ഭക്ഷ്യസംസ്‌കരണ വ്യവസായ മന്ത്രാലയം
azadi ka amrit mahotsav

അന്താരാഷ്ട്ര മെഗാ ഫുഡ് മേളയുടെ നാലാമത് പതിപ്പ് - വേൾഡ് ഫുഡ് ഇന്ത്യ - 2025 സെപ്റ്റംബർ 25 മുതൽ 28 വരെ ന്യൂഡൽഹിയിലെ ഭാരത് മണ്ഡപത്തിൽ കേന്ദ്ര ഭക്ഷ്യ സംസ്കരണ,വ്യവസായ മന്ത്രാലയം സംഘടിപ്പിക്കും

Posted On: 23 JUL 2025 8:08PM by PIB Thiruvananthpuram

വേൾഡ് ഫുഡ് ഇന്ത്യ-WFI'യുടെ നാലാമത് പതിപ്പിന് 2025 സെപ്റ്റംബർ 25 മുതൽ 28 വരെ ന്യൂഡൽഹിയിലെ ഭാരത് മണ്ഡപത്തിൽ കേന്ദ്ര ഭക്ഷ്യ സംസ്കരണ,വ്യവസായ മന്ത്രാലയം (MoFPI) ആതിഥേയത്വം വഹിക്കും. ഇതിന്റെ ഭാഗമായി, WFI 2025-ന് മുന്നോടിയായുള്ള പരിപാടി ഇന്ന് ന്യൂഡൽഹിയിലെ 'ദി ലളിതി'ൽ നടന്നു. ഈ പരിപാടിയിൽ, ഭക്ഷ്യമേളയുടെ ബ്രോഷർ, വെബ്‌സൈറ്റ്, ആപ്പ് എന്നിവ കേന്ദ്ര ഭക്ഷ്യ സംസ്കരണ,വ്യവസായ മന്ത്രി ശ്രീ ചിരാഗ് പസ്വാൻ പുറത്തിറക്കി.

 മെഗാ ഭക്ഷ്യ മേളയുടെ മൂന്നാം പതിപ്പ് വിജയിപ്പിക്കുന്നതിന് സഹായിച്ച എല്ലാ മന്ത്രാലയങ്ങൾക്കും വ്യവസായങ്ങൾക്കും പങ്കാളികൾക്കും ശ്രീ ചിരാഗ് പസ്വാൻ മുഖ്യപ്രഭാഷണത്തിൽ കൃതജ്ഞത അറിയിച്ചു. വേൾഡ് ഫുഡ് ഇന്ത്യ എന്നത് കേവലം വ്യാപാര പ്രദർശനമല്ലെന്നും, ഭക്ഷ്യ മേഖലയിലെ നൂതന ആശയങ്ങൾ , നിക്ഷേപം, സുസ്ഥിരത എന്നിവയ്ക്കുള്ള ഒരു ആഗോള കേന്ദ്രമായി ഇന്ത്യയെ മാറ്റാൻ ലക്ഷ്യമിട്ടുള്ള ഒരു പരിവർത്തന വേദിയാണെന്നും അദ്ദേഹം ഊന്നിപ്പറഞ്ഞു. 

വേൾഡ് ഫുഡ് ഇന്ത്യ 2025 ന്റെ നാലാം പതിപ്പ് ഇതുവരെയുള്ളതിൽ വച്ച് ഏറ്റവും വലിയ പരിപാടിയായിരിക്കും എന്ന് ശ്രീ പസ്വാൻ പറഞ്ഞു.90-ലധികം രാജ്യങ്ങളിൽ നിന്നും, 2,000 ലധികം പ്രദർശകരിൽ നിന്നും തുടങ്ങി കൃഷിയിടം മുതൽ ഭക്ഷ്യശാല വരെ ഭക്ഷ്യ മൂല്യ ശൃംഖലയിലാകെ ബന്ധപ്പെട്ടിരിക്കുന്ന പതിനായിരക്കണക്കിന് പേരുടെപങ്കാളിത്തം ഈ പരിപാടിയിൽ പ്രതീക്ഷിക്കുന്നു. പങ്കാളികളുടെ നിരന്തരമായ പിന്തുണയോടെ, ഭക്ഷ്യ സംസ്കരണ വ്യവസായത്തിൽ കൂടുതൽ സഹകരണവും നൂതനാശയങ്ങളും പ്രോത്സാഹിപ്പിക്കാനും അതുവഴി, പരിപാടിയെ പുതിയ ഉയരങ്ങളിലേക്കെത്തിക്കാനും ഞങ്ങൾ ലക്ഷ്യമിടുന്നുവെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

