പ്രത്യേക സേവനങ്ങളും ഫീച്ചറുകളും
azadi ka amrit mahotsav

കേന്ദ്ര സഹമന്ത്രി ശ്രീ. ജോർജ്ജ് കുര്യൻ ഷൊർണൂർ ജംഗ്ഷനും നിലമ്പൂർ റോഡിനും ഇടയിൽ പുതിയ മെമു പാസഞ്ചർ സർവീസ് ഫ്ലാഗ് ഓഫ് ചെയ്തു

കേരളത്തിലെ ജനങ്ങൾക്കായി സേവനങ്ങളും സൗകര്യങ്ങളും മെച്ചപ്പെടുത്തുന്നതിൽ ഇന്ത്യൻ റെയിൽവേ പ്രതിജ്ഞാബദ്ധമാണ്: ശ്രീ ജോർജ്ജ് കുര്യൻ

प्रविष्टि तिथि: 23 AUG 2025 10:11PM by PIB Thiruvananthpuram

ഷൊർണൂർ ജംഗ്ഷനെയും നിലമ്പൂർ റോഡിനെയും  ബന്ധിപ്പിച്ചുകൊണ്ട് പുതുതായി ആരംഭിച്ച മെമു സർവീസ് ഇന്ന് ഷൊർണൂർ ജംഗ്ഷൻ റെയിൽവേ സ്റ്റേഷനിൽ നടന്ന ചടങ്ങിൽ കേന്ദ്ര ന്യൂനപക്ഷകാര്യ, ഫിഷറീസ്, മൃഗസംരക്ഷണ, ക്ഷീരവികസന വകുപ്പ് സഹമന്ത്രി ശ്രീ ജോർജ് കുര്യൻ ഫ്ലാഗ് ഓഫ് ചെയ്തു. ശ്രീ വി. കെ. ശ്രീകണ്ഠൻ എം പി , ശ്രീ മമ്മിക്കുട്ടി എം എൽ എ എന്നിവർ ചടങ്ങിൽ സന്നിഹിതരായിരുന്നു.

കേരളത്തിലെ ജനങ്ങൾക്ക് കൂടുതൽ മെച്ചപ്പെട്ട സേവനങ്ങളും സൗകര്യങ്ങളും ലഭ്യമാക്കുന്നതിൽ ഇന്ത്യൻ റെയിൽവേ പ്രതിജ്ഞാബദ്ധമാണെന്ന് ചടങ്ങിൽ സംസാരിച്ച ശ്രീ ജോർജ് കുര്യൻ പറഞ്ഞു. നിലവിലുള്ള അടിസ്ഥാന സൗകര്യ വികസനങ്ങൾക്കൊപ്പം ഈ പുതിയ മെമു സേവനം, പ്രാദേശിക കണക്റ്റിവിറ്റി സംവിധാനത്തെ ശക്തിപ്പെടുത്തുകയും സുരക്ഷിതവും വിശ്വസനീയവും സുഖകരവുമായ യാത്രാനുഭവം സാധ്യമാക്കുകയും ചെയ്യുമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.

 

ഷൊർണൂർ-നിലമ്പൂർ സെക്ഷനിലെ ദൈനംദിന യാത്രക്കാർക്ക് ഈ മെമു സർവീസ് സൗകര്യപ്രദവും ആശ്രയിക്കാവുന്നതുമായ യാത്രാ സൗകര്യം പ്രദാനം ചെയ്യും. പ്രാദേശിക കണക്റ്റിവിറ്റി മെച്ചപ്പെടുത്തുന്നതിനും, ഉദ്യോഗസ്ഥർ , വിദ്യാർത്ഥികൾ,വ്യാപാരികൾ തുടങ്ങി ആയിരക്കണക്കിന് പേർക്ക് സുഗമമായ യാത്രാസൗകര്യം ഒരുക്കുന്നതിനും ഈ സേവനം സഹായിക്കുമെന്ന് പ്രതീക്ഷിക്കുന്നു. 2024 ഡിസംബറിൽ ഷൊർണൂർ-നിലമ്പൂർ സെക്ഷന്റെ വൈദ്യുതീകരണ പ്രവർത്തനം പൂർത്തിയാവുകയും, 2025 ഫെബ്രുവരിയിൽ മെമു പരീക്ഷണ ഓട്ടം വിജയകരമാവുകയും ചെയ്തതിന് പിന്നാലെയാണ് ഇവിടെ മെമു സേവനങ്ങൾ സാധ്യമാവുന്നത്.

