നിതി ആയോഗ്‌
azadi ka amrit mahotsav

അടൽ ഇന്നൊവേഷൻ മിഷൻ്റെ തുടർച്ചയ്ക്ക് കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം



ഇന്ത്യയിൽ നൂതനാശയങ്ങളും സംരംഭകത്വ ആവാസവ്യവസ്ഥയും പരിപോഷിപ്പിക്കുന്നതിനുള്ള ഗവണ്മെന്റിന്റെ പ്രതിബദ്ധതയുടെ അടയാളം

ഇന്ത്യയുടെ ആഗോള മത്സരശേഷി വർധിപ്പിക്കൽ

Posted On: 25 NOV 2024 8:47PM by PIB Thiruvananthpuram

രാജ്യത്തെ മുൻനിര ഉദ്യമമായ അടൽ ഇന്നോവേഷൻ മിഷൻ തുടരുന്നതിനും അതിന്റെ പ്രവർത്തന വ്യാപ്തി വർധിപ്പിക്കുന്നതിനായി നീതി അയോഗിന് കീഴിൽ 2028 മാർച്ച് 31 വരെയുള്ള കാലയളവിലേക്കായി  2,750 കോടി രൂപ ബജറ്റ് വിഹിതം അനുവദിക്കുന്നതിനും പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ ചേർന്ന കേന്ദ്ര മന്ത്രിസഭാ യോഗം അംഗീകാരം നൽകി.

ഇന്ത്യയിൽ ഇതിനോടകം തന്നെ ഊർജ്ജസ്വലമായി നിലനിൽക്കുന്ന നവീനാശയ പ്രവർത്തനങ്ങളും  സംരംഭകത്വ ആവാസവ്യവസ്ഥയും കൂടുതൽ വികസിപ്പിക്കാനും ശക്തിപ്പെടുത്താനും ആഴത്തിലാക്കാനും ലക്ഷ്യമിടുന്ന എ ഐ എം 2.0 വികസിത ഭാരതത്തിലേക്കുള്ള ചുവടുവെപ്പാണ്.

നവീന സംരംഭങ്ങളും  സംരംഭകത്വ ആവാസവ്യവസ്ഥയും ശക്തമായി  പരിപോഷിപ്പിക്കുന്നതിനുള്ള ഗവണ്മെന്റിന്റെ  പ്രതിബദ്ധതയ്ക്ക് കേന്ദ്ര മന്ത്രിസഭയുടെ ഈ അംഗീകാരം അടിവരയിടുന്നു. രാജ്യം ആഗോള നൂതനാശയ സൂചികയിൽ  39-ാം സ്ഥാനത്തും ലോകത്തിലെ മൂന്നാമത്തെ വലിയ സ്റ്റാർട്ട്-അപ്പ് ആവാസവ്യവസ്ഥയുടെ കേന്ദ്രവുമാണെന്നതിനാൽ, അടൽ ഇന്നൊവേഷൻ മിഷൻ്റെ (എഐഎം 2.0) അടുത്ത ഘട്ടം ഇന്ത്യയുടെ ആഗോള മത്സരക്ഷമതയെ കൂടുതൽ മെച്ചപ്പെടുത്തുമെന്ന് പ്രതീക്ഷിക്കുന്നു. എ ഐ എമ്മി ൻ്റെ തുടർച്ച മികച്ച തൊഴിലവസരങ്ങൾ, നൂതന ഉൽപ്പന്നങ്ങൾ, മേഖലയിലുടനീളം നിലവാരമുള്ള സേവനങ്ങൾ എന്നിവ സൃഷ്ടിക്കുന്നതിന് നേരിട്ട് സംഭാവന നൽകും.

