പ്രത്യേക സേവനങ്ങളും ഫീച്ചറുകളും
പി.എഫ് കമ്മീഷൻ പെൻഷൻ അദാലത്ത്
പോസ്റ്റഡ് ഓണ്‍:
26 DEC 2024 1:25PM by PIB Thiruvananthpuram
കൊച്ചി : 26 ഡിസംബർ 2024
2025 ജനുവരി 10 ന് കൊച്ചി റീജിയണൽ പി. എഫ് കമ്മീഷണർ പെൻഷൻ അദാലത്ത് ഓൺലൈൻ മീറ്റ് വഴി 03.00 PM മുതൽ നടത്തും. പെൻഷൻ അദാലത്തിൽ ഓൺലൈൻ മീറ്റു വഴി പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ അവരുടെ യു.എ.എൻ (UAN), പി.എഫ് അക്കൗണ്ട് നമ്പർ/പി.പി.ഓ നമ്പർ, മൊബൈൽ നമ്പർ, ആധാർ നമ്പർ, ഇ- മെയിൽ ഐഡി, പരാതി വിശദാംശങ്ങൾ എന്നിവ സഹിതം 31/12/2024ന് മുൻപ് ഇനിപ്പറയുന്ന ഇ- മെയിൽ വിലാസത്തിലേക്ക് അപേക്ഷ സമർപ്പിക്കണം. ഇ- മെയിൽ അയക്കുമ്പോൾ വിഷയത്തിൽ “പെൻഷൻ അദാലത്ത്” എന്നു പ്രത്യേകം പരാമർശിക്കേണ്ടതാണ്.
pro.pfkochi[at]gmail[dot]com
( റിലീസ് ഐ.ഡി: 2088063)
സന്ദര്‍ശക കൗണ്ടര്‍ : 11