടൈം വീക്ക് 2025-ൻ്റെ  ഭാഗമായി കൊച്ചിൻ ഷിപ്പ്‌യാർഡ് ലിമിറ്റഡ് (സി‌എസ്‌എൽ)  2025 ഒക്ടോബർ 22 ന് കൊച്ചി ഷിപ്പ് ബിൽഡിംഗ് സമ്മിറ്റ് സംഘടിപ്പിക്കുന്നു . ഈ ഉച്ചകോടി കൊച്ചിൻ ഷിപ്‌യാർഡ് ലിമിറ്റഡിന്റെയും, സെന്റർ ഫോർ പബ്ലിക് പോളിസി റിസർച്ച് (CPPR),  കൊച്ചിയുടെയും  സംയുക്താഭിമുഖ്യത്തിലാണ് സംഘടിപ്പിക്കുന്നത്.

'സ്റ്റിയറിംഗ് ഇന്ത്യാസ് ഷിപ്പ്  ബിൽഡിംഗ് ഇൻഡസ്‌ട്രി : കോളാബറേഷൻ, ഇന്നോവേഷൻ ആൻഡ് ഇൻവെസ്റ്റമെന്റ് ഫോർ  2047' (“Steering India’s Shipbuilding Industry: Collaboration, Innovation and Investment for 2047,”)  എന്ന പ്രമേയത്തിലാണ് ഉച്ചകോടി നടക്കുന്നത്.  വികസിത് ഭാരത് 2047 എന്ന ദേശീയ  ലക്ഷ്യത്തിന്റെ ഭാഗമായി ഇന്ത്യയെ ആഗോള തലത്തിൽ മുൻനിരയിലുള്ള  അഞ്ചു മാരിടൈം രാജ്യങ്ങളിൽ ഉൾപ്പെടുത്താനുള്ള മാർഗ്ഗരേഖ ചർച്ച ചെയ്യുകയാണ് പ്രധാന ലക്ഷ്യം.

കപ്പൽനിർമാണം, ‘മദർ ഇൻഡസ്ട്രി’ എന്നറിയപ്പെടുന്ന പ്രധാന വ്യവസായ മേഖലയാണ്. ഇന്ത്യയുടെ സാമ്പത്തിക, വ്യാവസായിക, തന്ത്രപരമായ വളർച്ചയുടെ കേന്ദ്രബിന്ദുവാണ് ഇത് .കൊറിയ, ജപ്പാൻ, ചൈന തുടങ്ങിയ രാജ്യങ്ങൾ ആഗോള കപ്പൽ നിർമ്മാണ വിപണിയിൽ ആധിപത്യം പുലർത്തുന്നുണ്ടെങ്കിലും, ഇന്ത്യയുടെ ജനസംഖ്യാപരമായ നേട്ടം, തീരദേശ സാധ്യത, നയപരമായ മുന്നേറ്റം എന്നിവ വികാസത്തിനും നവീകരണത്തിനും സവിശേഷമായ അവസരങ്ങൾ നൽകുന്നു. സഹകരണ ചട്ടക്കൂടുകളും ആധുനികവൽക്കരണവും ഈ സാധ്യതകളെ സുസ്ഥിര സമുദ്ര വളർച്ചയിലേക്ക് എങ്ങനെ മാറ്റുമെന്ന് ഉച്ചകോടി ചർച്ച ചെയ്യും.

കൊച്ചിൻ ഷിപ്‌യാർഡ് ലിമിറ്റഡ് ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ ശ്രീ. മധു എസ് നായർ സമ്മേളനം ഉദ്ഘാടനം ചെയ്യും . CPPR ചെയർമാൻ ഡോ. ഡി. ധനുരാജ് സമ്മേളനത്തെ അഭിസംബോധന ചെയ്യും .