അടൽ ടിങ്കറിംഗ് ലാബ്സ് (എടിഎൽ), അടൽ ഇൻകുബേഷൻ സെൻ്ററുകൾ (എഐസി) പോലെയുള്ള എ ഐ എം 1.0 ൻ്റെ നേട്ടങ്ങൾ ആധാരമാക്കുമ്പോൾ, എഐഎം 2.0 ഈ മിഷൻ്റെ സമീപനത്തിൽ  ഗുണപരമായ മാറ്റം അടയാളപ്പെടുത്തുന്നു. എഐഎം 1.0, ഇന്ത്യയുടെ അന്നത്തെ   ആവാസവ്യവസ്ഥയെ ശക്തിപ്പെടുത്തുന്നതിനായി പുതിയ നൂതനനാശയ  അടിസ്ഥാന സൗകര്യങ്ങൾ നിർമ്മിക്കുന്ന പരിപാടികൾ നടപ്പിലാക്കിയപ്പോൾ, എഐഎം 2.0 കേന്ദ്ര-സംസ്ഥാന സർക്കാരുകൾ, വ്യവസായം, അക്കാദമിക മേഖല, കമ്മ്യൂണിറ്റി എന്നിവയിലൂടെ ആവാസവ്യവസ്ഥയിലെ വിടവുകൾ നികത്തുന്നതിനും വിജയങ്ങൾ അടയാളപ്പെടുത്തുന്നതിനും രൂപകൽപ്പന ചെയ്ത പുതിയ സംരംഭങ്ങൾക്ക്   നേതൃത്വം നൽകുന്നു.

ഇന്ത്യയുടെ നവീനാശയ സംരംഭങ്ങളും  സംരംഭകത്വ ആവാസവ്യവസ്ഥയും മൂന്ന് തരത്തിൽ ശക്തിപ്പെടുത്തുന്നതിനാണ് എഐഎം 2.0 രൂപകൽപ്പന ചെയ്തിരിക്കുന്നത്: (എ) ഇൻപുട്ട് വർധിപ്പിക്കുന്നതിലൂടെ  (അതായത്, കൂടുതൽ നവ സംരംഭങ്ങളും സംരംഭകരെയും കൊണ്ടുവരിക), (ബി) വിജയ നിരക്ക് മെച്ചപ്പെടുത്തുന്നതിലൂടെ അഥവാ 'ത്രൂപുട്ട്' (അതായത്, കൂടുതൽ സ്റ്റാർട്ടപ്പുകളെ വിജയിപ്പിക്കാൻ സഹായിക്കുക)  കൂടാതെ (സി) 'ഔട്ട്‌പുട്ടിൻ്റെ' ഗുണനിലവാരം മെച്ചപ്പെടുത്തുന്നതിലൂടെ (അതായത്, മെച്ചപ്പെട്ട തൊഴിലുകളും ഉൽപ്പന്നങ്ങളും സേവനങ്ങളും സൃഷ്ടിക്കുന്നു).

രണ്ട് പ്രോഗ്രാമുകൾ ആവാസവ്യവസ്ഥയിലേക്കുള്ള ഇൻപുട്ട് വർദ്ധിപ്പിക്കാൻ ലക്ഷ്യമിടുന്നു:

‌*   ഇംഗ്ലീഷ് ഭാഷ അറിയാത്ത  നവസംരംഭകർ, നിക്ഷേപകർ എന്നിവർ അഭിമുഖീകരിക്കുന്ന സംരംഭകത്വ മേഖലയിലേക്കുള്ള പ്രവേശന തടസ്സം കുറയ്ക്കുന്നതിന് ഇന്ത്യയിലെ 22 പട്ടികപ്പെടുത്തിയ ഭാഷകളിൽ നവസംരംഭങ്ങളും സംരംഭകത്വ ആവാസവ്യവസ്ഥയും കെട്ടിപ്പടുക്കുന്നതിനുള്ള ലാംഗ്വേജ് ഇൻക്ലൂസീവ് പ്രോഗ്രാം ഓഫ് ഇന്നൊവേഷൻ (LIPI),  നിലവിലുള്ള സംവിധാനത്തിൽ 30 മാതൃഭാഷാ ഇന്നൊവേഷൻ സെന്ററുകൾ എന്നിവ സ്ഥാപിക്കും.

