പ്രത്യേക സേവനങ്ങളും ഫീച്ചറുകളും
നാഷണൽ ലൈബ്രറി മിഷന്റെ കാര്യക്ഷമതാ പരിപോഷണ പരിപാടി കേരള സെൻട്രൽ യൂണിവേഴ്സിറ്റിയിൽ ആരംഭിച്ചു
प्रविष्टि तिथि:
24 MAR 2025 5:10PM by PIB Thiruvananthpuram
കാസർഗോഡ്, 24 മാർച്ച് 2025
ഇന്ത്യാ ഗവൺമെന്റിന്റെ സാംസ്കാരിക മന്ത്രാലയത്തിന് കീഴിലുള്ള പബ്ലിക് ലൈബ്രറി ജീവനക്കാർക്കായി നാഷണൽ മിഷൻ ഓൺ ലൈബ്രറികളുടെ (NML) അഞ്ചു ദിവസത്തെ കാര്യക്ഷമതാ പരിപോഷണ പരിപാടി (Capacity Building program ) ഇന്ന് മുതൽ സെൻട്രൽ യൂണിവേഴ്സിറ്റി ഓഫ് കേരള (CUK) ൽ ആരംഭിച്ചു. CUK രജിസ്ട്രാർ ഡോ. എം. മുരളീധരൻ നമ്പ്യാർ പരിപാടി ഉദ്ഘാടനം ചെയ്തു.
നാഷണൽ നോളജ് കമ്മീഷന്റെ ശുപാർശ പ്രകാരം മുൻ രാഷ്ട്രപതി ശ്രീ പ്രണബ് മുഖർജി 2014 ൽ ആരംഭിച്ച NML ന്റെ പ്രധാന ഘടകങ്ങളിലൊന്നാണ് കാര്യക്ഷമതാ വർദ്ധക പരിശീലന പരിപാടി. കേരളം, ആന്ധ്രാപ്രദേശ്, ലക്ഷദ്വീപ് എന്നിവിടങ്ങളിൽ നിന്നുള്ള പബ്ലിക് ലൈബ്രറി പ്രൊഫഷണലുകൾ ഉൾപ്പെടുന്ന 50 പേർ ഈ പരിശീലനത്തിൽ പങ്കെടുക്കുന്നു.
"മോഡൽ ലൈബ്രറികളുടെ സ്ഥാപനം, പബ്ലിക് ലൈബ്രറികളുടെ ഗുണപരവും അളവ്പരവുമായ സർവേ, ശേഷി വർദ്ധിപ്പിക്കൽ പരിശീലന പരിപാടി, ഇന്ത്യയുടെ ദേശീയ വെർച്വൽ ലൈബ്രറിയുടെ സൃഷ്ടി എന്നിങ്ങനെ നാല് ഘടകങ്ങളോടെ 2014 ൽ എൻഎംഎൽ സ്ഥാപിതമായി," എൻഎംഎൽ പ്രോജക്ട് ഓഫീസർ ശ്രീ ദിപഞ്ജൻ ചാറ്റർജി പറഞ്ഞു. കേരള സർക്കാർ നടത്തുന്ന രണ്ട് (02) ലൈബ്രറികൾ - കോഴിക്കോട്ടെ സ്റ്റേറ്റ് പബ്ലിക് ലൈബ്രറി ആൻഡ് റിസർച്ച് സെന്റർ, തിരുവനന്തപുരത്തെ സ്റ്റേറ്റ് സെൻട്രൽ ലൈബ്രറി എന്നിവയെ "മോഡൽ ലൈബ്രറി" ആയി അപ്‌ഗ്രേഡ് ചെയ്തു. കൂടാതെ എൻഎംഎൽ ഇതിനകം ഈ ലൈബ്രറികൾക്ക് യഥാക്രമം 37.50 ലക്ഷം രൂപയും 116.61 ലക്ഷം രൂപയും ധനസഹായം അനുവദിച്ചിട്ടുണ്ട് എന്നും അദ്ദേഹം അറിയിച്ചു.
