വിദ്യാഭ്യാസ മന്ത്രാലയം
സ്കൂളുകളിൽ,ഓട്ടിസം സ്പെക്ട്രം രോഗങ്ങൾ ഉള്ള കുട്ടികൾക്കുള്ള പിന്തുണാ സംവിധാനങ്ങൾ ശക്തിപ്പെടുത്തുന്നതിലൂടെ, സമഗ്ര വിദ്യാഭ്യാസത്തോടുള്ള പ്രതിജ്ഞാബദ്ധത വിദ്യാഭ്യാസ മന്ത്രാലയം ആവർത്തിച്ചുറപ്പിക്കുന്നു.
സമഗ്ര വിദ്യാഭ്യാസം ശക്തിപ്പെടുത്തുന്നു: സമഗ്ര ശിക്ഷയ്ക്ക് കീഴിലുള്ള ബ്ലോക്ക് റിസോഴ്‌സ് സെന്ററുകൾ ഓട്ടിസം ഉള്ള കുട്ടികൾക്ക് അവശ്യ തെറാപ്പി സേവനങ്ങൾ നൽകുന്നു.
Posted On:
02 APR 2025 4:45PM by PIB Thiruvananthpuram
ലോക ഓട്ടിസം അവബോധ ദിനത്തിൽ (ഏപ്രിൽ 2, 2025) , ഓട്ടിസം രോഗമുള്ള കുട്ടികൾക്കുള്ള പിന്തുണാ സംവിധാനങ്ങൾ സ്കൂളുകളിൽ ശക്തിപ്പെടുത്തുന്നതിലൂടെ, സമഗ്ര വിദ്യാഭ്യാസത്തോടുള്ള പ്രതിജ്ഞാബദ്ധത കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം ആവർത്തിച്ചു ഉറപ്പിക്കുന്നു.
ബ്ലോക്ക് റിസോഴ്‌സ് സെന്ററുകൾ (ബിആർസി) വഴി, ഓട്ടിസം സ്പെക്ട്രം ഡിസോർഡർ (എഎസ്ഡി) ഉള്ള കുട്ടികൾക്ക് അവരുടെ ശേഷി പൂർണ്ണമായും കൈവരിക്കാൻ സഹായിക്കുന്നതിന് അവശ്യ തെറാപ്പി സേവനങ്ങൾ, പ്രത്യേക ഇടപെടലുകൾ, പഠന പ്രവർത്തന പിന്തുണ എന്നിവ ലഭിക്കുന്നുണ്ടെന്ന് ഗവണ്മെന്റ് ഉറപ്പാക്കുന്നു.
കേന്ദ്ര ഗവണ്മെന്റ് പിന്തുണയോടെയുള്ള പദ്ധതിയായ 'സമഗ്ര ശിക്ഷ'യുടെ കീഴിലുള്ള ബിആർസികൾ ഇതിനായുള്ള പ്രത്യേക റിസോഴ്‌സ് സെന്ററുകളായി പ്രവർത്തിക്കുന്നു. പ്രത്യേക ശ്രദ്ധ അനിവാര്യമായ (CwSN) കുട്ടികളുടെ ശാരീരിക, വൈജ്ഞാനിക, ആശയവിനിമയ ആവശ്യകതകൾ പിന്തുണയ്ക്കുന്നതിന് അവശ്യ തെറാപ്പി അധിഷ്ഠിത സഹായം വാഗ്ദാനം ചെയ്യുന്നു.
ഒക്യുപേഷണൽ തെറാപ്പി: ചലനശേഷി വികസിപ്പിക്കുന്നതിന് കുട്ടികളെ പര്യാപ്തമാക്കുക, കൈ-കണ്ണ് എന്നിവയുടെ ഏകോപനം, ദൈനംദിന പ്രവർത്തനങ്ങളിൽ സ്വയം പര്യാപ്തത എന്നിവ വികസിപ്പിക്കാൻ കുട്ടികളെ സഹായിക്കുന്നു.
ഫിസിയോതെറാപ്പി: ചലനശേഷി വെല്ലുവിളികൾ മറികടക്കുന്നതിനും പേശികളുടെ ശക്തി, ശാരീരിക ഏകോപനം എന്നിവ മെച്ചപ്പെടുത്തുന്നതിനും കുട്ടികളെ പിന്തുണയ്ക്കുന്നു.
സ്പീച്ച് ആൻഡ് കമ്മ്യൂണിക്കേഷൻ തെറാപ്പി: സംസാരശേഷി കുറവുള്ളതോ, ആശയവിനിമയത്തിൽ ബുദ്ധിമുട്ടോ, സാമൂഹിക ഇടപെടൽ വെല്ലുവിളികളോ നേരിടുന്ന കുട്ടികളെ പിന്തുണയ്ക്കുന്നു. ഓട്ടിസം ബാധിച്ച കുട്ടികൾക്ക്പ്രത്യേകിച്ച് ഇത് ഗുണം ചെയ്യും.
