പ്രത്യേക സേവനങ്ങളും ഫീച്ചറുകളും
കേന്ദ്ര റയിൽവേ, ജലശക്തി വകുപ്പ് സഹമന്ത്രി ശ്രീ വി. സോമണ്ണ തിരുവനന്തപുരം സെൻട്രൽ, തിരുവനന്തപുരം സൗത്ത് റെയിൽവേ സ്റ്റേഷനുകൾ, ഡിവിഷണൽ റെയിൽവേ ആശുപത്രി എന്നിവിടങ്ങൾ സന്ദർശിച്ചു.
प्रविष्टि तिथि:
19 FEB 2025 4:23PM by PIB Thiruvananthpuram

റയിൽവേ, ജലശക്തി വകുപ്പ് സഹമന്ത്രി ശ്രീ വി. സോമണ്ണ ഇന്ന് (18.02.25) തിരുവനന്തപുരം സെൻട്രൽ റെയിൽവേ സ്റ്റേഷൻ സന്ദർശിച്ചു. സന്ദർശന വേളയിൽ, സ്റ്റേഷനിലെ സൗകര്യങ്ങൾ അവലോകനം ചെയ്ത മന്ത്രി, യാത്രക്കാർക്കുള്ള സൗകര്യങ്ങളും വിലയിരുത്തി. സ്റ്റേഷനിൽ വന്ദേ ഭാരത് എക്സ്പ്രസ് അദ്ദേഹം പരിശോധിക്കുകയും യാത്രക്കാരുമായി സംവദിക്കുകയും ചെയ്തു. സ്റ്റേഷന്റെ അറ്റകുറ്റപ്പണികളുടെയും ശുചിത്വത്തിന്റെയും നിലവാരത്തിൽ റെയിവേ സംഘത്തെ അദ്ദേഹം അഭിനന്ദിച്ചു
തിരുവനന്തപുരം സെൻട്രൽ റെയിൽവേ സ്റ്റേഷനിൽ നടന്നുകൊണ്ടിരിക്കുന്ന പുനർവികസന പ്രവർത്തനങ്ങൾ, ഡിവിഷണൽ റെയിൽവേ മാനേജർ, ദക്ഷിണ റെയിൽവേ കൺസ്ട്രക്ഷൻ ചീഫ് അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ, മുതിർന്ന എഞ്ചിനീയർമാർ എന്നിവരുടെ സാന്നിധ്യത്തിൽ മന്ത്രി അവലോകനം ചെയ്തു. വികസനപ്രവർത്തനങ്ങളെ അംഗീകരിച്ചുകൊണ്ട്, രണ്ട് വർഷത്തിനുള്ളിൽ അവപൂർത്തിയാക്കേണ്ടതിന്റെ ആവശ്യകത അദ്ദേഹം ഊന്നിപ്പറഞ്ഞു. സമയപരിധി കടക്കുന്നത് ഒഴിവാക്കണമെന്നും വേഗത്തിലുള്ള നിർമ്മാണത്തിന് ആധുനിക രീതികൾ അവലംബിക്കണമെന്നും അദ്ദേഹം നിർദ്ദേശിച്ചു.

തുടർന്ന് ടെർമിനൽ സൗകര്യങ്ങളും യാർഡ് വികസന പദ്ധതികളും അവലോകനം ചെയ്യുന്നതിനായി മന്ത്രി തിരുവനന്തപുരം സൗത്ത് (നേമം) റെയിൽവേ സ്റ്റേഷൻ സന്ദർശിച്ചു. പൊതുജനങ്ങളെയും മറ്റ് പങ്കാളികളെയും അഭിസംബോധന ചെയ്ത ശ്രീ വി. സോമണ്ണ, തിരുവനന്തപുരം സെൻട്രലിലെ തിരക്ക് കുറയ്ക്കുന്നതിനുള്ള ഒരു പ്രധാന കേന്ദ്രമായി സൗത്ത് സ്റ്റേഷൻ വികസിപ്പിക്കണമെന്ന് പറഞ്ഞു. നേമം സ്റ്റേഷനിലെ സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നത് മേഖലയിലെ പ്രവർത്തനക്ഷമതയ്ക്ക് വളരെയധികം ഗുണം ചെയ്യുമെന്ന് അദ്ദേഹം ഊന്നിപ്പറഞ്ഞു. ദീർഘകാല ഗതാഗത ആവശ്യങ്ങൾ മുൻകൂട്ടിക്കണ്ട് വിശദമായ ആസൂത്രണം നടത്തണമെന്ന് അദ്ദേഹം നിർദ്ദേശിച്ചു. റെയിവേ വികസന പ്രവർത്തനങ്ങളുടെ ഭാഗമായി ദേശീയപാതയിൽ നിന്ന് തിരുവനന്തപുരം സെൻട്രൽ റെയിൽവേ സ്റ്റേഷനിലേക്ക് ഗതാഗത ബന്ധം സ്ഥാപിക്കാനുള്ള ശ്രമങ്ങളെ മന്ത്രി അഭിനന്ദിച്ചു.