*  ‌ജമ്മു കശ്മീർ (ജെ&കെ), ലഡാക്ക്, വടക്കുകിഴക്കൻ സംസ്ഥാനങ്ങൾ (എൻഇ), ഇന്ത്യയിലെ 15% പൗരന്മാർ താമസിക്കുന്ന വികസനം കാംക്ഷിക്കുന്ന ജില്ലകൾ, ബ്ലോക്കുകൾ എന്നിവയുടെ നവീകരണത്തിനും സംരംഭകത്വ ആവാസവ്യവസ്ഥയ്‌ക്കുമായി ഇഷ്‌ടാനുസൃതം ടെംപ്ലേറ്റുകൾ സൃഷ്‌ടിക്കാനുള്ള ഫ്രോണ്ടിയർ പ്രോഗ്രാം. ടെംപ്ലേറ്റ് വികസനത്തിനായി 2500 പുതിയ എ ടി ൽ -കൾ സൃഷ്ടിക്കും.

ആവാസവ്യവസ്ഥയുടെ ത്രൂപുട്ട് മെച്ചപ്പെടുത്താൻ നാല് പ്രോഗ്രാമുകൾ ലക്ഷ്യമിടുന്നു:

‌‌*  ഇന്ത്യയുടെ നവീനാശയ സംരംഭങ്ങളും സംരംഭകത്വ ആവാസവ്യവസ്ഥയും കെട്ടിപ്പടുക്കുന്നതിനും പ്രവർത്തിപ്പിക്കുന്നതിനും പരിപാലിക്കുന്നതിനും പ്രൊഫഷണലുകളെ (മാനേജർമാർ, അധ്യാപകർ, പരിശീലകർ) സൃഷ്ടിക്കാനുതകുന്ന  സംവിധാനത്തിനായി  ഹ്യൂമൻ ക്യാപിറ്റൽ ഡെവലപ്‌മെൻ്റ് പ്രോഗ്രാം. ഇതിലൂടെ 5500 പ്രൊഫഷണലുകളെ സൃഷ്ടിക്കും.

‌‌*  വിപണിയിലെത്താൻ കൂടുതൽ സമയവും വൻ നിക്ഷേപവും ആവശ്യമുള്ള ഗവേഷണ-അധിഷ്ഠിത ഡീപ് ടെക് സ്റ്റാർട്ടപ്പുകളെ വാണിജ്യവൽക്കരിക്കാനുള്ള മാർഗങ്ങൾ പരിശോധിക്കുന്നതിനായി ഒരു ഗവേഷണ സാൻഡ്‌ബോക്‌സ് സൃഷ്‌ടിക്കാൻ ഉദ്ദേശിച്ചുള്ള  ഡീപ്‌ടെക് റിയാക്ടർ. കുറഞ്ഞത് 1 ഡീപ്‌ടെക് റിയാക്ടറ്ററിനു പ്രാമുഖ്യം നൽകും.

‌*  ‌സംസ്ഥാനങ്ങളെയും കേന്ദ്രഭരണ പ്രദേശങ്ങളെയും  അതാതിന്റെ ശക്തി മേഖലകളിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്ന ശക്തമായ ഇന്നൊവേഷനും സംരംഭകത്വ ആവാസവ്യവസ്ഥയും കെട്ടിപ്പടുക്കാൻ സഹായിക്കുന്നതിനുള്ള സ്റ്റേറ്റ് ഇന്നൊവേഷൻ മിഷൻ (സിം). നീതി ആയോഗിൻ്റെ സ്റ്റേറ്റ് സപ്പോർട്ട് മിഷൻ്റെ ഒരു ഘടകമായിരിക്കും സിം.

