പ്രത്യേക സേവനങ്ങളും ഫീച്ചറുകളും
തിരുവനന്തപുരം ആർഎംഎസ് തപാൽ ഡിവിഷൻ്റെ ഡാക്ക് അദാലത്ത് ജൂൺ 20ന്
Posted On:
10 JUN 2025 4:39PM by PIB Thiruvananthpuram
തിരുവനന്തപുരം ആർഎംഎസ് ഡിവിഷൻ്റെ പരിധിയിൽപ്പെടുന്ന തപാൽ സേവനങ്ങളെ സംബന്ധിച്ച പരാതികളും നിർദ്ദേശങ്ങളും പരിഗണിക്കുന്നതിന് വേണ്ടിയുള്ള ഡാക് അദാലത്ത് ജൂൺ 20ന് ഉച്ചയ്ക്ക് മൂന്ന് മണിക്ക് ഗൂഗിൾ മീറ്റ് വഴി നടത്തും.
അദാലത്തിൽ പരിഗണിക്കാനുള്ള പരാതികളും നിർദ്ദേശങ്ങളും, പരാതിക്കാരന്റെ ഇ-മെയിൽ ഐ ഡി / വാട്‌സ്ആപ് നമ്പർ സഹിതം ssrmtv.keralapost@ gmail.com / rmsdotv.kl@indiapost.gov.in എന്ന ഇ-മെയിൽ ഐ ഡിയിലേക്കോ സീനിയർ സൂപ്രണ്ട്, തിരുവനന്തപുരം ആർ എം എസ് ടിവി ഡിവിഷൻ, തിരുവനന്തപുരം 695023 എന്ന മേൽവിലാസത്തിലേക്കോ ജൂൺ 16നു മുൻപായി അയക്കേണ്ടതാണ്. ഗൂഗിൾ മീറ്റിൽ പങ്കെടുക്കാനുള്ള ലിങ്ക് പരാതിക്കാരന് മൊബൈൽ നമ്പർ വഴിയോ ഇമെയിൽ ഐ ഡി വഴിയോ കൈമാറും.
***
NK
(Release ID: 2135389)