പ്രത്യേക സേവനങ്ങളും ഫീച്ചറുകളും
azadi ka amrit mahotsav

ടൂറിസം മന്ത്രാലയം സംഘടിപ്പിച്ച പരിപാടിയുടെ ഭാഗമായി വിദേശ മാധ്യമ പ്രവർത്തകർ കൊച്ചി സന്ദർശിച്ചു

Posted On: 29 AUG 2025 1:17PM by PIB Thiruvananthpuram

ജർമ്മനി, സ്വിറ്റ്സർലൻഡ്, ഓസ്ട്രിയ എന്നിവിടങ്ങളിൽ നിന്നുള്ള  അന്താരാഷ്ട്ര മാധ്യമ പ്രതിനിധി സംഘം കൊച്ചി സന്ദർശിച്ചു. ജർമ്മനിയിലെ ഹാംബർഗിലുള്ള ഇന്ത്യൻ എംബസിയുടെ പിന്തുണയോടെയാണ് ഈ സന്ദർശനപരിപാടി സംഘടിപ്പിച്ചത്. ഓണാഘോഷ വേളയോടനുബന്ധിച്ച് നടന്ന ഈ സന്ദർശനം, പ്രതിനിധി സംഘത്തിന് കേരളത്തിന്റെ സമ്പന്നവും ഊർജ്ജസ്വലവുമായ സാംസ്കാരിക പാരമ്പര്യങ്ങൾ കാണാൻ അവസരമൊരുക്കി.

“ആഗോള വിനോദ സഞ്ചാര കേന്ദ്രമെന്ന നിലയിൽ ഇന്ത്യയെ ലോകത്തിന് മുന്നിൽ ഫലപ്രദമായി അവതരിപ്പിക്കുകയും അതിഥി സൽക്കാരത്തിലെ ഇന്ത്യയുടെ മികവ് വിനോദസഞ്ചാരികൾക്ക് ലഭ്യമാക്കുകയും ചെയ്യുക എന്നതാണ് ടൂറിസം മന്ത്രാലയത്തിന്റെ ലക്ഷ്യം,” ടൂറിസം മന്ത്രാലയത്തിന്റെ ഡിഡിജിയും ദക്ഷിണ മേഖല പ്രാദേശിക ഡയറക്ടറുമായ ശ്രീ വെങ്കിടേശൻ പറഞ്ഞു.

 

കേരളത്തിലും തമിഴ്‌നാട്ടിലുമായാണ് ഒമ്പത് ദിവസത്തെ പര്യടനം നടക്കുന്നത്.ഇത് സാമൂഹ്യ വികസന മാതൃകകൾ, സുസ്ഥിര വിനോദ സഞ്ചാരരീതികൾ, ദക്ഷിണേന്ത്യയുടെ സാംസ്കാരിക വൈവിധ്യം എന്നിവയെക്കുറിച്ച് ആഴത്തിലുള്ള ധാരണ പ്രതിനിധി സംഘത്തിന് നൽകുന്നു.

പരിപാടിയുടെ ഭാഗമായി, ചേന്നമംഗലം കൈത്തറി ഗ്രാമത്തിലെ കരകൗശല വിദഗ്ധരുമായും ആലപ്പുഴയിലെ തീരദേശ സമൂഹങ്ങളുമായും മാധ്യമപ്രവർത്തകർ സംവദിക്കുകയും കേരളത്തിന്റെ തനതായ കായൽ വിനോദസഞ്ചാര മേഖലയിലെ ഉൾക്കാഴ്ചകൾ ആസ്വദിക്കുന്നതിനായി ഒരു ഹൗസ്ബോട്ട് യാത്ര നടത്തുകയും ചെയ്തു

 കേന്ദ്ര ഗവൺമെന്റിന്റെ ആശയവിനിമയ അടിസ്ഥാന സൗകര്യങ്ങളെക്കുറിച്ചും, പൗരന്മാരിലേക്ക്,അടിസ്ഥാന തലത്തിൽ സുപ്രധാന വിവരങ്ങൾ എത്തിച്ചേരുന്നുവെന്ന് ഉറപ്പാക്കുന്നതിൽ വാർത്താവിതരണ പ്രക്ഷേപണ മന്ത്രാലയത്തിന്റെ പങ്കിനെക്കുറിച്ചും പിഐബി & എഐആർ കൊച്ചി, ഡയറക്ടർ ശ്രീമതി ധന്യ സനൽ ഐഐഎസ് പ്രതിനിധി സംഘത്തോട് വിശദീകരിച്ചു.


(Release ID: 2161779) Visitor Counter : 37
Read this release in: English