പ്രത്യേക സേവനങ്ങളും ഫീച്ചറുകളും
azadi ka amrit mahotsav

സ്പെഷ്യൽ ക്യാമ്പയ്ൻ 5.0 ൽ പങ്കാളികളായി എഫ്‌സിഐ കേരള മേഖല

प्रविष्टि तिथि: 15 OCT 2025 3:50PM by PIB Thiruvananthpuram

കേന്ദ്ര ഉപഭോക്തൃകാര്യ, ഭക്ഷ്യ, പൊതുവിതരണ മന്ത്രാലയത്തിന് കീഴിലെ ഫുഡ് കോർപ്പറേഷൻ ഓഫ് ഇന്ത്യ (എഫ്‌സി‌ഐ) കേരള മേഖല  സ്പെഷ്യൽ ക്യാമ്പയ്ൻ 5.0 ൽ പങ്കാളികളായി. 2025 ഒക്ടോബർ 2 ന് ഗാന്ധി ജയന്തിയോട് അനുബന്ധിച്ച് എഫ്‌സി‌ഐ കേരള മേഖലയിൽ ക്യാമ്പയ്ൻ  ആരംഭിച്ചു. ഓഫീസുകളിലും ഗോഡൗണുകളിലും പരിസര പ്രദേശങ്ങളിലും ശുചീകരണ പ്രവർത്തനങ്ങൾ സംഘടിപ്പിച്ചു. പഴയ ഭൗതിക ഫയലുകൾ നീക്കം ചെയ്യൽ, ഡിജിറ്റൈസേഷൻ, കൃത്യമായ രേഖകൾ പരിപാലിക്കൽ എന്നിവ നടത്തി. ഓഫീസിൽ നിന്ന് ഉപയോഗ ശൂന്യമായ വസ്തുക്കൾ നീക്കം ചെയ്തു.  സുസ്ഥിരമായ ശുചിത്വ രീതികളെക്കുറിച്ച് ജീവനക്കാർക്ക് ബോധവത്കരണവും സംഘടിപ്പിച്ചു. എഫ്‌സി‌ഐ കേരള മേഖല പതിവ് പരിശോധനകളിലൂടെയും റിപ്പോർട്ടിംഗ് സംവിധാനങ്ങളിലൂടെയും സ്പെഷ്യൽ കാമ്പയിനിൻ്റെ പുരോഗതി നിരീക്ഷിക്കുന്നത് തുടരുന്നു. 2025 ഒക്ടോബർ 31 വരെ ക്യാമ്പയ്ൻ തുടരും.

പൊതു ഓഫീസുകളിലെ ശുചിത്വം, രേഖകളുടെ ഫലപ്രദമായ മാനേജ്മെന്റ്, മെച്ചപ്പെട്ട ജോലി സംസ്കാരം എന്നിവ പ്രോത്സാഹിപ്പിക്കുന്നതിനായാണ് ഇന്ത്യാ ഗവൺമെന്റ് ക്യാമ്പയ്ൻ സംഘടിപ്പിക്കുന്നത്. കേന്ദ്ര ഭരണ പരിഷ്കാര വകുപ്പിൻ്റെ (ഡി‌എ‌ആർ‌പി‌ജി) മാർഗനിർദേശപ്രകാരം രാജ്യവ്യാപകമായി ആരംഭിച്ച സ്പെഷ്യൽ ക്യാമ്പയ്ൻ 5.0, ഓഫീസ് സ്ഥലങ്ങൾ, ഭൗതിക, ഡിജിറ്റൽ രേഖകൾ, പരാതി പരിഹാര സംവിധാനങ്ങൾ എന്നിവയുടെ സുസ്ഥിരമായ ശുചിത്വവും വ്യവസ്ഥാപിതമായ മാനേജ്‌മെന്റും ഉറപ്പാക്കാൻ ലക്ഷ്യമിടുന്നു.

***

NK


(रिलीज़ आईडी: 2179396) आगंतुक पटल : 64
इस विज्ञप्ति को इन भाषाओं में पढ़ें: English