പ്രത്യേക സേവനങ്ങളും ഫീച്ചറുകളും
azadi ka amrit mahotsav

പോസ്റ്റ് ഓഫീസുകളിൽ മൊബൈൽ പാസ്‌പോർട്ട് സേവാ വാൻ

Posted On: 21 JUL 2025 2:56PM by PIB Thiruvananthpuram

കേന്ദ്ര വിദേശകാര്യ മന്ത്രാലത്തിന് കീഴിൽ തിരുവനന്തപുരത്തുള്ള റീജിയണൽ പാസ്‌പോർട്ട് ഓഫീസ്, കേരള സർക്കിളിലെ തപാൽ വകുപ്പുമായി സഹകരിച്ച്  വിന്യസിക്കുന്ന മൊബൈൽ പാസ്‌പോർട്ട് സേവാ വാനിൻ്റെ ഉദ്ഘാടനം വർക്കല പോസ്റ്റ് ഓഫീസിൽ തിരുവനന്തപുരം റീജിയണൽ പാസ്‌പോർട്ട് ഓഫീസർ ശ്രീമതി ജീവ മരിയ ജോയും, തപാൽ വകുപ്പ് എപിഎംജി ശ്രീ വിഷ്ണു അംബരീഷും ചേർന്ന് നിർവ്വഹിച്ചു. തിരുവനന്തപുരം തപാൽ വകുപ്പ് നോർത്ത് ഡിവിഷനിലെ സീനിയർ സൂപ്രണ്ട് ഓഫ് പോസ്റ്റ് ശ്രീ രാഹുൽ ആറും ചടങ്ങിൽ സന്നിഹിതനായിരുന്നു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളിലെ വിവിധ തപാൽ ഓഫീസുകളിലേക്കാണ് മൊബൈൽ പാസ്‌പോർട്ട് സേവാ വാൻ വിന്യസിക്കുന്നത്. വർക്കല പോസ്റ്റ് ഓഫീസിൽ 2025 ജൂലൈ 23 വരെയും തുടർന്ന് 2025 ജൂലൈ 29-31 തീയതികളിൽ കരുനാഗപ്പള്ളി പോസ്റ്റ് ഓഫീസിലും മൊബൈൽ പാസ്‌പോർട്ട് സേവാ വാൻ പ്രവർത്തിക്കും. 2025 ഓഗസ്റ്റ് 05 മുതൽ 07 വരെ  തിരുവല്ല , 2025 ഓഗസ്റ്റ് 12 മുതൽ 14 വരെ ആര്യനാട് , 2025 ഓഗസ്റ്റ്  19 മുതൽ 21 വരെ പുത്തൂർ, എന്നിവിടങ്ങളിലെ പോസ്റ്റ് ഓഫീസുകളിലും വാനിൻ്റെ സേവനം ലഭ്യമാകും. ഈ പ്രദേശങ്ങളിൽ താമസിക്കുന്ന അപേക്ഷകർ www.passportindia.gov.in എന്ന വെബ്‌സൈറ്റ് വഴി മൊബൈൽ പാസ്‌പോർട്ട് സേവാ വാനിനായി അപ്പോയിന്റ്‌മെന്റ് ബുക്ക് ചെയ്ത് ആവശ്യമായ രേഖകൾ സഹിതം അനുവദിച്ച അപ്പോയിന്റ്‌മെന്റ് സ്ലോട്ടുകൾ അനുസരിച്ച് റിപ്പോർട്ട് ചെയ്യണം. കൂടുതൽ വിവരങ്ങൾക്ക്, 0471-2470225 എന്ന നമ്പറിലോ rpo.trivandrum@mea.gov.in എന്ന ഇമെയിൽ വിലാസത്തിലോ തിരുവനന്തപുരം ആർ.പി.ഒ.യെ ബന്ധപ്പെടുക.

***

NK


(Release ID: 2146336) Visitor Counter : 3
Read this release in: English