പ്രത്യേക സേവനങ്ങളും ഫീച്ചറുകളും
ഗ്രാമീണ സ്വയംതൊഴിൽ പരിശീലന കേന്ദ്രം സൗജന്യ കൂൺ കൃഷി പരിശീലനത്തിന് അപേക്ഷ ക്ഷണിച്ചു
പോസ്റ്റഡ് ഓണ്‍:
11 SEP 2025 2:48PM by PIB Thiruvananthpuram
തിരുവനന്തപുരം സ്റ്റാച്യുവിനടുത്ത് പ്രവർത്തിക്കുന്ന ഇന്ത്യൻ ഓവർസീസ് ബാങ്ക് ഗ്രാമീണ സ്വയം തൊഴിൽ പരിശീലന കേന്ദ്രം സൗജന്യ കൂൺ കൃഷി പരിശീലനത്തിന് അപേക്ഷ ക്ഷണിച്ചു. പത്തു ദിവസം നീണ്ടു നിൽക്കുന്ന സൗജന്യ പരിശീലനം സെപ്റ്റംബർ 22നാണ് ആരംഭിക്കുക. രാവിലെ 9.30 മുതൽ വൈകീട്ട് 5 മണി വരെയായിരിക്കും ക്ലാസുകൾ. 18 മുതൽ 50 വരെ വയസ്സിനിടയിൽ പ്രായമുള്ളവർക്ക് പരിശീലനത്തിൽ പങ്കെടുക്കാം. 0471-2322430, 9600593307 എന്നീ നമ്പരുകളിൽ ഓഫീസ് സമയത്ത് വിളിച്ച് രജിസ്റ്റർ ചെയ്ത് സെപ്റ്റംബർ 20ന് നടക്കുന്ന ഇന്റർവ്യൂവിൽ പങ്കെടുക്കാവുന്നതാണ്.
-SK-
( റിലീസ് ഐ.ഡി: 2165614)
സന്ദര്‍ശക കൗണ്ടര്‍ : 11