നാഷണൽ ലൈബ്രറി ഓഫ് ഇന്ത്യ, രാജാ റാംമോഹൻ റോയ് ലൈബ്രറി ഫൗണ്ടേഷൻ (ആർആർആർഎൽഎഫ്) എന്നിവയുടെ ഡയറക്ടർ ജനറലും എൻഎംഎല്ലിന്റെ അഡീഷണൽ മിഷൻ ഡയറക്ടറുമായ പ്രൊഫ. അജയ് പ്രതാപ് സിംഗ്, ഫോണിലൂടെ പരിപാടിയിൽ പങ്കെടുത്തു.സംസ്ഥാന സർക്കാരുകളുടെയും കേന്ദ്രഭരണ പ്രദേശങ്ങളിലെ ഭരണകൂടങ്ങളുടെയും ലൈബ്രറി സേവന മേഖലയിൽ പ്രവർത്തിക്കുന്ന മറ്റ് സംഘടനകളുടെയും സജീവ സഹകരണത്തോടെ രാജ്യത്തുടനീളമുള്ള പൊതു ലൈബ്രറികൾക്ക് ധനസഹായം നൽകുന്ന ഒരേയൊരു സംഘടനയാണ് ആർആർആർഎൽഎഫ്. ഇന്ത്യയിലെ പൊതു ലൈബ്രറി സംവിധാനത്തിന്റെയും സേവനങ്ങളുടെയും വികസനത്തിനായി ആർആർആർഎൽഎഫ് ചില പദ്ധതികൾ രൂപീകരിച്ചിട്ടുണ്ട്. പദ്ധതികൾ ഫലപ്രദമായി നടപ്പിലാക്കുന്നതിനും വികസന പദ്ധതികൾ തയ്യാറാക്കുന്നതിനുമായി, ഓരോ സംസ്ഥാനത്തും കേന്ദ്രഭരണ പ്രദേശങ്ങളിലും ഒരു സംസ്ഥാന ലൈബ്രറി കമ്മിറ്റി (എസ്എൽസി) രൂപീകരിച്ചിട്ടുണ്ട്. സംസ്ഥാന സർക്കാർ അനുവദിച്ച ബജറ്റ്, ആവശ്യകതകൾ എന്നിവ കണക്കിലെടുത്ത് ലൈബ്രറി സേവനങ്ങൾക്കായി എസ്എൽസി വാർഷിക നിർവ്വഹണ പദ്ധതി തയ്യാറാക്കുന്നു. ഈ പദ്ധതികളുടെ വ്യവസ്ഥകൾ അനുസരിച്ച്, പൊതു ലൈബ്രറി സംവിധാനത്തിന്റെയും സേവനങ്ങളുടെയും ഉന്നമനത്തിനും മെച്ചപ്പെടുത്തലിനും ഓരോ വശത്തിനും സഹായം നൽകുന്നു. നിലവിൽ 24 പൊതു ലൈബ്രറികളിൽ ഇവയെ മോഡൽ ലൈബ്രറികളാക്കി മാറ്റുന്നതിനുള്ള വികസന പ്രവർത്തനങ്ങൾ പൂർത്തിയായിട്ടുണ്ടെന്നും മറ്റ് 40 ലൈബ്രറികളുടെ പ്രവർത്തനങ്ങൾ പുരോഗമിക്കുന്നുണ്ടെന്നും അദ്ദേഹം അറിയിച്ചു. “2026 നകം എല്ലാ സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലും ഒരു സംസ്ഥാന കേന്ദ്ര ലൈബ്രറിയും ഒരു ജില്ലാ ലൈബ്രറിയും NML മാതൃകാ ലൈബ്രറിയായി വികസിപ്പിക്കുക എന്നതാണ് ഞങ്ങളുടെ ലക്ഷ്യം” എന്ന് അദ്ദേഹം പറഞ്ഞു.
സിയുകെ രജിസ്ട്രാർ ആർആർആർഎൽഎഫിന് അവരുടെ സർവകലാശാലയിൽ പരിപാടി സംഘടിപ്പിച്ചതിന് നന്ദി പറഞ്ഞു. വായനാശീലം വളർത്തിയെടുക്കാൻ നമ്മൾ ലൈബ്രറിയിലേക്ക് പോകണമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. ഇന്ത്യയിലെ പൊതു ലൈബ്രറികളുടെ അവസ്ഥയെക്കുറിച്ച് സംസാരിക്കുമ്പോൾ, “ആർആർആർഎൽഎഫിന്റെയും എൻഎംഎല്ലിന്റെയും ഉദാരമായ പിന്തുണയോടെ ലൈബ്രറികൾ ആധുനിക ഉപകരണങ്ങളും സാങ്കേതിക വിദ്യകളും ഉപയോഗിച്ച് നവീകരിക്കപ്പെടുന്നു” എന്ന് അദ്ദേഹം പറഞ്ഞു. കേരളത്തിന് നല്ലൊരു പബ്ലിക് ലൈബ്രറി ശൃംഖലയുണ്ടെന്നും പ്രത്യേകിച്ച് ഗ്രാമപ്രദേശങ്ങളിൽ ഗുണനിലവാരമുള്ള ഒരു ലൈബ്രറി അടിസ്ഥാന സൗകര്യം വികസിപ്പിക്കാൻ എൻഎംഎൽ അധികാരിയോട് അദ്ദേഹം അഭ്യർത്ഥിച്ചു. പങ്കെടുക്കുന്നവരുമായുള്ള ആശയവിനിമയത്തിനിടെ, അവരുടെ ജോലിസ്ഥലത്ത് ഈ പരിശീലന പരിപാടി പരമാവധി പ്രയോജനപ്പെടുത്താൻ അദ്ദേഹം അവരെ ഉപദേശിച്ചു.
മറ്റ് വിശിഷ്ട വ്യക്തികളിൽ, ഭാരതിദാസൻ സർവകലാശാലയിലെ ലൈബ്രറി ആൻഡ് ഇൻഫർമേഷൻ സയൻസ് വിഭാഗത്തിൽ നിന്നും ഡോ. ആർ. ബാലസുബ്രഹ്മണി, തിരുപ്പതി ശ്രീവെങ്കടേശ്വര സർവകലാശാലയിലെ പ്രൊഫ. കെ. സുരേന്ദ്ര ബാബു, തമിഴ്‌നാട് സെൻട്രൽ യൂണിവേഴ്‌സിറ്റി ഡെപ്യൂട്ടി ലൈബ്രേറിയൻ പ്രൊഫ. എസ്. ധനവന്ദൻ എന്നിവരും പങ്കെടുത്തു.
സി.യു.കെ.യുടെ ലൈബ്രറി-ഇൻ-ചാർജ് ഡോ. സെന്തിൽകുമാർ എല്ലാ പങ്കാളികളെയും വിശിഷ്ട വ്യക്തികളെയും സ്വാഗതം ചെയ്തു. ശ്രീമതി ശ്രുതി കെ. വി. നന്ദി അറിയിച്ചു. പരിശീലന പരിപാടി 2025 മാർച്ച് 28 വരെ തുടരും.
*****
(रिलीज़ आईडी: 2114457)
आगंतुक पटल : 40
इस विज्ञप्ति को इन भाषाओं में पढ़ें:
English