ഈ പുതിയ സർവീസിനൊപ്പം, ഈ സെക്ഷൻ നിരവധി വികസനങ്ങൾക്കും സാക്ഷ്യം വഹിക്കുന്നു. അമൃത് ഭാരത് സ്റ്റേഷൻ പദ്ധതി പ്രകാരം മൂന്ന് പ്രധാന സ്റ്റേഷനുകൾ - ഷൊർണൂർ ജംഗ്ഷൻ, അങ്ങാടിപ്പുറം, നിലമ്പൂർ റോഡ് -എന്നിവ ആധുനിക യാത്രാ സൗകര്യങ്ങളോടെ നവീകരിക്കുന്നുണ്ട്. 23 കോച്ച് (23-coach) ട്രെയിനുകളുടെ യാത്ര സൗകര്യസംവിധാനം സജ്ജമാക്കിക്കൊണ്ട് പ്രവർത്തനക്ഷമത വർദ്ധിപ്പിക്കുന്നതിനായി കുലുക്കലൂരിലും മേലാറ്റൂരിലും രണ്ട് പുതിയ ക്രോസിംഗ് സ്റ്റേഷനുകളും നിർമ്മാണ ഘട്ടത്തിലാണ്. കോട്ടയം-നിലമ്പൂർ എക്സ്പ്രസ് പോലുള്ള ജനപ്രിയ ട്രെയിനുകളിൽ അധിക കോച്ചുകൾ ഏർപ്പെടുത്തിയിട്ടുണ്ട്. കൂടാതെ യാത്രക്കാരുടെ സൗകര്യാർത്ഥം പട്ടിക്കാട്, കുലുക്കലൂർ , മേലാറ്റൂർ എന്നിവിടങ്ങളിൽ പുതിയ സ്റ്റോപ്പുകൾ അനുവദിച്ചു. ഷൊർണൂർ ജംഗ്ഷനിലെ പ്ലാറ്റ്‌ഫോം വിപുലീകരണവും ലിഫ്റ്റുകളും യാത്രക്കാരുടെ സൗകര്യം വർദ്ധിപ്പിച്ചിട്ടുണ്ട്.

പാലക്കാട് ഡിവിഷണൽ റെയിൽവേ മാനേജർ ശ്രീ മധുകർ റോട്ട്, പാലക്കാട് അഡീഷണൽ ഡിവിഷണൽ റെയിൽവേ മാനേജർ ശ്രീ എസ്. ജയകൃഷ്ണൻ എന്നിവർ ചടങ്ങിനെ അഭിസംബോധന ചെയ്തു. ശ്രീ പി.കെ. കൃഷ്ണ ദാസ്, ഷൊർണൂർ മുനിസിപ്പാലിറ്റി ചെയർമാൻ ശ്രീ എം.കെ. ജയപ്രകാശ്; ശ്രീ. ഇ.പി. നന്ദകുമാർ; ശ്രീമതി. ലേഖ രമേശ്; ശ്രീമതി. ടി ബിന്ദു, തദ്ദേശ വാർഡ് കൗൺസിലർമാർ തുടങ്ങിയവരും പങ്കെടുത്തു.

****************


(रिलीज़ आईडी: 2160244) आगंतुक पटल : 20
इस विज्ञप्ति को इन भाषाओं में पढ़ें: English