പ്രത്യേക സേവനങ്ങളും ഫീച്ചറുകളും
azadi ka amrit mahotsav

എംപിഇഡിഎ 53-ാം സ്ഥാപക ദിനാഘോഷം ഓഗസ്റ്റ് 24-ന്

പോസ്റ്റഡ് ഓണ്‍: 23 AUG 2025 6:25PM by PIB Thiruvananthpuram

കൊച്ചി: സമുദ്രോല്പന്ന കയറ്റുമതി വികസന അതോറിറ്റിയുടെ (മറൈൻ പ്രോഡക്ട്സ് എക്‌സ്‌പോർട്ട് ഡെവലപ്‌മെൻ്റ് അതോറിറ്റിയുടെ -എംപിഇഡിഎ)53-ാം സ്ഥാപക ദിനാഘോഷം  ഓഗസ്റ്റ് 24-ന് മുൻ ചീഫ് സെക്രട്ടറി വി.പി. ജോയ് ഉദ്ഘാടനം ചെയ്യും.

സ്ഥാപക ദിനത്തിൽ 25 വർഷം സേവനം പൂർത്തിയാക്കിയ എംപിഇഡിഎ ജീവനക്കാരെയും 80 വയസ്സ് പിന്നിട്ട വിരമിച്ച ജീവനക്കാരെയും ആദരിക്കും. എംപിഇഡിഎ ചെയർമാൻ ഡി.വി. സ്വാമി അടക്കമുള്ള മുതിർന്ന ഉദ്യോഗസ്ഥർ ചടങ്ങിൽ സംസാരിക്കും.

ജീവനക്കാരുടെ മക്കളിൽ 10, 12 ക്ലാസ്സുകളിൽ ഏറ്റവും കൂടുതൽ മാർക്ക് നേടിയവർക്ക് രാജേശ്വരി എൻഡോവ്മെൻ്റ് അവാർഡും നൽകും. 500-ഓളം പേർ പങ്കെടുക്കുമെന്ന് പ്രതീക്ഷിക്കുന്ന ചടങ്ങിൽ വിവിധ കലാപരിപാടികളും അരങ്ങേറും.

ഓഗസ്റ്റ് 25 തിങ്കളാഴ്ച മുതൽ വിവിധ മേഖലകളിലെവാണിജ്യ പങ്കാളികളുമായി എംപിഇഡിഎ യോഗങ്ങൾ സംഘടിപ്പിച്ചിട്ടുണ്ട്.

***************


( റിലീസ് ഐ.ഡി: 2160186) സന്ദര്‍ശക കൗണ്ടര്‍ : 13
ഈ റിലീസ് വായിക്കുക: English