പ്രത്യേക സേവനങ്ങളും ഫീച്ചറുകളും
ഓച്ചിറയിലും ശാസ്താംകോട്ടയിലും ട്രെയിനുകൾക്കു പുതിയ സ്റ്റോപ്പുകൾ : കേന്ദ്ര സഹമന്ത്രി ശ്രീ ജോർജ്ജ് കുര്യൻ ഉദ്ഘാടനം ചെയ്യും
Posted On:
03 SEP 2025 11:44AM by PIB Thiruvananthpuram
കേന്ദ്ര റെയിൽവേ മന്ത്രാലയം കൊല്ലം ജില്ലയിലെ ഓച്ചിറയിലും, ശാസ്താംകോട്ടയിലും പുതിയ ട്രെയിൻ സ്റ്റോപ്പുകൾ അനുവദിച്ചു.
ട്രെയിൻ നമ്പർ 16366 നാഗർകോവിൽ ജംഗ്ഷൻ - കോട്ടയം ഡെയ്‌ലി എക്‌സ്‌പ്രസിന് ഓച്ചിറ റെയിൽവേ സ്റ്റേഷനിൽ അധിക സ്റ്റോപ്പ് അനുവദിച്ചതിൻ്റെ ഉദ്ഘാടനം 2025 സെപ്റ്റംബർ മൂന്നിന് വൈകുന്നേരം 6: 07 ന് കേന്ദ്ര ന്യൂനപക്ഷകാര്യ, മൃഗസംരക്ഷണ, ക്ഷീരവികസന, ഫിഷറീസ് സഹമന്ത്രി ശ്രീ ജോർജ്ജ് കുര്യൻ നിർവ്വഹിക്കും. ട്രെയിൻ വൈകുന്നേരം 18:07 ന് ഓച്ചിറയിൽ എത്തുകയും വൈകുന്നേരം 18:08 ന് ഓച്ചിറയിൽ നിന്ന് പുറപ്പെടുകയും ചെയ്യും.
ശാസ്താംകോട്ടയിൽ ഏറനാട് എക്സ്പ്രസിന് അധിക സ്റ്റോപ്പ് അനുവദിച്ചതും 2025 സെപ്റ്റംബർ മൂന്നിന് രാത്രി ഏഴ് മണിക്ക് കേന്ദ്ര സഹമന്ത്രി
ഫ്ലാഗ് ഓഫ് ചെയ്യും. ട്രെയിൻ നമ്പർ 16605 മംഗളൂരു സെൻട്രൽ - തിരുവനന്തപുരം സെൻട്രൽ ഏറനാട് എക്സ്പ്രസ് 19:00 മണിക്കൂറിന് ശാസ്താംകോട്ടയിൽ എത്തുകയും 19:01 മണിക്കൂറിൽ പുറപ്പെടുകയും ചെയ്യും. ട്രെയിൻ നമ്പർ 16606 തിരുവനന്തപുരം സെൻട്രൽ - മംഗളൂരു സെൻട്രൽ ഏറനാട് എക്സ്പ്രസ് 2025 സെപ്റ്റംബർ 04 മുതൽ ശാസ്താംകോട്ടയിൽ നിർത്തും. രാവിലെ 05:11 മണിക്കൂറിന് ശാസ്താംകോട്ടയിൽ എത്തിച്ചേരുന്ന ട്രെയിൻ, 05:12 മണിക്കൂറിന് പുറപ്പെടും. തെരഞ്ഞെടുക്കപ്പെട്ട പ്രതിനിധികൾ, യാത്രക്കാർ, പൊതുജനങ്ങൾ എന്നിവർ ഉദ്ഘാടന ചടങ്ങിൽ പങ്കെടുക്കും.
***
NK
(Release ID: 2163246)
Visitor Counter : 2