പ്രത്യേക സേവനങ്ങളും ഫീച്ചറുകളും
azadi ka amrit mahotsav

തിരുവനന്തപുരം എൻ.ഐ.ഐ.എസ്.ടി.യിൽ സുവർണജൂബിലി പൊന്നോണം @ 50 ആഘോഷിച്ചു

Posted On: 02 SEP 2025 3:00PM by PIB Thiruvananthpuram

 

കേന്ദ്ര ശാസ്ത്ര സാങ്കേതിക മന്ത്രാലയത്തിന് കീഴിൽ തിരുവനന്തപുരത്തുള്ള സി.എസ്.ഐ.ആർ – നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഇന്റർഡിസിപ്പ്ലിനറി സയൻസ് ആൻഡ് ടെക്നോളജി (CSIR-NIIST),  സുവർണ്ണ ജൂബിലി ആഘോഷങ്ങളുടെ വേളയിൽ പൊന്നോണം @ 50  ദ്വിദിന ഓണാഘോഷ പരിപാടികൾ സംഘടിപ്പിച്ചു.  2025 സെപ്റ്റംബർ 1 ഒന്നിന് ജില്ലാ കളക്ടർ ശ്രീമതി അനു കുമാരി ഉദ്ഘാടനച്ചടങ്ങിൽ മുഖ്യാതിഥിയായി. ഓണം പോലുള്ള പാരമ്പര്യോത്സവങ്ങൾ പരിസ്ഥിതി സൗഹൃദ പ്രവർത്തനങ്ങൾക്കും സുസ്ഥിരമായ ജീവിതത്തിനും പ്രചോദനമാകുന്നതായും ജില്ലാ കളക്ടർ പറഞ്ഞു. പ്രശസ്ത പിന്നണി ഗായിക ഡോ. ബി. അരുന്ധതി വിശിഷ്ടാതിഥിയായി.  2025 സെപ്റ്റംബർ രണ്ടിലെ ആഘോഷ പരിപാടികളിൽ 
സി.എസ്.ഐ.ആർ ജോയിന്റ് സെക്രട്ടറി & ഫിനാൻഷ്യൽ അഡ്വൈസർ ശ്രീ. ചേതൻ പ്രകാശ് ജെയിൻ മുഖ്യാതിഥിയായി.  നൂതന വസ്തുക്കൾ, പ്രോസസ്സ് സാങ്കേതികവിദ്യകൾ, ഭക്ഷ്യ-കാർഷിക സംസ്കരണ നവീകരണങ്ങൾ, സുസ്ഥിരത കേന്ദ്രീകരിച്ചുള്ള പരിഹാരങ്ങൾ എന്നിവയിൽ സിഎസ്ഐആർ-എൻഐഐഎസ്ടിയുടെ സംഭാവനകൾ അദ്ദേഹം എടുത്തു പറഞ്ഞു. ശാസ്ത്രത്തെ സാമൂഹിക പ്രസക്തിയുമായി സമന്വയിപ്പിച്ചതിന് അദ്ദേഹം ഇൻസ്റ്റിറ്റ്യൂട്ടിനെ പ്രശംസിച്ചു. ദേശീയ പുരോഗതിക്കായി സംഭാവന നൽകുന്നത് തുടരാൻ ഗവേഷകരോട് ശ്രീ  . ചേതൻ പ്രകാശ് ജെയിൻ ആഹ്വാനം ചെയ്തു. സിറ്റി പൊലീസ് കമ്മീഷണർ ശ്രീ. തോമ്സൺ ജോസ് ഐ.പി.എസ്. വിശിഷ്ടാതിഥിയായി. 
ആഘോഷ പരിപാടികളിൽ സി.എസ്.ഐ.ആർ – എൻ.ഐ.ഐ.എസ്.ടി. ഡയറക്ടർ ഡോ. സി. അനന്തരാമകൃഷ്ണൻ അധ്യക്ഷത വഹിച്ചു. ജീവനക്കാരും വിദ്യാർത്ഥികളും കുടുംബാംഗങ്ങളും പങ്കെടുത്ത വിവിധ സാംസ്കാരിക മത്സരങ്ങളും പരമ്പരാഗത കളികളും സർഗാത്മക അവതരണങ്ങളും ശ്രദ്ധേയമായി. വമ്പിച്ച ഫാഷൻ ഷോയും മെഗാ തിരുവാതിരയും ആഘോഷങ്ങളുടെ പ്രധാന ആകർഷണങ്ങളായിരുന്നു. വഞ്ചിപ്പാട്ട്, നാടൻ കലാപരിപാടികൾ, സംഗീത-നൃത്തങ്ങൾ, പരമ്പരാഗത കളികൾ എന്നിവയും അരങ്ങേറി. സമാപനമായി ഒരുക്കിയ ഓണസദ്യ സൗഹൃദത്തിന്റെയും ഐക്യത്തിന്റെയും പ്രതീകമായി.

 

***

NK


(Release ID: 2163024) Visitor Counter : 2
Read this release in: English