പ്രത്യേക സേവനങ്ങളും ഫീച്ചറുകളും
മൂന്ന് മാസം നീണ്ടുനിൽക്കുന്ന പഞ്ചായത്ത് തല ജനസുരക്ഷാ പ്രചാരണം മലപ്പുറത്ത് പുരോഗമിക്കുന്നു.
Posted On:
01 AUG 2025 4:17PM by PIB Thiruvananthpuram
ഗ്രാമപ്പഞ്ചായത്ത്,നഗര തദ്ദേശ സ്വയംഭരണ സ്ഥാപന തലങ്ങളിലെ സാമ്പത്തിക ഉൾച്ചേർക്കൽ പദ്ധതികളുടെ സമഗ്രത വർദ്ധിപ്പിക്കുന്നതിനായി ധനകാര്യ സേവന വകുപ്പ് രാജ്യവ്യാപകമായി നടത്തുന്ന പ്രചാരണത്തിൻ്റെ ഭാഗമായി മലപ്പുറം ജില്ലയിലെ പഞ്ചായത്ത് തല ജനസുരക്ഷാ പ്രചാരണം വിജയകരമായി പുരോഗമിക്കുന്നു.ജില്ലയിലെ 31 പഞ്ചായത്തുകളിൽ പ്രചാരണം ഇതിനോടകംപൂർത്തിയാക്കി.കൂറ്റിലങ്ങാടി, ഇടയൂർ, ആലിപ്പറമ്പ്, പെരുവള്ളൂർ, നിറമരുതൂർ എന്നിവിടങ്ങളിലാണ് ഈ ആഴ്ച പരിപാടികൾ സംഘടിപ്പിച്ചത്.
പ്രചാരണത്തിൻ്റെ അജണ്ട ബഹുമുഖമാണ്.സാമ്പത്തിക സാക്ഷരതയുടേയും ഉൾച്ചേർക്കലിൻ്റേയും വിവിധ വശങ്ങൾ അഭിസംബോധന ചെയ്യാൻ ഇത് ലക്ഷ്യമിടുന്നു.പദ്ധതിയുടെ പ്രധാന ഘടകങ്ങൾ ഇവയാണ്ഃ
സാമ്പത്തിക ബോധവൽക്കരണ പരിപാടികൾഃ വിവിധ സാമ്പത്തിക വിഷയങ്ങളിൽ പൊതുജനങ്ങളെ ബോധവത്കരിക്കുന്നതിനും അറിവിൻ്റെ അടിസ്ഥാനത്തിൽ തീരുമാനങ്ങൾ എടുക്കാൻ അവരെ സഹായിക്കുന്നതിനുമാണ് ഈ സെഷനുകൾ നടത്തുന്നത്.
ജനസുരക്ഷ ഉൽപ്പന്നങ്ങളുടെ പര്യാപ്തത ഉറപ്പാക്കൽ : ജനസുരക്ഷ ഉൽപ്പന്നങ്ങൾ എന്നറിയപ്പെടുന്ന സർക്കാർ സ്പോൺസർ ചെയ്യുന്ന സാമൂഹിക സുരക്ഷാ പദ്ധതികളുടെ (പ്രധാൻ മന്ത്രി ജീവൻ ജ്യോതി ബീമാ യോജന, പ്രധാൻ മന്ത്രി സുരക്ഷാ ബീമാ യോജന, അടൽ പെൻഷൻ യോജന) പര്യാപ്തത ഉറപ്പാക്കുക എന്നത് പ്രചാരണത്തിൻ്റെ പ്രധാന ലക്ഷ്യങ്ങളിലൊന്നാണ്.
സാമ്പത്തിക ഉൾച്ചേർക്കൽഃ ഔദ്യോഗിക ബാങ്കിംഗ് സംവിധാനത്തിലേക്ക് കൂടുതൽ ആളുകളെ കൊണ്ടുവരുന്നതിനായി പ്രചാരണം സജീവമായി പ്രവർത്തിക്കുന്നു. പ്രധാൻ മന്ത്രി ജൻ-ധൻ യോജനയ്ക്ക് (PMJDY) കീഴിൽ പുതിയ ബാങ്ക് അക്കൗണ്ടുകൾ തുറക്കുന്നതിന് സഹായം നൽകുക, നിലവിലുള്ള അക്കൗണ്ടുകൾ പുതുക്കുന്നതിനായി റീ-കെവൈസി പ്രക്രിയകൾ നിർവഹിക്കാൻ സഹായിക്കുക എന്നിവയും ഇതിൽ ഉൾപ്പെടുന്നു.
സാമ്പത്തികമായി ശാക്തീകരിക്കപ്പെട്ടതും എല്ലാവരെയും ഉൾക്കൊള്ളുന്നതുമായ ഒരു സമൂഹം സൃഷ്ടിക്കുന്നതിനുള്ള സുപ്രധാന ചുവടുവെയ്പ്പാണ് മലപ്പുറം ജില്ലയിൽ ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്ന ഈ പ്രചാരണം..
SKY
*************
(Release ID: 2151318)