പ്രത്യേക സേവനങ്ങളും ഫീച്ചറുകളും
സ്വസ്ഥ് നാരി സശക്ത് അഭിയാന്റെ ഭാഗമായി പുല്ലമ്പാറ കുടുംബ ആരോഗ്യ കേന്ദ്രത്തിൽ ആരോഗ്യ ക്യാമ്പ് സംഘടിപ്പിച്ചു
പോസ്റ്റഡ് ഓണ്‍:
26 SEP 2025 5:35PM by PIB Thiruvananthpuram
സ്ത്രീകളുടെ ആരോഗ്യം ഉറപ്പുവരുത്തുന്നതിലൂടെ കുടുംബങ്ങളെ ശക്തമാക്കാൻ ലക്ഷ്യമിടുന്ന, സ്വസ്ഥ് നാരി സശക്ത് അഭിയാന്റെ ഭാഗമായി തിരുവനന്തപുരം പുല്ലമ്പാറ കുടുംബ ആരോഗ്യ കേന്ദ്രത്തിൽ സ്ത്രീകൾക്കും കുട്ടികൾക്കുമായി ആരോഗ്യ ക്യാമ്പ് സംഘടിപ്പിച്ചു.

പുല്ലമ്പാറയിൽ രാവിലെ ഒമ്പതുമണിക്ക് ആരംഭിച്ച ക്യാമ്പിൽ ജനറൽ മെഡിസിൻ, പീഡിയാട്രിക് എന്നീ സ്പെഷ്യാലിറ്റി മെഡിക്കൽ വിഭാഗങ്ങളിൽ സ്പെഷ്യലിസ്റ്റ് ഒപി കൗണ്ടറുകൾ പ്രവർത്തിച്ചു. ഇവ കൂടാതെ, ക്ഷയരോഗ നിർണയം, കൗൺസിലിംഗ്, VIVA സ്ക്രീനിംഗ്, ജീവിതശൈലി രോഗ നിർണയം (NCD), കാൻസർ പരിശോധന (സെർവിക്കൽ, ബ്രെസ്റ്റ്, ഓറൽ) തുടങ്ങിയ സേവനങ്ങളും ക്യാമ്പിലുണ്ടായിരുന്നു. പുല്ലമ്പാറ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്രീ അശ്വതി എസ്.ആർ ആരോഗ്യ ക്യാമ്പ് ഉദ്ഘാടനം ചെയ്തു. പീഡിയാട്രിക് കൺസൾട്ടേഷൻ ഡോ. ജീവ, ജനറൽ മെഡിസിൻ കൺസൾട്ടേഷൻ ഡോ. രാഖി വിജയൻ, RBSK സ്ക്രീനിംഗ് ശ്രീ ജിഷ്ണ (ആർബിഎസ്കെ നഴ്‌സ്) എന്നിവരുടെ നേതൃത്വത്തിൽ നടന്നു. ഉച്ചയ്ക്ക് 2:00 മണിക്ക് അവസാനിച്ച ക്യാമ്പിൽ നിരവധിപേർ പങ്കെടുത്തു.


***
SK
( റിലീസ് ഐ.ഡി: 2171804)
സന്ദര്‍ശക കൗണ്ടര്‍ : 24