പ്രത്യേക സേവനങ്ങളും ഫീച്ചറുകളും
azadi ka amrit mahotsav

സി എസ് ഐ ആർ - എൻ ഐ ഐ എസ് ടി യിൽ ഏകദിന ശില്പശാല

Posted On: 16 SEP 2025 3:33PM by PIB Thiruvananthpuram

കേന്ദ്ര ശാസ്ത്ര സാങ്കേതിക മന്ത്രാലയത്തിനു കീഴിൽ തിരുവനന്തപുരത്തുള്ള സി എസ് ഐ ആർ - എൻ ഐ ഐ എസ് ടി യിൽ കർഷക കാർഷിക മേഖലയിൽ ബിസിനസ് ചെയ്യുന്നവരും സ്വയം തൊഴിൽ കണ്ടെത്തിയവരുമായ വ്യക്തികൾക്കും കമ്പനികൾക്കുമായി ഏകദിന ശില്പശാല സംഘടിപ്പിക്കുന്നു. 2025 സെപ്റ്റംബർ 18 ന് സി എസ് ഐ ആർ - എൻ ഐ ഐ എസ് ടി യിലെ ഭട്നഗർ ഓഡിറ്റോ‍റിയത്തിൽ നടക്കുന്ന പരിപാ‌ടി  എം എസ് എസ് ആർ എഫ് ഫൌണ്ടേഷൻ ചെന്നൈ ചെയർപേഴ്സൺ ഡോക്ടർ സൗമ്യ സ്വാമിനാഥൻ ഉദ്ഘാടനം ചെയ്യും. NIFTEM തഞ്ചാവൂർ, സ്‌പൈസസ് റിസർച്ച് ബോർഡ് , കോക്കനട് ഡെവലപ്മെന്റ് ബോർഡ്, നബാർഡ്, ഐ ഐ ടി ഖരഗ്പൂർ എന്നിവിടങ്ങളിൽ നിന്നുമുള്ള വിദഗ്ധരും എൻ ഐ ഐ എസ് ടി യിലെ ശാസ്ത്രജ്ഞരും വിഷയാവതരണം നടത്തും. എൻ ഐ ഐ എസ് ടി യിലെ ബേക്കറി പ്രൊഡക്ഷൻ യൂണിറ്റ്, പൈലറ്റ് പ്ലാന്റ്, ലാബ് എന്നിവ കാണുവാൻ അവസരവും ഒരുക്കിയിട്ടുണ്ട്. രജിസ്ട്രേഷൻ തികച്ചും സൗജന്യമാണ്. രജിസ്ട്രേഷൻ ലിങ്ക്: https://shorturl.at/LhHOB   ഫോൺ : 04712515439

***

NK


(Release ID: 2167158) Visitor Counter : 5
Read this release in: English