വാണിജ്യ വ്യവസായ മന്ത്രാലയം
ഇന്ത്യ-ന്യൂസിലൻഡ് സ്വതന്ത്ര വ്യാപാര കരാറുമായി ബന്ധപ്പെട്ട മൂന്നാം വട്ട ചർച്ചകൾ ക്വീൻസ്‌ടൗണിൽ സമാപിച്ചു
Posted On:
19 SEP 2025 6:06PM by PIB Thiruvananthpuram
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടേയും ന്യൂസിലൻഡ് പ്രധാനമന്ത്രി ക്രിസ്റ്റഫർ ലക്‌സൻ്റേയും കാഴ്ചപ്പാടിനാൽ നയിക്കപ്പെടുന്ന സ്വതന്ത്ര വ്യാപാര കരാർ ചർച്ചകൾ.
2024–25 സാമ്പത്തിക വർഷത്തിൽ ഇന്ത്യ-ന്യൂസിലൻഡ് വ്യാപാരത്തിൽ 49 ശതമാനം വളർച്ച രേഖപ്പെടുത്തി; സ്വതന്ത്ര വ്യാപാര കരാർ സാമ്പത്തിക ബന്ധങ്ങളെ കൂടുതൽ ശക്തിപ്പെടുത്തുമെന്ന് പ്രതീക്ഷ
ഇന്ത്യ-ന്യൂസിലൻഡ് സ്വതന്ത്ര വ്യാപാര കരാറിനായുള്ള (FTA) മൂന്നാം വട്ട ചർച്ചകൾ 2025 സെപ്റ്റംബർ 19 ന് ന്യൂസിലൻഡിലെ ക്വീൻസ്‌ടൗണിൽ വിജയകരമായി സമാപിച്ചു.സാമ്പത്തിക ബന്ധങ്ങൾ ശക്തിപ്പെടുത്തുന്നതിനും സന്തുലിതവും പരസ്പര പ്രയോജനകരവുമായ ഈ കരാറിന് എത്രയും പെട്ടെന്ന് അന്തിമരൂപം നല്കാനുള്ള ഇരു രാജ്യങ്ങളുടേയും പങ്കിട്ട പ്രതിബദ്ധത ചർച്ചകളിലൂടെ ആവർത്തിച്ചുറപ്പിച്ചു.
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടേയും ന്യൂസിലൻഡ് പ്രധാനമന്ത്രി ക്രിസ്റ്റഫർ ലക്‌സൻ്റേയും ദർശനത്താൽ നയിക്കപ്പെട്ട ഈ ചർച്ചകൾ ഉഭയകക്ഷി വ്യാപാരം,നിക്ഷേപം,സാമ്പത്തിക സഹകരണം എന്നിവ വർദ്ധിപ്പിക്കാനുള്ള പൊതുവായ ദൃഢനിശ്ചയത്തെ പ്രതിഫലിപ്പിച്ചു.2025 മാർച്ച് 16 ന് കേന്ദ്ര വാണിജ്യ വ്യവസായ മന്ത്രി ശ്രീ പിയൂഷ് ഗോയലും ന്യൂസിലൻഡിൻ്റെ വ്യാപാര നിക്ഷേപ മന്ത്രി ശ്രീ ടോഡ് മക്ലേയും തമ്മിലുള്ള കൂടിക്കാഴ്ചയിലാണ് സ്വതന്ത്ര വ്യാപാര കരാർ ഔദ്യോഗികമായി ആരംഭിച്ചത്.
2025 സെപ്റ്റംബർ 15 മുതൽ 19 വരെ നടന്ന മൂന്നാം റൗണ്ടിൽ കരാറിൻ്റെ എല്ലാ മേഖലകളിലും ക്രിയാത്മകമായ ചർച്ചകൾക്ക് സാക്ഷ്യം വഹിച്ചു.കൂടാതെ നിരവധി അധ്യായങ്ങൾ പൂർത്തിയാക്കുകയും മറ്റ് പ്രധാന മേഖലകളിൽ ഗണ്യമായ പുരോഗതി കൈവരിക്കുകയും ചെയ്തു.
ന്യൂസിലൻഡുമായുള്ള ഇന്ത്യയുടെ ഉഭയകക്ഷി ചരക്ക് വ്യാപാരം 2024-25 സാമ്പത്തിക വർഷത്തിൽ 1.3 ബില്യൺ യു.എസ് ഡോളറായിരുന്നു,മുൻ വർഷത്തേക്കാൾ ഏകദേശം 49 ശതമാനം വളർച്ച രേഖപ്പെടുത്തി. നിർദ്ദിഷ്ട സ്വതന്ത്ര വ്യാപാര കരാർ, വ്യാപാരത്തിൻ്റെ ഒഴുക്ക് കൂടുതൽ വർദ്ധിപ്പിക്കുമെന്നും നിക്ഷേപ ബന്ധങ്ങൾ പ്രോത്സാഹിപ്പിക്കുമെന്നും വിതരണ ശൃംഖലയുടെ പ്രതിരോധശേഷി ശക്തിപ്പെടുത്തുമെന്നും ഇരു രാജ്യങ്ങളിലേയും ബിസിനസുകൾക്ക് പ്രവചനാതീതമായ ഒരു ചട്ടക്കൂട് സൃഷ്ടിക്കുമെന്നും പ്രതീക്ഷിക്കുന്നു.
ഇൻ്റർ-സെഷണൽ ഇടപെടലുകളിലൂടെ ചർച്ചകളുടെ തുടർച്ച നിലനിർത്താൻ ഇരുപക്ഷവും ധാരണയായി.കരാറുമായി ബന്ധപ്പെട്ട അടുത്ത വട്ടം ചർച്ചകൾ 2025 ഒക്ടോബർ 13,14 തീയതികളിൽ ന്യൂഡൽഹിയിൽ നടക്കും
**************************
(Release ID: 2168698)