‌*  ‌ഇന്ത്യയുടെ ഇന്നൊവേഷൻ, സംരംഭകത്വ ആവാസവ്യവസ്ഥ എന്നിവ അന്താരാഷ്ട്ര തലത്തിലേക്ക് ഉയർത്തുന്നതിനായിയുള്ള  ഇൻ്റർനാഷണൽ ഇന്നൊവേഷൻ സഹകരണ പരിപാടി. ഇതിനായി നാല് മേഖലകൾ തിരഞ്ഞെടുത്തു: (എ) ഒരു വാർഷിക ഗ്ലോബൽ ടിങ്കറിംഗ് ഒളിമ്പ്യാഡ് (ബി) വികസിത രാജ്യങ്ങളുമായി 10 ഉഭയകക്ഷി, ബഹുമുഖ ഇടപെടലുകൾ (സി) വിജ്ഞാന പങ്കാളി എന്ന നിലയിൽ, ഐക്യരാഷ്ട്രസഭയുടെ ലോക ബൗദ്ധിക സ്വത്തവകാശ സംഘടനയുടെ  (WIPO) വ്യാപനത്തെ സഹായിക്കൽ. ആഗോള ദക്ഷിമേഖലയിലെ  രാജ്യങ്ങളിലേക്കുള്ള എ ഐ എമ്മി ൻ്റെയും അതിൻ്റെ പ്രോഗ്രാമുകളുടെയും (എടിഎൽ, എഐസി) മാതൃകകൾ വ്യാപിപ്പിക്കൽ, (ഡി) ജി-20യുടെ സ്റ്റാർട്ടപ്പ്-20 എൻഗേജ്‌മെൻ്റ് ഗ്രൂപ്പ് ഇന്ത്യയ്‌ക്കായി നിലനിർത്തൽ, എന്നിവ.

രണ്ട് പ്രോഗ്രാമുകൾ ഔട്ട്‌പുട്ടിൻ്റെ ഗുണനിലവാരം മെച്ചപ്പെടുത്താൻ ലക്ഷ്യമിടുന്നു (തൊഴിലുകൾ, ഉൽപ്പന്നങ്ങൾ, സേവനങ്ങൾ):

‌*  ‌അത്യാധുനിക സ്റ്റാർട്ടപ്പുകളെ കൂടുതൽ വിപുലീകരിക്കുന്നതിൽ വ്യവസായ പങ്കാളിത്തം വർദ്ധിപ്പിക്കുന്നതിനുള്ള ഇൻഡസ്ട്രിയൽ ആക്സിലറേറ്റർ പ്രോഗ്രാം. നിർണായക മേഖലകളിൽ കുറഞ്ഞത് 10 വ്യവസായ ആക്സിലറേറ്ററുകൾ പൊതു സ്വകാര്യ പങ്കാളിത്ത (പിപിപി) രീതിയിൽ സൃഷ്ടിക്കും.

‌*  ‌പ്രധാന വ്യവസായ മേഖലകളിലെ സ്റ്റാർട്ടപ്പുകളെ സ്വീകരിക്കുന്നതിനും സംയോജിപ്പിക്കുന്നതിനുമായി  കേന്ദ്ര മന്ത്രാലയങ്ങളിൽ iDEX പോലുള്ള പ്ലാറ്റ്‌ഫോമുകൾ നിർമ്മിക്കുന്നതിനുള്ള അടൽ സെക്ടറൽ ഇന്നൊവേഷൻ ലോഞ്ച്‌പാഡ്‌സ് (ASIL) പ്രോഗ്രാം. പ്രധാന മന്ത്രാലയങ്ങളിലുടനീളം കുറഞ്ഞത് 10 ലോഞ്ച്പാഡുകൾ നിർമ്മിക്കും.

 

-SK-


(Release ID: 2077200) Visitor Counter : 6


Read this release in: English , Marathi , Hindi