തെരഞ്ഞെടുപ്പ് കമ്മീഷന്‍
ബിഹാർ SIR ലക്ഷ്യം: പട്ടികയിൽ അർഹരായ എല്ലാ വോട്ടർമാരുടേയും പേരുറപ്പാക്കൽ
Posted On:
24 JUL 2025 5:20PM by PIB Thiruvananthpuram
1. ഫോമുകൾ പൂരിപ്പിക്കാത്ത വോട്ടർമാരുടെയും, മരിച്ച വോട്ടർമാരുടെയും, സ്ഥിരമായി കുടിയേറിയ വോട്ടർമാരുടെയും ബൂത്ത് ലെവൽ പട്ടിക ജൂലൈ 20-ന് തന്നെ BLOs/EROs/DEOs/CEO-മാർ എല്ലാ രാഷ്ട്രീയ പാർട്ടികളുമായും പങ്കിട്ടിട്ടുണ്ട്, അതിലൂടെ അവർക്ക് എന്തെങ്കിലും പിശകുകൾ ഉണ്ടെങ്കിൽ ചൂണ്ടിക്കാണിക്കാൻ കഴിയും.
2. പ്രത്യേക തീവ്ര പുന:പരിശോധന (എസ് ഐ ആർ) ഉത്തരവ് പ്രകാരം ഏതെങ്കിലും പേരുകൾ ഉൾപെടുത്താതെയുണ്ടെങ്കിൽ വോട്ടർക്കോ ഏതെങ്കിലും രാഷ്ട്രീയ പാർട്ടിക്കോ അവകാശവാദം ഉന്നയിക്കാനോ തെറ്റായി ഉൾപ്പെടുത്തിയിട്ടുണ്ടെങ്കിൽ എതിർപ്പ് ഉന്നയിക്കാനോ 2025 സെപ്റ്റംബർ 1 വരെ അപേക്ഷിക്കാം.
3. 99% വോട്ടർമാരെയും ഇതിനകം ഉൾപ്പെടുത്തിയിട്ടുണ്ട്.
4. BLOs/BLA-കൾ 21.6 ലക്ഷം മരിച്ച വോട്ടർമാരുടെ പേരുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
5. സ്ഥിരമായി കുടിയേറിയ 31.5 ലക്ഷം വോട്ടർമാരുടെ പേരുകൾ BLOS/BLA-കൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
6. ഒന്നിലധികം സ്ഥലങ്ങളിൽ 7 ലക്ഷം വോട്ടർമാർ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്ന് BLOs/BLA-കൾ കണ്ടെത്തിയിട്ടുണ്ട്.
7. ഒരു ലക്ഷം വോട്ടർമാരെ കണ്ടെത്താനായിട്ടില്ലെന്ന് പ്രാദേശിക BLOs/BLA-കൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
8. തദ്ദേശീയരായ BLOs/BLA-കൾ വീടുതോറും സന്ദർശനങ്ങൾ നടത്തിയിട്ടും, 7 ലക്ഷത്തോളം വോട്ടർമാരുടെ ഫോമുകൾ ഇതുവരെ ലഭിച്ചിട്ടില്ല.
9. 7.21 കോടി വോട്ടർമാരുടെ (91.32%) ഫോമുകൾ സ്വീകരിച്ച് ഡിജിറ്റൈസ് ചെയ്തിട്ടുണ്ട്; ഈ വോട്ടർമാർ എല്ലാവരുടെയും പേരുകൾ കരട് വോട്ടർ പട്ടികയിൽ ഉൾപ്പെടുത്തും. ക്ലെയിമുകളുടെയും എതിർപ്പുകളുടെയും കാലയളവിൽ അവയുടെ പരിശോധന സുഗമമാക്കുന്നതിനായി BLO/BLA റിപ്പോർട്ടുകൾക്കൊപ്പം ശേഷിക്കുന്ന ഫോമുകളും ഡിജിറ്റൈസ് ചെയ്യുന്നതാണ്.
10. എസ് ഐ ആർ ഉത്തരവ് പ്രകാരം, കരട് വോട്ടർ പട്ടിക 2025 ഓഗസ്റ്റ് 1-ന് പ്രസിദ്ധീകരിക്കും, കൂടാതെ 12 രാഷ്ട്രീയ പാർട്ടികൾക്കും അച്ചടിച്ചതും ഡിജിറ്റൽ പകർപ്പുകളും നൽകും. കരട് പട്ടിക വെബ്സൈറ്റിലും ലഭ്യമാകും. എസ് ഐ ആർ ഉത്തരവ് പ്രകാരം, പേരുകൾ ഉൾപെടുത്താതെയുണ്ടെങ്കിൽ ഏതെങ്കിലും വോട്ടർക്കോ രാഷ്ട്രീയ പാർട്ടിക്കോ അവകാശവാദം ഉന്നയിക്കാനോ തെറ്റായി ഉൾപ്പെടുത്തിയാൽ എതിർപ്പ് ഉന്നയിക്കാനോ 2025 സെപ്റ്റംബർ 1 വരെ കഴിയുമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ ആവർത്തിച്ചു വ്യക്തമാക്കി.
-AT-
(Release ID: 2147918)