പ്രത്യേക സേവനങ്ങളും ഫീച്ചറുകളും
azadi ka amrit mahotsav

കൊച്ചി തുറമുഖം ഓയിൽ ഇന്ത്യ ലിമിറ്റഡുമായി ചേര്‍ന്ന് ആഴക്കടല്‍ എണ്ണ പര്യവേക്ഷണ പിന്തുണാ കേന്ദ്രം സ്ഥാപിക്കുന്നു

प्रविष्टि तिथि: 12 JUN 2025 9:33PM by PIB Thiruvananthpuram

കൊച്ചി: കേരള-കൊങ്കൺ സമുദ്രമേഖലയിലെ ആഴക്കടല്‍ എണ്ണ പര്യവേക്ഷണത്തിന് പിന്തുണ നല്‍കാന്‍ സുപ്രധാന ചുവടുവെയ്പ്പുമായി കൊച്ചി തുറമുഖ അതോറിറ്റിയും (സിഒപിഎ)  പെട്രോളിയം - പ്രകൃതി വാതക മന്ത്രാലയത്തിന് കീഴിലെ കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ ഓയിൽ ഇന്ത്യ ലിമിറ്റഡും (ഒഐഎല്‍) തമ്മിൽ  ധാരണാപത്രം ഒപ്പുവച്ചു. 2025 ജൂണ്‍ 12 വ്യാഴാഴ്ച വില്ലിംഗ്ഡൺ ഐലൻഡിലെ കൊച്ചി തുറമുഖ അതോറിറ്റിയില്‍ സംഘടിപ്പിച്ച  ഔപചാരിക ചടങ്ങില്‍ കൊച്ചി തുറമുഖ അതോറിറ്റി ചെയർപേഴ്‌സൺ ശ്രീ ബി. കാശിവിശ്വനാഥൻ, ഓയിൽ ഇന്ത്യ ലിമിറ്റഡ് ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ ഡോ. രഞ്ജിത് റാത്ത് എന്നിവരുടെ സാന്നിധ്യത്തിൽ കൊച്ചി തുറമുഖ അതോറിറ്റി ട്രാഫിക് മാനേജർ ശ്രീ വിപിൻ ആർ. മേനോത്തും ഓയിൽ ഇന്ത്യ ലിമിറ്റഡ് സിജിഎം (കെജിബി & എംബിപി)  മേധാവി ശ്രീ സഞ്ജിബ് കുമാർ ഗൊഗോയിയുമാണ് ധാരണാപത്രം ഒപ്പുവെച്ചത്.  കൊച്ചി തുറമുഖ അതോറിറ്റിയിലെയും ഓയിൽ ഇന്ത്യ ലിമിറ്റഡിലെയും  മുതിർന്ന ഉദ്യോഗസ്ഥരും ചടങ്ങിൽ പങ്കെടുത്തു. ‌‌

 

 

2025 അവസാനത്തോടെ ആരംഭിക്കാനിരിക്കുന്ന ഒഐഎല്ലിന്റെ ഖനന പ്രവർത്തനങ്ങൾക്ക് ഈ കരാർ നിർണായക ലോജിസ്റ്റിക് പിന്തുണ നൽകും. ആഴക്കടല്‍ ഊർജ  പര്യവേക്ഷണത്തിലെ സുപ്രധാന കേന്ദ്രമെന്ന നിലയിൽ ഈ പങ്കാളിത്തത്തിലൂടെ കൊച്ചി തുറമുഖം സ്ഥാനം ശക്തിപ്പെടുത്തും. 

 

ഒരു സംഭരണകേന്ദ്രം, ഡ്രൈ ബൾക്ക് ഹാൻഡ്‌ലിംഗ് നിലയം, പ്രത്യേക ജെട്ടി എന്നിവയ്ക്കുള്ള വ്യവസ്ഥകളോടെ ഒരുങ്ങുന്ന തീരദേശ കേന്ദ്രം  24 മണിക്കൂറും  ആഴക്കടല്‍ കപ്പലുകളെ പിന്തുണയ്ക്കും.

 

രാജ്യത്തെ പ്രധാന കേന്ദ്ര തുറമുഖവും രണ്ടാമത് വലിയ ദേശീയ എണ്ണക്കമ്പനിയും തമ്മിലെ സുപ്രധാന സഹകരണം അടയാളപ്പെടുത്തുന്നതാണ് ഈ സംരംഭം. ഒഐഎല്ലിന്റെ കപ്പലുകൾക്ക് ബെർത്തിംഗ്, ഇന്ധനം നിറയ്ക്കൽ, ഡ്രൈ ബൾക്ക് ട്രാൻസ്ഫർ, കുടിവെള്ളം, തീരത്ത് വൈദ്യുതി സൗകര്യങ്ങൾ എന്നിവ ഉറപ്പാക്കി ആഴക്കടല്‍ പിന്തുണാ പ്രവർത്തനങ്ങൾ കാര്യക്ഷമമാക്കുകയാണ്  പദ്ധതി ലക്ഷ്യം.  

 

ഒഐഎല്‍ പര്യവേക്ഷണം ചെയ്യുന്ന കേരള-കൊങ്കൺ സമുദ്രമേഖല  ഏറെ ഊർജ സാധ്യതകൾ നിറഞ്ഞതാണ്. കൊച്ചി തുറമുഖത്തിന്റെ തന്ത്രപ്രധാനമായ സ്ഥാനവും അടിസ്ഥാനസൗകര്യ സന്നദ്ധതയും പിന്തുണ സ്ഥാപിക്കുന്നതിന് മുൻഗണനയായി ഇതിനെ മാറ്റി. 2025 ജൂൺ മുതൽ 12 മാസത്തേക്ക് പ്രാബല്യത്തില്‍ വരുന്ന കരാര്‍  പര്യവേക്ഷണ പുരോഗതി അടിസ്ഥാനമാക്കി ദീര്‍ഘിപ്പിക്കാനാവും.   

 

പരിസ്ഥിതി സംരക്ഷണത്തിനും പ്രവർത്തന സുരക്ഷയ്ക്കും കരാറിൽ മുൻഗണന നൽകിയിട്ടുണ്ട്. തുറമുഖത്തിന്റെയും  സംസ്ഥാനത്തിന്റെയും പരിസ്ഥിതി നിയന്ത്രണങ്ങൾ കർശനമായി പാലിക്കുന്നുവെന്ന് ഉറപ്പാക്കുന്നതിനൊപ്പം പരിസ്ഥിതി സൗഹൃദപരവും ശബ്ദ നിയന്ത്രിതവുമായ ബൾക്ക് ഹാൻഡ്‌ലിംഗ് സംവിധാനങ്ങൾ വിന്യസിക്കാൻ ഓയിൽ ഇന്ത്യ ലിമിറ്റഡ് പ്രതിജ്ഞാബദ്ധമാണ്. ഇന്ത്യയുടെ വളർന്നുവരുന്ന ഊർജ അഭിലാഷങ്ങൾക്ക് അടിസ്ഥാന സൗകര്യങ്ങളിലൂടെ പിന്തുണ ഉറപ്പാക്കാന്‍ ഈ പങ്കാളിത്തത്തിലൂടെ  പുതുവഴികൾ തുറക്കും.

 

******************


(रिलीज़ आईडी: 2136060) आगंतुक पटल : 10
इस विज्ञप्ति को इन भाषाओं में पढ़ें: English