മനഃശാസ്ത്രപരവും പെരുമാറ്റപരവുമായ പിന്തുണ: ആത്മവിശ്വാസം, സാമൂഹിക ഇടപെടൽ, ക്ഷേമം എന്നിവ വർദ്ധിപ്പിക്കുന്നതിന് വൈകാരികവും പെരുമാറ്റപരവുമായ ഇടപെടലുകൾക്ക് കൗൺസിലിംഗ് നൽകുന്നു.
കുട്ടികൾക്കായി വ്യക്തിഗത പരിശീലന പദ്ധതികൾ സൃഷ്ടിക്കുന്നതിന് മാതാപിതാക്കൾ, അധ്യാപകർ, പരിചരണം നൽകുന്നവർ എന്നിവരുമായി ചേർന്ന് പ്രവർത്തിക്കുന്നതിന് ബിആർസികളിൽ പരിശീലനം ലഭിച്ച റിസോഴ്‌സ് പേഴ്‌സൺമാർ, പ്രത്യേക അധ്യാപകർ, തെറാപ്പിസ്റ്റുകൾ എന്നിവരുടെ സേവനം ഉണ്ടായിരിക്കും.
സമഗ്ര വിദ്യാഭ്യാസത്തിലേക്കുള്ള സമഗ്ര സമീപനം ഉറപ്പാക്കുന്നതിനായി ഈ കേന്ദ്രങ്ങൾ പതിവായി സ്‌ക്രീനിംഗ് ക്യാമ്പുകൾ, രക്ഷാകർതൃ കൗൺസിലിംഗ് സെഷനുകൾ, ഓറിയന്റേഷൻ/അധ്യാപക പരിശീലന പരിപാടികൾ, സഹായ ഉപകരണങ്ങൾ, ഉചിതമായ അധ്യാപന-പഠന സാമഗ്രികൾ (TLM), മറ്റ് സംവിധാനങ്ങൾ എന്നിവയുമായി ബന്ധപ്പെട്ട പരിപാടികൾ സംഘടിപ്പിക്കുന്നു.
2020 ലെ ദേശീയ വിദ്യാഭ്യാസ നയത്തിൽ (NEP) വിഭാവനം ചെയ്തതുപോലെ, ക്ലാസ് മുറിയിലെ പഠനവുമായി തെറാപ്പി സേവനങ്ങൾ സംയോജിപ്പിച്ച് രാജ്യത്തുടനീളമുള്ള പ്രത്യേക ശ്രദ്ധ ആവശ്യമുള്ള കുട്ടികളുടെ (CwSN)അടിസ്ഥാന സൗകര്യങ്ങൾ, സഹായ ഉപകരണങ്ങൾ, ഡിജിറ്റൽ പഠന പരിഹാരങ്ങൾ എന്നിവ ഉറപ്പാക്കിക്കൊണ്ട്, ഈ സമഗ്ര പഠന ആവാസ വ്യവസ്ഥയെ ഗവൺമെന്റ് നിരന്തരം ശക്തിപ്പെടുത്തുന്നു.
റിസോഴ്‌സ് സെന്ററുകളുടെ ഉപയോഗം പരമാവധിയാക്കാനും കുട്ടികളുടെ വൈവിധ്യമാർന്ന ആവശ്യങ്ങൾക്കുള്ള പിന്തുണ കൂടുതൽ വിപുലീകരിക്കുന്നതിനും പ്രാദേശിക ആരോഗ്യ, സാമൂഹിക ക്ഷേമ വകുപ്പുകളുമായി സഹകരിക്കാൻ സംസ്ഥാന, ജില്ലാ വിദ്യാഭ്യാസ അധികാരികളെ പ്രോത്സാഹിപ്പിക്കുന്നു.
ഈ ലോക ഓട്ടിസം അവബോധ ദിനത്തിൽ, CwSN-നായി ബി ആർ സികളുടെ സേവനങ്ങൾ പരമാവധി പ്രയോജനപ്പെടുത്താനും ഓട്ടിസം സ്പെക്ട്രം വൈകല്യങ്ങൾ ഉള്ള കുട്ടികളെ കുറിച്ചുള്ള അവബോധം, സ്വീകാര്യത, അർത്ഥവത്തായ ഉൾപ്പെടുത്തൽ എന്നിവ പ്രോത്സാഹിപ്പിക്കുന്നതിന് ഒരുമിച്ച് പ്രവർത്തിക്കാനും മന്ത്രാലയം സ്കൂളുകളോടും അധ്യാപകരോടും രക്ഷിതാക്കളോടും അഭ്യർത്ഥിച്ചു
******************
(Release ID: 2118017)
Visitor Counter : 22