ആയുഷ്
ലേയിലെ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സോവ-റിഗ്പ (NISR), ഏകദിന സാമയോഗ പരിപാടി സംഘടിപ്പിച്ചു
Posted On:
16 JUN 2025 8:23PM by PIB Thiruvananthpuram
ലേയിലെ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സോവ-റിഗ്പ (NISR) സംഘടിപ്പിച്ച ഏകദിന സാമയോഗ പരിപാടിയില്‍ ഇന്ത്യയിലെ 10 സംസ്ഥാനങ്ങളില്‍ നിന്നുള്ള വിദഗ്ധര്‍ പങ്കെടുത്തു. മുഖ്യാതിഥിയും വിശിഷ്ടാതിഥികളും ദീപം തെളിച്ച ശേഷം ഔഷധ ബുദ്ധ മന്ത്രോച്ചാരണത്തോടെയാണ് പരിപാടി ആരംഭിച്ചത്. പങ്കെടുത്ത എല്ലാവരെയും ലേയിലെ എന്‍ഐഎസ്ആര്‍ ഡയറക്ടര്‍ ഡോ. പത്മ ഗുര്‍മെത് സ്വാഗതം ചെയ്യുകയും യോഗയുടെ പ്രചാരണത്തിനായി നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സോവ-റിഗ്പ നടത്തുന്ന പ്രവര്‍ത്തനങ്ങളെക്കുറിച്ചു വിശദീകരിക്കുകയും ചെയ്തു. ന്യൂഡല്‍ഹിയിലെ സെന്‍ട്രല്‍ കൗണ്‍സില്‍ ഫോര്‍ റിസര്‍ച്ച് ഇന്‍ യോഗ ആന്‍ഡ് നാച്ചുറോപ്പതി ഡയറക്ടര്‍ ഡോ. രാഘവേന്ദ്ര റാവു മുഖ്യാതിഥിയും കേന്ദ്രഭരണ പ്രദേശമായ ലഡാക്കിലെ ആരോഗ്യ ഡയറക്ടര്‍മാരായ വെന്‍ ഭിക്കു സംഗ സേന, ഡോ. തഷി തിന്‍ലാസ്, പൂനെയിലെ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് നാച്ചുറോപ്പതി ഡയറക്ടര്‍ ഡോ. സത്യ ലക്ഷ്മി എന്നിവര്‍ വിശിഷ്ടാതിഥികളുമായിരുന്നു.
ലേയിലെ മഹാബോധി ഇന്റര്‍നാഷണല്‍ മെഡിറ്റേഷന്‍ സെന്ററിന്റെയും കേന്ദ്ര ഭരണപ്രദേശമായ ലഡാക്ക് അഡ്മിനിസ്‌ട്രേഷന്റെയും ലേയിലെ എല്‍എഎച്ച്ഡിസിയുടെയും സഹകരണത്തോടെ ലേയിലെ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സോവ -റിഗ്പ (NISR) 11-ാമത് അന്താരാഷ്ട്ര യോഗ ദിനം (IDY) -2025 ആഘോഷിക്കുന്നതിന്റെ ഭാഗമായി നിരവധി പരിപാടികളാണ് സംഘടിപ്പിച്ചിരിക്കുന്നത്.
'"ഒരു ഭൂമിക്ക്, ഒരു ആരോഗ്യത്തിന് യോഗ", എന്ന പ്രമേയത്തെ അടിസ്ഥാനമാക്കിയുള്ള ഈ പരിപാടികളുടെ ലക്ഷ്യം ശാരീരികവും മാനസികവും പാരിസ്ഥിതികവുമായ ക്ഷേമം പ്രോത്സാഹിപ്പിക്കുന്നതില്‍ യോഗയുടെ പങ്കിനെക്കുറിച്ച് രാജ്യവ്യാപകമായി പ്രചരിപ്പിക്കുക എന്നതാണ്.
SKY
(Release ID: 2136883)