പ്രത്യേക സേവനങ്ങളും ഫീച്ചറുകളും
azadi ka amrit mahotsav

ബി എസ് എൻ എൽ കേരള സർക്കിൾ സി ജി എം വിരമിക്കുന്നു

Posted On: 30 MAY 2025 2:41PM by PIB Thiruvananthpuram

 ബി.എസ്.എൻ.എൽ കേരള സർക്കിളിന്റെ ചീഫ് ജനറൽ മാനേജർ ശ്രീ. ബി. സുനിൽ കുമാർ 2025 മെയ് 31 ന് സർവ്വീസിൽ നിന്നും വിരമിക്കുന്നു.
 ഇന്ത്യൻ ടെലികോം സർവീസ് 1987 ബാച്ച് ഉദ്യോഗസ്ഥനാണ്. മൊബൈൽ സാങ്കേതികവിദ്യാ മേഖലയിലെ വിദഗ്ദ്ധനായ ശ്രീ സുനിൽ കുമാറിന്  36 വർഷത്തിലേറെ സേവന പരിചയമുണ്ട്. സേവനങ്ങൾക്കുള്ള അംഗീകാരമായി, വിശിഷ്ട സഞ്ചാർ സേവ 2007 അവാർഡ് ലഭിച്ചിട്ടുണ്ട്. 

ബി.എസ്.എൻ.എല്ലിനു പുറമേ, ടെലികോം വകുപ്പ്, എ.എൽ.ടി.ടി.സി, ഗാസിയാബാദ്, എന്നിവിടങ്ങളിലും അദ്ദേഹം സേവനമനുഷ്ഠിച്ചു. എറണാകുളം സ്വദേശിയാണ്.

***

NK


(Release ID: 2132655)
Read this release in: English