പ്രത്യേക സേവനങ്ങളും ഫീച്ചറുകളും
ലക്ഷദ്വീപില്‍ നിന്നുള്ള 56 വിദ്യാര്‍ത്ഥികളുടെ ഇന്റേണ്‍ഷിപ്പ് പൂര്‍ത്തീകരണവും യാത്രയയപ്പ് ചടങ്ങും കൊച്ചിയില്‍ നടന്നു
പോസ്റ്റഡ് ഓണ്‍:
03 SEP 2025 7:45PM by PIB Thiruvananthpuram
ലക്ഷദ്വീപിലെ കടമത്ത് ഗവണ്‍മെന്റ് കോളേജ് ഓഫ് ആര്‍ട്‌സ് & സയന്‍സില്‍ നിന്നുള്ള 56 വിദ്യാര്‍ത്ഥികളുടെ ഇന്റേണ്‍ഷിപ്പ് പൂര്‍ത്തീകരണവും യാത്രയയപ്പ് ചടങ്ങും ഇന്ന് എറണാകുളം മേഴ്‌സി ഹോട്ടലില്‍ നടന്നു. ലെ മെറിഡിയന്‍, ക്രൗണ്‍ പ്ലാസ, താജ് വിവാന്റ, റാഡിസണ്‍ ബ്ലൂ, ദി റാവിസ് കടവ്, ദി റാവിസ് കാലിക്കറ്റ്, ഫ്രാഗ്രന്റ് നേച്ചര്‍ ഹോട്ടല്‍ എന്നിവയുള്‍പ്പെടെ കേരളത്തിലുടനീളമുള്ള പ്രമുഖ ഹോട്ടലുകളില്‍ 45 ദിവസത്തെ ഇന്റേണ്‍ഷിപ്പാണ് ഈ വിദ്യാര്‍ത്ഥികള്‍ വിജയകരമായി പൂര്‍ത്തിയാക്കിയത്.
യുവാക്കള്‍ക്ക് അപ്രന്റീസ്ഷിപ്പ് അവസരങ്ങള്‍ നല്‍കാനും അതുവഴി യഥാര്‍ത്ഥ ലോക പരിചയം നല്‍കി അവരുടെ നൈപുണ്യം, തൊഴില്‍ക്ഷമത, ആത്മവിശ്വാസം എന്നിവ വര്‍ദ്ധിപ്പിക്കാനുമുള്ള വ്യവസായ മേഖലയോടുള്ള പ്രധാനമന്ത്രിയുടെ ആഹ്വാനത്തിന്റെ നേരിട്ടുള്ള പ്രതിഫലനമാണ് ഈ സംരംഭം.
ചടങ്ങിനെ അഭിസംബോധന ചെയ്ത കേന്ദ്ര ടൂറിസം മന്ത്രാലയം റീജിയണല്‍ ഡയറക്ടര്‍ (സൗത്ത്) ശ്രീ വെങ്കടേശന്‍ ദത്താരായന്‍ വിദ്യാര്‍ത്ഥികളുടെ നേട്ടത്തെ അഭിനന്ദിച്ചു. പങ്കാളികളെയും വ്യവസായ വിദഗ്ധരെയും നൈപുണ്യ വികസനം, നൈപുണ്യം വര്‍ദ്ധിപ്പിക്കല്‍, എന്നിവ നല്‍കി ശാക്തീകരിക്കുന്നതുമായി ബന്ധപ്പെട്ട ടൂറിസം മന്ത്രാലയത്തിന്റെ ലക്ഷ്യങ്ങളുമായി പൊരുത്തപ്പെടുന്നതാണ്, 45 ദിവസത്തെ ഇന്റേണ്‍ഷിപ്പ് പൂര്‍ത്തിയാക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് നല്‍കുന്ന സര്‍ട്ടിഫിക്കറ്റുകളെന്നു അദ്ദേഹം പറഞ്ഞു.
ഇത്തരം പരിപാടികളുടെ പ്രാധാന്യം എടുത്തുപറഞ്ഞ ശ്രീ ദത്താരായന്‍, പ്രമുഖ ഹോട്ടലുകളിലെ ഇന്റേണ്‍ഷിപ്പുകള്‍ വിദ്യാര്‍ത്ഥികള്‍ക്ക് അതിഥി സല്‍ക്കാര മേഖലയിലെ തത്സമയ പ്രവര്‍ത്തനങ്ങളില്‍ അനുഭവ പരിചയം നല്‍കുന്നുവെന്ന് ചൂണ്ടിക്കാട്ടി. ഊഷ്മളതയുടെയും ആതിഥ്യ മര്യാദയുടെയും സന്ദേശം പുലര്‍ത്താനും അനുഭവങ്ങള്‍ ജൂനിയര്‍മാരുമായി പങ്കിടാനും അദ്ദേഹം വിദ്യാര്‍ത്ഥികളെ പ്രോത്സാഹിപ്പിച്ചു.
ലക്ഷദ്വീപില്‍ നിന്നുള്ള വിദ്യാര്‍ത്ഥികള്‍ കേരളത്തില്‍ ഇന്റേണ്‍ഷിപ്പിനായി എത്തുന്നത് തുടര്‍ച്ചയായ മൂന്നാം വര്‍ഷമാണെന്നും അദ്ദേഹം പറഞ്ഞു. മേഖലയുടെ മൂല്യങ്ങള്‍ ഊന്നിപ്പറഞ്ഞ അദ്ദേഹം, അതിഥി സല്‍ക്കാര മേഖലയില്‍ സേവന മനോഭാവം അനിവാര്യമാണെന്ന് അഭിപ്രായപ്പെട്ടു. ലക്ഷദ്വീപില്‍ ടൂറിസം ക്രമാനുഗതമായി വികസിച്ചുകൊണ്ടിരിക്കുന്നതിനാല്‍, വരും വര്‍ഷങ്ങളില്‍ ടൂറിസം മേഖലയില്‍ വിദ്യാര്‍ത്ഥികള്‍ക്ക് കൂടുതല്‍ അവസരങ്ങള്‍ കണ്ടെത്താനാകുമെന്ന് ശ്രീ ദത്താരായന്‍ പറഞ്ഞു.
ചടങ്ങില്‍, ഇന്റേണ്‍ഷിപ്പ് വിജയകരമായി പൂര്‍ത്തിയാക്കിയ വിദ്യാര്‍ത്ഥികള്‍ക്ക് സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കി. ഇന്റേണ്‍ഷിപ്പിന്റെ ഭാഗമായ ഹോട്ടലുകളുടെ ജനറല്‍ മാനേജര്‍മാര്‍ ചടങ്ങില്‍ പങ്കെടുക്കുകയും ഇന്റേണുകളെ അഭിനന്ദിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്തു.
*************************
( റിലീസ് ഐ.ഡി: 2163477)
സന്ദര്‍ശക കൗണ്ടര്‍ : 5