തുടർന്ന് നടക്കുന്ന പാനൽ ചർച്ച ഡോ. ആർ.പി. പ്രധാൻ (പ്രൊഫസർ, ബിറ്റ്സ് പിലാനി ഗോവ ക്യാംപസ്, ഡിസ്ടിങ്വിഷ്ഡ് ഫെല്ലോ, CPPR) നേതൃത്വത്തിൽ നടക്കും.

പാനലിസ്റ്റുകൾ:

വൈസ് അഡ്മിറൽ ജി. അശോക് കുമാർ (റിട്ട.), മുൻ വൈസ് ചീഫ് ഓഫ് നേവൽ സ്റ്റാഫ്, മുൻ നാഷണൽ മാരിടൈം സെക്യൂരിറ്റി കോർഡിനേറ്റർ

ശ്രീ. ബിജു ജോർജ്, ഡയറക്ടർ (ഷിപ്പ് ബിൽഡിംഗ്), മസഗോൺ ഡോക്ക് ഷിപ്‌ബിൽഡേഴ്‌സ് ലിമിറ്റഡ്

ശ്രീ. ഹരിരാജ് പി, ചീഫ് ഓപ്പറേറ്റിംഗ് ഓഫീസർ, സ്മാർട്ട് എൻജിനീയറിംഗ് ആൻഡ് ഡിസൈൻ സൊല്യൂഷൻസ് ലിമിറ്റഡ് (SEDS)

ഡോ. സതീഷ് ബാബു പി.കെ, അസോസിയേറ്റ് പ്രൊഫസർ, നേവൽ ആർകിടെക്ചർ ആൻഡ് ഷിപ്പ് ബിൽഡിംഗ് ഡിപ്പാർട്ട്മെന്റ്, കൊച്ചിൻ സർവകലാശാല ഓഫ് സയൻസ് ആൻഡ് ടെക്നോളജി

ചർച്ചയിൽ നയപരമായ പരിഷ്കാരങ്ങൾ, സാങ്കേതിക നവീകരണം, തൊഴിൽവിദ്യാഭ്യാസം, സാമ്പത്തിക സ്ഥിരത എന്നിവയുൾപ്പെടെ ഇന്ത്യയുടെ കപ്പൽനിർമാണ മേഖലയിലെ മുഖ്യ വെല്ലുവിളികളും സാധ്യതകളും പ്രാധാന്യമാകും.

പ്രധാന സർക്കാർ പദ്ധതികളായ ഷിപ്പ് ബിൽഡിംഗ് ഫിനാൻഷ്യൽ അസിസ്റ്റൻസ് സ്കീം (₹24,736 കോടി), മാരിടൈം ഡെവലപ്മെന്റ് ഫണ്ട് (₹25,000 കോടി)  തുടങ്ങിയ സർക്കാർ സംരംഭങ്ങൾക്ക് മത്സരശേഷി എങ്ങനെ വർദ്ധിപ്പിക്കാനും വലിയ തോതിലുള്ള തൊഴിലവസരങ്ങൾ സൃഷ്ടിക്കാനും കഴിയുമെന്നും ഇത് പരിശോധിക്കും.

 

2047-ലേക്കുള്ള ഇന്ത്യയുടെ കപ്പൽ നിർമ്മാണ ദർശനം മുന്നോട്ട് കൊണ്ടുപോകുന്നതിനും, വിക്സിത് ഭാരത് എന്ന വിശാലമായ ദേശീയ ലക്ഷ്യവുമായി പൊരുത്തപ്പെടുന്നതിനും നയരൂപകർത്താക്കൾ, വ്യവസായം, അക്കാദമിക് മേഖല എന്നിവ തമ്മിലുള്ള സഹകരണത്തിന് ഉച്ചകോടി ഒരു സുപ്രധാന വേദി നൽകും.

 

 

 

************

( റിലീസ് ഐ.ഡി: 2181276) സന്ദര്‍ശക കൗണ്ടര്‍ : 31
ഈ റിലീസ് വായിക്കുക: English