ഭക്ഷ്യ സംസ്കരണ,വ്യവസായ മന്ത്രാലയം സെക്രട്ടറി ശ്രീ അവിനാശ് ജോഷി, മൊത്ത മൂല്യവർദ്ധനയ്ക്ക്(ജിവിഎ) ഈ മേഖല നൽകുന്ന ഗണ്യമായ സംഭാവനയെയും പാൽ, ചെറുധാന്യങ്ങൾ, പയർവർഗ്ഗങ്ങൾ എന്നിവയുടെ സംസ്കരണത്തിൽ അതിന്റെ നേതൃപരമായ പങ്കിനെയും പരാമർശിച്ചു. വേൾഡ് ഫുഡ് ഇന്ത്യ 2025 പോലുള്ള സമഗ്ര പ്ലാറ്റ്‌ഫോമുകളുടെ പ്രാധാന്യം ഊന്നിപ്പറഞ്ഞ അദ്ദേഹം ആഗോള സഹകരണം, നൂതനാശയം, നിക്ഷേപം എന്നിവ വളർത്തിയെടുക്കുന്നതിനായി പ്രമേയാധിഷ്ഠിതമായ സാങ്കേതികവിദ്യ പ്രദർശനങ്ങൾ, ബയർ- സെല്ലർ മീറ്റുകൾ, സിഇഒ മാർ പങ്കെടുക്കുന്ന യോഗങ്ങൾ എന്നിവ സംഘടിപ്പിക്കുമെന്ന് പ്രഖ്യാപിച്ചു.

ഉച്ചകോടിയുടെ പ്രധാന വിഷയങ്ങൾ വിശദീകരിച്ചുകൊണ്ട്, വേൾഡ് ഫുഡ് ഇന്ത്യ 2025 നെക്കുറിച്ചുള്ള സമഗ്രമായ അവതരണം മന്ത്രാലയം നടത്തി. 

 

വേൾഡ് ഫുഡ് ഇന്ത്യ 2025 ബ്രോഷർ, പരിപാടിയുടെ വെബ്സൈറ്റ്, മൊബൈൽ ആപ്പ് എന്നിവയുടെ പ്രകാശനം;

ഇന്ത്യയുടെ കാർഷിക സംസ്കരണ നേട്ടങ്ങൾ പ്രതിഫലിപ്പിക്കുന്ന ഔദ്യോഗിക പ്രമോഷണൽ വീഡിയോയുടെ പ്രകാശനം എന്നിവ ഉൾപ്പെടെ ഇതോടനുബന്ധിച്ച നിരവധി സംരംഭങ്ങളും ഈ ചടങ്ങിൽ ഔദ്യോഗികമായി പുറത്തിറക്കി

WFI 2025 ന്റെ കാഴ്ചപ്പാടും അജണ്ടയും പങ്കിടുന്നതിന് മാത്രമല്ല, ഭക്ഷ്യസുരക്ഷ, സുസ്ഥിരത, നൂതനാശയം എന്നിവ മുന്നോട്ട് കൊണ്ടുപോകുന്നതിനുള്ള ഇന്ത്യയുടെ വിശാലമായ ദൗത്യം പ്രദർശിപ്പിക്കാനും കർട്ടൻ റൈസർ പരിപാടി സഹായിച്ചു. ആത്മനിർഭർ ഭാരതിന്റെ ലക്ഷ്യങ്ങളിൽ ഊന്നിക്കൊണ്ട് ഇന്ത്യയുടെ 2047 ലെ വികസന ലക്ഷ്യങ്ങളുമായി പൊരുത്തപ്പെടുന്ന വിധത്തിൽ അഭൂതപൂർവമായ ആഗോള നിക്ഷേപം ആകർഷിക്കാനും, സാങ്കേതികവിദ്യ പ്രോത്സാഹിപ്പിക്കാനും ഉപഭൂഖണ്ഡത്തിലുടനീളമായി മൂല്യ ശൃംഖലകൾ വളർത്തിയെടുക്കാനും WFI 2025 ലക്ഷ്യമിടുന്നു.

 വേൾഡ് ഫുഡ് ഇന്ത്യയുടെ ദേശീയ പങ്കാളിയായ FICCI, വൈജ്ഞാനിക പങ്കാളിയായ ഏണസ്റ്റ് & യംഗ് LLP എന്നിവ ഈ പരിപാടിയിൽ MoFPI യ്ക്ക് പിന്തുണ നൽകും

 വിവിധ കേന്ദ്ര മന്ത്രാലയങ്ങൾ/വകുപ്പുകൾ, സംസ്ഥാന പ്രതിനിധികൾ, എംബസികൾ എന്നിവയിൽ നിന്നുള്ള പ്രതിനിധികൾ, മന്ത്രാലയത്തിലെ മുതിർന്ന ഉദ്യോഗസ്ഥർ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.


(Release ID: 2147648)
Read this release in: English , Urdu , Hindi