പ്രത്യേക സേവനങ്ങളും ഫീച്ചറുകളും
azadi ka amrit mahotsav

തിരുവനന്തപുരം സൗത്ത് പോസ്റ്റൽ ഡിവിഷനിലെ ഡാക് അദാലത്ത് ജൂൺ 17 ന്

Posted On: 22 MAY 2025 12:50PM by PIB Thiruvananthpuram

തിരുവനന്തപുരം സൗത്ത് പോസ്റ്റൽ ഡിവിഷനിലെ ഡാക് അദാലത്ത് 2025 ജൂൺ 17-ാം തീയതി രാവിലെ 11 മണിക്ക് സൗത്ത് പോസ്റ്റൽ സൂപ്രണ്ട് ഓഫീസിൽ നടക്കും. തിരുവനന്തപുരം സൗത്ത് ഡിവിഷനിലെ തപാൽ ഓഫീസുകൾ നൽകുന്ന സേവനങ്ങൾക്കെതിരായ പരാതികൾ പരാതിക്കാരൻ്റെ ഫോൺ നമ്പർ സഹിതം ജൂൺ പത്തിന് മുൻപായി പോസ്റ്റ് ഓഫീസ് സൂപ്രണ്ട്, തിരുവനന്തപുരം സൗത്ത് ഡിവിഷൻ, തിരുവനന്തപുരം-695023 എന്ന വിലാസത്തിൽ അയക്കണം. പരാതികൾ അടങ്ങിയ കവറിന് മുകളിൽ ഡാക് അദാലത്ത് എന്ന് രേഖപ്പെടുത്തണം. dotpuramsouth.kl@indiapost.gov.in/sptvsouth.keralapost[at]gmail[dot]com എന്ന ഇമെയിലിലും പരാതികൾ അറിയിക്കാം.

***

SK


(Release ID: 2130449)
Read this release in: English