ഉപരാഷ്ട്രപതിയുടെ കാര്യാലയം
നമ്മുടെ രാജ്യത്തെ ആര്‍ബിട്രേഷന്‍ പ്രക്രിയ സാധാരണ നീതിന്യായ സംവിധാനത്തിന് അധികഭാരമാണെന്ന് ഉപരാഷ്ട്രപതി
ഇന്ത്യ ഇന്റര്‍നാഷണല്‍ ആര്‍ബിട്രേഷന്‍ സെന്റര്‍ സംഘടിപ്പിച്ച സമ്മേളനത്തെ അഭിസംബോധന ചെയ്യുകയായിരുന്നു ഉപരാഷ്ട്രപതി
Posted On:
01 MAR 2025 1:33PM by PIB Thiruvananthpuram
ന്യൂ ഡൽഹി, 1 മാർച്ച് 2025
ഇന്ത്യയിലെ തര്‍ക്കപരിഹാര സംവിധാനം നിലവിലുള്ള നീതിന്യായ വ്യവസ്ഥയ്ക്ക് അധികഭാരമായി മാറിയെന്ന് ഉപരാഷ്ട്രപതി ശ്രി ജഗ്ദീപ് ധന്‍ഖര്‍
തര്‍ക്കപരിഹാരത്തില്‍ ഏര്‍പ്പെട്ടിരിക്കുന്ന അഭിഭാഷകരെപ്പോലോ മദ്ധ്യസ്ഥര്‍ക്കും പ്രധാന പങ്കുണ്ടെന്ന്, ന്യൂഡല്‍ഹിയിലെ ഭാരത് മണ്ഡപത്തില്‍ ഇന്ത്യ ഇന്റര്‍നാഷണല്‍ സെന്റര്‍ (IIAC) സംഘടിപ്പിച്ച സമ്മേളനത്തില്‍ മുഖ്യാതിഥിതിയായി പങ്കെടുത്തുകൊണ്ട് ശ്രീ ധന്‍ഖര്‍ ഊന്നിപ്പറഞ്ഞു. എന്നാല്‍, ആര്‍ബിട്രേഷന്‍ പ്രക്രിയയെ ഒരു ചെറിയ സംഘം നിയന്ത്രിക്കുന്നുവെന്നും ഈ നിയന്ത്രണം ജുഡീഷ്യല്‍ തീരുമാനങ്ങളില്‍ നിന്നാണ് ഉണ്ടാകുന്നതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ' നിര്‍ഭാഗ്യവശാല്‍, കോടതി വിധി എന്ന പോലെ സങ്കുചിത മനോഭാവത്തോടെയാണ് ആര്‍ബിട്രേഷനെ നമ്മള്‍ ഈ രാജ്യത്ത് സ്വീകരിച്ചത്. ആഗോളതലത്തില്‍, ചരിത്രപരമായി വിലയിരുത്തപ്പെടുന്നതു പോലെ, ഇത് സാമ്പ്രദായിക ന്യായവിധിയല്ല', അദ്ദേഹം പറഞ്ഞു.
ആര്‍ബിട്രേഷനില്‍ വിവിധ വിഷയങ്ങളില്‍ വിദഗ്ധരായിട്ടുള്ളവര്‍ പങ്കാളിയാകേണ്ടതിന്റെ ആവശ്യകത ശ്രീ ധന്‍ഖര്‍ എടുത്തു പറഞ്ഞു. വിരമിച്ച ജഡ്ജിമാര്‍ക്കു മേധാവിത്വമുള്ള ' ഒരു ഓള്‍ഡ് ബോയ്‌സ് ക്ലബ്ബ്' ആയി ആര്‍ബിട്രേഷന്‍ മാറിയിരിക്കുന്നു എന്ന മുന്‍ ചീഫ് ജസ്റ്റീസ് പറഞ്ഞതിനെയും അദ്ദേഹം പരാമര്‍ശിച്ചു. ' രാജ്യത്തെ വിരമിച്ച ജഡ്ജിമാര്‍ മദ്ധ്യസ്ഥ ചര്‍ച്ചകളുടെ മുതല്‍ക്കൂട്ടാണ്. അവര്‍ നമ്മള്‍ക്കു വിശ്വാസ്യത നല്‍കുന്നു. എന്നാല്‍, സമുദ്രശാസ്ത്രം, വ്യോമയാനം, അടിസ്ഥാന സൗകര്യ മേഖലകളില്‍ ആര്‍ബിട്രേഷന്‍ ട്രൈബ്യൂണലിലന് അനുബന്ധമായി വിദഗ്ധരും ഉണ്ടാകണം' എന്ന് അദ്ദേഹം വ്യക്തമാക്കി.
ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 136ന്റെ സ്വാധിനത്തെക്കുറിച്ചു ചര്‍ച്ച ചെയ്യവേ, ഇക്കാര്യത്തില്‍ നീതിന്യായ സംവിധാനത്തിന്റെ സമിപനം വ്യക്തമാക്കാന്‍ അദ്ദേഹം അറ്റോര്‍ണി ജനറലിനോട് ആവശ്യപ്പെട്ടു. ഇന്ത്യയിലെ ഉന്നത നീതിപീഠം വിവിധ വിഷയങ്ങളില്‍ സ്വമേധയാ ഇടപെടുകയും അതിന്റെ വ്യാപ്തി ഉദ്ദേശിച്ചതിലുമപ്പുറം വിപുലീകരിക്കുകയും ചെയ്തുവെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ' നിങ്ങള്‍ ചര്‍ച്ച ചെയ്യുന്ന വിഷയം സൂക്ഷ്മ, ചെറുകിട, വ്യവസായങ്ങള്‍ക്ക് നിര്‍ണ്ണായക പ്രാധാന്യമുള്ളതാണെന്ന് എല്ലാ വിനയത്തോടും ഈ രാജ്യത്തെ ഒരു പൗരനെന്ന നിലയിലും ഞാന്‍ നിര്‍ദ്ദേശിക്കുന്നു. അവര്‍ക്ക് അനായാസവും വേഗത്തിലുള്ളതുമായ മദ്ധ്യസ്ഥ പ്രക്രിയയാണ് വേണ്ടത്,' അദ്ദേഹം പറഞ്ഞു.
ഭിന്നതകള്‍ പരിഹരിക്കേണ്ടതിന്റെ ആവശ്യകതയെ അടിവരയിട്ട് ഉപരാഷ്ട്രപതി പ്രസ്താവിച്ചു, ' നമുക്കു ബദല്‍ പരിഹാരത്തില്‍ നിന്നും സൗഹാര്‍ദ്ദപരമായ പരിഹാരത്തിലേക്ക് നമുക്കു പടിപടിയായി നീങ്ങാം. ആദ്യം ഇതു തെരഞ്ഞെടുക്കണം. എന്തുകൊണ്ടാണ് ഇതു വ്യവഹാരപ്രക്രിയയ്ക്കു പകരം വയ്‌ക്കേണ്ടത്? നമുക്കു തര്‍ക്ക പരിഹാരത്തില്‍ നിന്നും ഭിന്നതകളുടെ പരിഹാരത്തിലേക്ക് ഇതിനെ മാറ്റാം. '
ഏഷ്യന്‍-ആഫ്രിക്കന്‍ ലീഗല്‍ കണ്‍സള്‍ട്ടേറ്റീവ് ഓര്‍ഗനൈസേഷന്‍ (AALCO) സെക്രട്ടറി ഡോ. കമാലിന്‍ പിന്‍പുവാഡോള്‍, ഇന്ത്യയുടെ അറ്റോര്‍ണി ജനറല്‍ ശ്രീ ആര്‍. വെങ്കിട്ടരമണി, മുന്‍ സുപ്രീം കോടതി ജഡ്ജിയും IIAC ചെയര്‍മാനുമായ ജസ്റ്റീസ് (റിട്ട.) ഹോമന്ത് ഗുപ്ത തുടങ്ങിയ പ്രമുഖര്‍ ചടങ്ങില്‍ പങ്കെടുത്തു.
**************
(Release ID: 2107338)
Visitor Counter : 11