പ്രത്യേക സേവനങ്ങളും ഫീച്ചറുകളും
ടെലികോം ഉപഭോക്തൃ ബോധവൽക്കരണ പരിപാടി മൂവാറ്റുപുഴയിൽ
प्रविष्टि तिथि:
01 AUG 2025 5:34PM by PIB Thiruvananthpuram
ടെലികോം ഉപഭോക്താക്കളുടെ അവകാശങ്ങളെയും കടമകളെയും കുറിച്ച് അവബോധം നൽകുന്നതിനായി ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ (TRAI) ഉപഭോക്തൃ ബോധവൽക്കരണ പരിപാടി എറണാകുളം ജില്ലയിൽ സംഘടിപ്പിക്കുന്നു.
ആഗസ്റ്റ് 5-ന് രാവിലെ 9:45-ന് മൂവാറ്റുപുഴ നിർമ്മല കോളേജിലാണ് പരിപാടി.
ട്രായ് പുറത്തിറക്കിയ വിവിധ നിയന്ത്രണങ്ങളെക്കുറിച്ചും ഉപഭോക്തൃ സംരക്ഷണ നടപടികളെക്കുറിച്ചും പരിപാടിയിൽ വിശദീകരിക്കും.
ഉപഭോക്താക്കൾക്ക് അവരുടെ പരാതികൾ എങ്ങനെ ഫയൽ ചെയ്യാം, അപ്പീൽ നൽകുന്നതിനുള്ള നടപടികൾ എന്നിവയെക്കുറിച്ച് അറിയാൻ സാധിക്കും.
നിലവിലുള്ള നമ്പർ നിലനിർത്തി എങ്ങനെ മറ്റൊരു സേവനദാതാവിലേക്ക് മാറാം,
ആവശ്യമില്ലാത്ത വാണിജ്യ കോളുകളും മറ്റ് കോളുകളും എങ്ങനെ തടയാം എന്നതിനെക്കുറിച്ചും ഉപദേശം ലഭിക്കും.
സൈബർ സുരക്ഷയെക്കുറിച്ച് പ്രത്യേക സെഷൻ- "സൈബർ ശുചിത്വം" ഉണ്ടായിരിക്കും. വിവിധ സൈബർ തട്ടിപ്പുകളെക്കുറിച്ചും കുറ്റകൃത്യങ്ങളെക്കുറിച്ചും ഈ സെഷനിൽ വിശദീകരിക്കുമെന്നു ട്രായ് ബംഗളുരു റീജിയണൽ ഓഫീസ് അറിയിച്ചു. കേരളത്തിൽ നാല് ടെലികോം സർക്കിളുകളിലായി 6.70 കോടി മൊബൈൽ വരിക്കാരും 33 ലക്ഷം ലാൻഡ്‌ലൈൻ വരിക്കാരുമുണ്ട്.
പൊതുജനങ്ങൾക്ക് ഈ പരിപാടിയിൽ പ്രവേശനം സൗജന്യമാണ്. രാവിലെ 9.15 മുതൽ 9.45 വരെയാണ് രജിസ്ട്രേഷൻ സമയം.
***
(रिलीज़ आईडी: 2151445)
इस विज्ञप्ति को इन भाषाओं में पढ़ें:
English