പ്രത്യേക സേവനങ്ങളും ഫീച്ചറുകളും
ദേശീയ സാമ്പിൾ സർവ്വേ; ഉപന്യാസ രചന മത്സരം ഓഗസ്റ്റ് 25 ന്
Posted On:
22 AUG 2025 3:17PM by PIB Thiruvananthpuram
ദേശീയ സാമ്പിൾ സർവ്വേകൾ 75 വർഷം പൂർത്തിയാക്കിയതിൻ്റെ ആഘോഷങ്ങളുടെ ഭാഗമായി നാഷണൽ സ്റ്റാറ്റിസ്റ്റിക്‌സ് ഓഫീസിന്റെ (എൻ.എസ്.ഒ) തിരുവനന്തപുരം റീജിയണൽ ഓഫീസും മാർ ഇവാനിയോസ് കോളേജ് ഗണിതശാസ്ത്ര വിഭാഗവും ചേർന്ന് ഔദ്യോഗിക സ്ഥിതിവിവര കണക്കുകളെ ആസ്‌പദമാക്കിയുള്ള ഉപന്യാസ രചന മത്സരം സംഘടിപ്പിക്കുന്നു. 2025 ഓഗസ്റ്റ് 25ന് കോളേജിൽ നടക്കുന്ന പരിപാടി എൻ. എസ്.ഒ. കൊച്ചി സബ് റീജണൽ ഓഫീസ് അസിസ്റ്റന്റ് ഡയറക്ടർ ശ്രീ. പി. സന്തോഷ് ഉദ്ഘാടനം ചെയ്യും. കോളേജ് പ്രിൻസിപ്പൽ പ്രൊഫ. ഡോ. മീര ജോർജ് അധ്യക്ഷത വഹിക്കും. വിവിധ കോളേജുകളിൽ നിന്നുള്ള ബിരുദ വിദ്യാർത്ഥികൾ പങ്കെടുക്കും. വിദ്യാർത്ഥികൾക്കിടയിലും പൊതുജനങ്ങൾക്കിടയിലും ഔദ്യോഗിക സ്ഥിതി വിവരക്കണക്കുകളെ സംബന്ധിച്ച് അവബോധം സൃഷ്ടിക്കുകയാണ് പരിപാടിയുടെ ലക്ഷ്യം. വിജയികൾക്കുളള സമ്മാനവിതരണവും ചടങ്ങിൽ നിർവ്വഹിക്കും.
***
NK
(Release ID: 2159750)
Visitor Counter : 3