വാണിജ്യ വ്യവസായ മന്ത്രാലയം
രാജ്യത്ത് സമഗ്ര സംരംഭകത്വം പ്രോത്സാഹിപ്പിക്കുന്നതിനായി ഡിപിഐഐറ്റി, ഒരു സ്വകാര്യ ഡിജിറ്റൽ പ്ലാറ്റ്‌ഫോമുമായി ധാരണാപത്രം ഒപ്പുവച്ചു
രണ്ടാംനിര, മൂന്നാംനിര നഗരങ്ങളിലെയും ഗ്രാമപ്രദേശങ്ങളിലെയും ഒരു ദശലക്ഷം സംരംഭകരെ ശാക്തീകരിക്കുക എന്നതാണ് ധാരണാപത്രത്തിലൂടെ ലക്ഷ്യമിടുന്നത്
प्रविष्टि तिथि:
19 JUN 2025 1:31PM by PIB Thiruvananthpuram
സംരംഭകത്വത്തെ കൂടുതൽ പ്രോത്സാഹിപ്പിക്കുന്നതിനും സ്റ്റാർട്ടപ്പ് ആവാസവ്യവസ്ഥയെ ശക്തിപ്പെടുത്തുന്നതിനുമായി, കേന്ദ്ര വാണിജ്യ, വ്യവസായ മന്ത്രാലയത്തിന്റെ വ്യവസായ, ആഭ്യന്തര വ്യാപാര പ്രോത്സാഹന വകുപ്പ് (DPIIT) യുവർസ്റ്റോറി മീഡിയ പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്വകാര്യ ഡിജിറ്റൽ പ്ലാറ്റ്‌ഫോമുമായി ഒരു ധാരണാപത്രം (MoU) ഒപ്പുവച്ചു. സ്റ്റാർട്ടപ്പുകൾ, നൂതനാശയം, സംരംഭകത്വം എന്നിവയിൽ ശ്രദ്ധ കേന്ദ്രീകരിച്ച് കൊണ്ടുള്ളതാണ് ഈ ധാരണ പത്രം
രണ്ടാംനിര, മൂന്നാംനിര നഗരങ്ങളിലെയും ഗ്രാമീണ ഇന്ത്യയിലെയും അടിസ്ഥാനതലത്തിലുള്ള സംരംഭകത്വത്തെ വളർത്തുന്നതിനും ഉയർന്നുവരുന്ന പ്രതിഭകളെ പിന്തുണയ്ക്കുന്നതിനുമുള്ള വ്യവസായ, ആഭ്യന്തര വ്യാപാര പ്രോത്സാഹന വകുപ്പിന്റെ വീക്ഷണവുമായി ഈ പങ്കാളിത്തം പൊരുത്തപ്പെടുന്നു. ഭാരത് പ്രോജക്ടിന് കീഴിൽ പ്രാദേശിക ഭാഷയിലൂടെയുള്ള സംരംഭങ്ങൾ, നിർമിത ബുദ്ധി അധിഷ്ഠിതസംവിധാനങ്ങൾ , സംരംഭക സഹായ കേന്ദ്രങ്ങൾ എന്നിവയിലൂടെ ഒരു ദശലക്ഷം സംരംഭകരെ ശാക്തീകരിക്കുക എന്നതാണ് ഈ സഹകരണത്തിന്റെ ലക്ഷ്യം.
ഇന്ത്യയുടെ സ്റ്റാർട്ടപ്പ്, സാങ്കേതികവിദ്യ ആവാസവ്യവസ്ഥയിൽ വിനിമയം വർധിപ്പിയ്ക്കുന്നതിന് പ്രധാന സ്റ്റാർട്ടപ്പ് പരിപാടികളും ഡെവലപ്പർ കേന്ദ്രീകൃത പ്ലാറ്റ്‌ഫോമുകളും പ്രോത്സാഹിപ്പിക്കുന്നതിനും ഈ സംരംഭം പ്രയോജനപ്പെടുത്തും.
നൂതനാശയങ്ങളുടെ പ്രദർശനങ്ങൾ, സ്ഥാപക-നിക്ഷേപക സംഗമം, വളർന്നുവരുന്ന മേഖലകളായ എ ഐ, ജെൻ എ ഐ, ഡാറ്റ, ബ്ലോക്ക്‌ചെയിൻ തുടങ്ങിയവയ്ക്കുള്ള പിന്തുണ എന്നിവ ഈ പ്ലാറ്റ്ഫോമുകൾ സുഗമമാക്കും.
അടുത്ത തലമുറയിലെ സംരംഭകരെ പ്രോത്സാഹിപ്പിക്കുന്നതിന് സമഗ്ര പ്ലാറ്റ്‌ഫോമുകളുടെ പ്രാധാന്യത്തെക്കുറിച്ച് ഡിപിഐഐടി ജോയിന്റ് സെക്രട്ടറി ശ്രീ സഞ്ജീവ് സിംഗ് എടുത്തുപറഞ്ഞു. താല്പര്യമുള്ള സംരംഭകർക്ക് പ്രത്യേകിച്ച് സേവനങ്ങൾ കുറഞ്ഞ പ്രദേശങ്ങളിൽ നിന്നുള്ളവർക്ക് സംരംഭക മേഖലയിലെ നെറ്റ്‌വർക്കുകൾ, അറിവ്, വിജയഗാഥകൾ എന്നിവയിലേക്കുള്ള പ്രവേശനം വിപുലീകരിക്കുന്നതിനും അതുവഴി ആഗോള നൂതനാശയ കേന്ദ്രമായി മാറുന്നതിനുമുള്ള ഇന്ത്യയുടെ യാത്രയെ ത്വരിതപ്പെടുത്തുന്നതിനും ഈ പങ്കാളിത്തം സഹായിക്കുമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.
ഡിപിഐഐടി ഡെപ്യൂട്ടി സെക്രട്ടറി ശ്രീ രാജേഷ് കുമാറും യുവർസ്റ്റോറി, ദി ഭാരത് പ്രോജക്റ്റ് എന്നിവയുടെ സ്ഥാപകയും സിഇഒയുമായ ശ്രീമതി ശ്രദ്ധ ശർമ്മയും ധാരണാപത്രത്തിൽ ഔദ്യോഗികമായി ഒപ്പുവച്ചു.ഇരു സ്ഥാപനങ്ങളിലെയും മുതിർന്ന ഉദ്യോഗസ്ഥർ സന്നിഹിതരായിരുന്നു.
*****
(रिलीज़ आईडी: 2137669)
आगंतुक पटल : 8