ഡിവിഷണൽ റെയിൽവേ ആശുപത്രി സന്ദർശിച്ച കേന്ദ്ര മന്ത്രി കാഷ്വാലിറ്റി വിഭാഗം പരിശോധിക്കുകയും ആശുപത്രി ജീവനക്കാരുമായി സംവദിക്കുകയും ചെയ്തു. രോഗികളെ സന്ദർശിച്ച അദ്ദേഹം അവർക്ക് പഴക്കൂടകൾ വിതരണം ചെയ്തു. തീവ്രപരിചരണ വിഭാഗവും (ഐസിയു) അദ്ദേഹം പരിശോധിക്കുകയും ശസ്ത്രക്രിയ കഴിഞ്ഞ രോഗികളുമായി സംവദിക്കുകയും ചെയ്തു. ഇടുപ്പ് മാറ്റിവയ്ക്കൽ ഉൾപ്പെടെയുള്ള പ്രധാന ശസ്ത്രക്രിയകൾ ആശുപത്രിയിൽ വിജയകരമായി നടക്കുന്നതിനെ മന്ത്രി പ്രകീർത്തിച്ചു . റെയിൽവേ ഗുണഭോക്താക്കൾക്കും അമൃത് ഭാരത്-പ്രധാൻ മന്ത്രി ജൻ ആരോഗ്യ യോജന രോഗികൾക്കും ഗുണനിലവാരമുള്ള ആരോഗ്യ സംരക്ഷണം ലഭ്യമാക്കുന്നതിൽ ഡിആർഎമ്മിനെയും മെഡിക്കൽ സംഘത്തെയും അദ്ദേഹം അഭിനന്ദിച്ചു.
YYQE.jpg)
ആശുപത്രിയുടെ ശുചിത്വ, പരിപാലന നിലവാരത്തെ ശ്രീ വി സോമണ്ണ പ്രശംസിച്ചു. എൻഎബിഎച്ച് അംഗീകാരം ലഭിച്ച ഇന്ത്യൻ റെയിൽവേയിലെ പ്രഥമ ഡിവിഷണൽ റെയിൽവേ ആശുപത്രിയായതിന് ഡിവിഷണൽ റെയിൽവേ മാനേജരെയും ഡോക്ടർമാർ ജീവനക്കാർ എന്നിവരുടെ മുഴുവൻ സംഘത്തെയും അദ്ദേഹം അഭിനന്ദിച്ചു.
തിരുവനന്തപുരം ഡിവിഷണൽ റെയിൽവേ മാനേജർ ഡോ. മനീഷ് തപ്ല്യാൽ, ദക്ഷിണ റെയിൽവേ കൺസ്ട്രക്ഷൻ ഓർഗനൈസേഷൻ ചീഫ് അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ ശ്രീ ഷാജി സക്കറിയ, തിരുവനന്തപുരം പേട്ട ഡിവിഷണൽ റെയിൽവേ ആശുപത്രിയിലെ ചീഫ് മെഡിക്കൽ സൂപ്രണ്ട് ശ്രീമതി ശോഭ ജാസ്മിൻ എന്നിവർ സന്ദർശന വേളയിൽ മന്ത്രിയോടൊപ്പം ഉണ്ടായിരുന്നു.
***
NK
(रिलीज़ आईडी: 2104734)
आगंतुक पटल : 69
इस विज्ञप्ति को इन भाषाओं में पढ़ें:
English