ഫിഷറീസ്, ആനിമൽ ഹസ്ബൻഡറി & ഡയറി മന്ത്രാലയം
azadi ka amrit mahotsav

കൊച്ചി CIFNET ലെ ഫിഷിംഗ് ടെക്നോളജി പ്രദർശന ഹാളും സ്മാർട്ട് ക്ലാസ് റൂമും കേന്ദ്ര സഹമന്ത്രി ശ്രീ ജോർജ് കുര്യൻ ഉദ്ഘാടനം ചെയ്തു.

പോസ്റ്റഡ് ഓണ്‍: 08 OCT 2025 6:35PM by PIB Thiruvananthpuram

2025 ഒക്ടോബർ 8 ന് കൊച്ചിയിലെ സെൻട്രൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫിഷറീസ് നോട്ടിക്കൽ ആൻഡ് എഞ്ചിനീയറിംഗ് ട്രെയിനിംഗിലെ (CIFNET) ഫിഷിംഗ് ടെക്നോളജി പ്രദർശന ഹാളിന്റെയും സ്മാർട്ട് ക്ലാസ് റൂമിന്റെയും ഉദ്ഘാടനം ഒരു സുപ്രധാന നാഴികക്കല്ല് കുറിച്ചു. തദ്ദേശീയ കരകൗശല വസ്തുക്കൾ, യന്ത്രവൽകൃത ബോട്ടുകൾ, വിവിധ ഗിയർ മോഡലുകൾ, മത്സ്യബന്ധന രീതികൾ ചിത്രീകരിക്കുന്ന മിനിയേച്ചറുകൾ എന്നിവ പ്രദർശിപ്പിക്കുന്ന പുതുതായി ഉദ്ഘാടനം ചെയ്ത സൗകര്യങ്ങൾ പഠനാന്തരീക്ഷം ഗണ്യമായി മെച്ചപ്പെടുത്തുമെന്നും മത്സ്യബന്ധന പരിശീലനത്തിലെ നവീകരണത്തെ പ്രോത്സാഹിപ്പിക്കുമെന്നും പ്രതീക്ഷിക്കപ്പെടുന്നു.


 

കേന്ദ്ര ന്യൂനപക്ഷകാര്യ, മത്സ്യബന്ധന, മൃഗസംരക്ഷണ, ക്ഷീരവികസന സഹമന്ത്രി ശ്രീ ജോർജ്ജ് കുര്യൻ ഫിഷിംഗ് ടെക്നോളജി പ്രദർശന ഹാളും സ്മാർട്ട് ക്ലാസ് റൂമും ഔപചാരികമായി ഉദ്ഘാടനം ചെയ്തു.

ഫിഷറീസ് വിദ്യാഭ്യാസത്തിലും പരിശീലനത്തിലും ആധുനിക സാങ്കേതികവിദ്യ സംയോജിപ്പിക്കേണ്ടതിൻ്റെ  പ്രാധാന്യം ബഹുമാനപ്പെട്ട മന്ത്രി തൻ്റെ  ഉദ്ഘാടന പ്രസംഗത്തിൽ ഊന്നിപ്പറഞ്ഞു.


 

"ഐ.ടി കഴിഞ്ഞാൽ ഇന്ത്യയിലെ അതിവേഗം വളരുന്ന മേഖലയായി മത്സ്യബന്ധനം ഉയർന്നുവരുന്നു. നവീകരണത്തിലൂടെയും ആധുനികവൽക്കരണത്തിലൂടെയും മത്സ്യബന്ധന മേഖലയെ ഐ.ടിയ്ക്ക് തുല്യമാക്കാൻ കേന്ദ്ര സർക്കാർ പ്രവർത്തിക്കുന്നു" ശ്രീ ജോർജ്ജ് കുര്യൻ പറഞ്ഞു.

മത്സ്യബന്ധന മേഖലയിൽ ഏർപ്പെട്ടിരിക്കുന്ന എല്ലാ വ്യക്തികളോടും ഗ്രൂപ്പുകളോടും ദേശീയ മത്സ്യബന്ധന ഡിജിറ്റൽ പ്ലാറ്റ്‌ഫോമിൽ പങ്കാളികളാകാൻ മന്ത്രി അഭ്യർത്ഥിച്ചു.


 

CIFNET ഡയറക്ടർ ശ്രീ എം.ഹബീബുള്ള ചടങ്ങിൽ അധ്യക്ഷത വഹിച്ചു. FT ഡിവിഷനിലെ മുൻ ചീഫ് ഇൻസ്ട്രക്ടർമാരേയും CIFNET ലെ  സാങ്കേതിക ജീവനക്കാരേയും ചടങ്ങിൽ ആദരിച്ചു. ഫിഷറി സർവേ ഓഫ് ഇന്ത്യ (FSI) ഡയറക്ടർ ജനറൽ ഡോ.ശ്രീനാഥ് കെ.ആർ, നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫിഷറീസ് പോസ്റ്റ് ഹാർവെസ്റ്റ് ടെക്‌നോളജി ആൻഡ് ട്രെയിനിംഗ്(NIFPHATT) ഡയറക്ടർ ഡോ.ഷൈൻ കുമാർ സി.എസ്, സഹസ്ഥാപനങ്ങളിലെ മുതിർന്ന ഉദ്യോഗസ്ഥർ തുടങ്ങിയവർ പരിപാടിയിൽ പങ്കെടുത്തു.

 

 

***


( റിലീസ് ഐ.ഡി: 2176477) സന്ദര്‍ശക കൗണ്ടര്‍ : 92
ഈ റിലീസ് വായിക്കുക: English