പ്രത്യേക സേവനങ്ങളും ഫീച്ചറുകളും
azadi ka amrit mahotsav

കേന്ദ്ര ഫിഷറീസ് സഹമന്ത്രി ശ്രീ . ജോർജ് കുര്യൻ കൊച്ചിൻ ഫിഷറീസ് ഹാർബർ നവീകരണ പ്രവർത്തനങ്ങൾ വിലയിരുത്തി

പോസ്റ്റഡ് ഓണ്‍: 27 AUG 2025 7:05PM by PIB Thiruvananthpuram
കൊച്ചി, 27 ആഗസ്റ്റ് 2025: കൊച്ചിൻ ഫിഷറീസ് ഹാർബറിന്റെ നവീകരണ പ്രവർത്തനങ്ങൾ വിലയിരുത്തുന്നതിന്റെ ഭാഗമായി ബഹു. കേന്ദ്ര ഫിഷറീസ് സഹമന്ത്രി ശ്രീ . ജോർജ് കുര്യൻ ഇന്ന് ഫിഷറീസ് ഹാർബർ സന്ദർശിച്ചു. കൊച്ചിൻ പോർട്ട് അതോറിറ്റി ചെയർപേഴ്സൺ ശ്രീ ബി.കാശിവിശ്വനാഥൻ ഐആർഎസ്എംഇ, ഡെപ്യൂട്ടി ചെയർപേഴ്സൺ ശ്രീ സതിഷ് ഹൊന്നക്കട്ടെ, ചീഫ് എൻജിനീയർ കേണൽ ജസർ എസ്.എം, സി.എഫ്.എച്ച് അഡ്മിനിസ്ട്രേറ്റർ, ശ്രീ ഭഗവത് സിങ് തുടങ്ങി ഉന്നത തുറമുഖ ഉദ്യോഗസ്ഥർക്കൊപ്പമാണ് മന്ത്രി ഹാർബറിലെത്തിത്. കൊച്ചിൻ പോർട്ടിന്റെ നേതൃത്വത്തിൽ നവീകരണ ജോലികൾ ധ്രുതഗതിയിൽ പുരോഗമിക്കുകയാണെന്നും ആദ്യഘട്ടം ഉടൻ പൂർത്തിയാക്കുമെന്നും ശ്രീ ജോർജ് കുര്യൻ പറഞ്ഞു. 

ആധുനിക സംവിധാനങ്ങളൊരുക്കി ഹാർബർ പുനർനിർമ്മിക്കുന്നതോടെ മികച്ച വിപണന കേന്ദ്രമായി കൊച്ചിൻ ഫിഷറീസ് ഹാർബർ മാറുമെന്നും മന്ത്രി വ്യക്തമാക്കി. കയറ്റുമതി പ്രാധാന്യമുള്ള മത്സ്യങ്ങൾ കൈകാര്യം ചെയ്യാനായി അന്താരാഷ്ട്ര നിലവാരത്തിലുള്ള സൗകര്യങ്ങൾ ഏർപ്പെടുത്തും. നിർമ്മാണത്തിന്റെ ആദ്യഘട്ടം ഉടൻ പൂർത്തിയാക്കും- അദ്ദേഹം പറഞ്ഞു. മന്ത്രിയുടെ നേതൃത്വത്തിൽ കൊച്ചിന്ർ പോർട്ടിൽ നടന്ന യോഗത്തിൽ
തുറമുഖത്തിന്റെ പുത്തൻ വികസന പദ്ധതികൾ ചർച്ച ചെയ്തു. 

കൊച്ചിൻ പോർട്ട് അതോറിറ്റി ചെയർപേഴ്സൺ ശ്രീ ബി.കാശിവിശ്വനാഥൻ ഐആർഎസ്എംഇ, കൊച്ചിൻ പോർട്ട് ഡെപ്യൂട്ടി ചെയർപേഴ്സൺ ശ്രീ സതിഷ് ഹൊന്നക്കട്ടെ, ചീഫ് എൻജിനീയർ കേണൽ ജസ്സർ എസ്.എം, സി.എഫ്.എച്ച് അഡ്മിനിസ്ട്രേറ്റർ, ശ്രീ ഭഗവത് സിങ്, ചീഫ് മെക്കാനിക്കൽ എൻജിനീയർ ശ്രീ.എ ജയസിംഹ, ഫിനാൻഷ്യൽ അഡ്വൈസർ ആൻഡ് ചീഫ് അക്കൗണ്ട്സ് ഓഫീസർ ശ്രീ ബി ഭാഗ്യനാഥ്, ഡെപ്യൂട്ടി കൺസർവേറ്റർ ക്യാപ്റ്റൻ ടി. മുത്തുകുമാർ, ട്രാഫിക് മാനേജർ ഇൻ ചാർജ് ശ്രീ ഡി. അനിൽ കുമാർ എന്നിവർ പങ്കെടുത്തു. തുടർന്ന് മന്ത്രിയും സംഘവും ടഗ്ഗിൽ കൊച്ചിൻ പോർട്ട് സന്ദർശനം നടത്തി.
 
******

( റിലീസ് ഐ.ഡി: 2161320) സന്ദര്‍ശക കൗണ്ടര്‍ : 9
ഈ റിലീസ് വായിക്കുക: English