ബഹിരാകാശ വകുപ്പ്
ഇൻ-സ്പേസിൻ്റെ കീഴിൽ ബഹിരാകാശ മേഖലയ്ക്കായി 1,000 കോടി രൂപയുടെ വെഞ്ച്വർ ക്യാപിറ്റൽ ഫണ്ട് സ്ഥാപിക്കുന്നതിന് കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം
Posted On:
24 OCT 2024 3:27PM by PIB Thiruvananthpuram
ഇൻ-സ്പേസിൻ്റെ ആഭിമുഖ്യത്തിൽ ബഹിരാകാശ മേഖലയ്ക്കായി 1000 കോടി രൂപയുടെ വെഞ്ച്വർ ക്യാപിറ്റൽ ഫണ്ട് രൂപീകരിക്കുന്നതിന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ ചേർന്ന കേന്ദ്ര മന്ത്രിസഭ അംഗീകാരം നൽകി.
സാമ്പത്തിക പ്രത്യാഘാതങ്ങൾ:
ക്രമ.നമ്പർ.
|
സാമ്പത്തിക വർഷം
|
അടങ്കൽ തുക (കോടി രൂപ)
|
I
|
2025-26
|
150.00
|
2
|
2026-27
|
250.00
|
3
|
2027-28
|
250.00
|
4
|
2028-29
|
250.00
|
5
|
2029-30
|
100.00
|
|
ആകെ തുക (വി സി )
|
1000.00
|
നിർദിഷ്ട 1,000 കോടി രൂപയുടെ വെഞ്ച്വർ ക്യാപിറ്റൽ ഫണ്ടിൻ്റെ വിനിയോഗ കാലയളവ്, പ്രവർത്തനങ്ങളുടെ യഥാർത്ഥ തീയതി മുതൽ അഞ്ച് വർഷം വരെയായായി ആസൂത്രണം ചെയ്തിട്ടുണ്ട്. നിക്ഷേപ അവസരങ്ങളും ഫണ്ട് ആവശ്യകതകളും അനുസരിച്ച് പ്രതിവർഷം ശരാശരി വിനിയോഗിക്കാവുന്ന തുക 150-250 കോടി രൂപയായിരിക്കും. സാമ്പത്തിക വർഷം തിരിച്ചുള്ള നിർദിഷ്ട തുക ഇനിപ്പറയുന്നതാണ്:
കമ്പനിയുടെ നില, വളർച്ചയുടെ പാത, ദേശീയ ബഹിരാകാശ ശേഷികളിൽ അതിൻ്റെ സാധ്യത എന്നിവയെ ആശ്രയിച്ച്, നിക്ഷേപത്തിൻ്റെ സൂചക പരിധി 10-60 കോടി രൂപയായിരിക്കും.
സൂചിക ഓഹരി നിക്ഷേപ പരിധി :
• വളർച്ചാ ഘട്ടം: 10 കോടി രൂപ – 30 കോടി രൂപ
• പിന്നീടുള്ള വളർച്ചാ ഘട്ടം : Rs.30 കോടി – Rs.60 കോടി
മുകളിലെ നിക്ഷേപ പരിധിയെ അടിസ്ഥാനമാക്കി, ഏകദേശം 40 സ്റ്റാർട്ടപ്പുകൾക്ക് ഫണ്ട് പിന്തുണയാകുമെന്ന് പ്രതീക്ഷിക്കുന്നു.
വിശദാംശങ്ങൾ:
ഇന്ത്യയുടെ ബഹിരാകാശ മേഖലയെ മുന്നോട്ട് കൊണ്ടുപോകുന്നതിനും ദേശീയ മുൻഗണനകളുമായി യോജിപ്പിക്കുന്നതിനും നവീകരണവും സാമ്പത്തിക വളർച്ചയും പ്രോത്സാഹിപ്പിക്കുന്നതിനും ഇനിപ്പറയുന്ന പ്രധാന ഉദ്യമങ്ങളിലൂടെ ഫണ്ട് തന്ത്രപരമായി രൂപകൽപ്പന ചെയ്തിരിക്കുന്നു:
എ. മൂലധന സന്നിവേശം
ബി. ഇന്ത്യയിൽ നിലനിർത്തുന്ന കമ്പനികൾ
സി. വളരുന്ന ബഹിരാകാശ സമ്പദ്വ്യവസ്ഥ
ഡി. ബഹിരാകാശ സാങ്കേതിക വികസനം ത്വരിതപ്പെടുത്തൽ
ഇ. ആഗോള മത്സരശേഷി വർധിപ്പിക്കൽ
എഫ്. ആത്മനിർഭർ ഭാരതിനെ പിന്തുണക്കൽ
ജി. ഊർജ്വസ്വലമായ നൂതനാശയ ആവാസ വ്യവസ്ഥ സൃഷ്ടിക്കൽ
എച്ച്. സാമ്പത്തിക വളർച്ചയും തൊഴിലവസരങ്ങളും സൃഷ്ടിക്കൽ
ഐ. ദീർഘകാല സുസ്ഥിരത ഉറപ്പാക്കൽ
ഈ ഉദ്യമങ്ങളെ അഭിസംബോധന ചെയ്യുന്നതിലൂടെ, ഇന്ത്യയെ മുൻനിര ബഹിരാകാശ സമ്പദ്വ്യവസ്ഥകളിലൊന്നായി വളർത്തിക്കൊണ്ടുവരാൻ ഫണ്ട് ലക്ഷ്യമിടുന്നു.
പ്രയോജനങ്ങൾ:
- പിന്നീടുള്ള ഘട്ടങ്ങളിലെ വികസനത്തിന് അധിക ഫണ്ടിംഗ് ആകർഷിച്ചുകൊണ്ട് ഒരു ഗുണിത പ്രഭാവത്തോടെയുള്ള മൂലധന സന്നിവേശം സൃഷ്ടിക്കുകയും, അതുവഴി സ്വകാര്യ നിക്ഷേപകരിൽ ആത്മവിശ്വാസം വളർത്തുകയും ചെയ്യുന്നു.
- ബഹിരാകാശ കമ്പനികളെ ഇന്ത്യയിൽ നിലനിർത്തുകയും വിദേശത്ത് ഇന്ത്യൻ കമ്പനികൾ സ്ഥാപിക്കുന്ന പ്രവണത പ്രതിരോധിക്കുകയും ചെയ്യുന്നു.
- അടുത്ത പത്ത് വർഷത്തിനുള്ളിൽ ഇന്ത്യൻ ബഹിരാകാശ സമ്പദ്വ്യവസ്ഥയുടെ അഞ്ച് മടങ്ങ് വികസനം എന്ന ലക്ഷ്യം കൈവരിക്കുന്നതിനായി സ്വകാര്യ ബഹിരാകാശ വ്യവസായത്തിൻ്റെ വളർച്ച ത്വരിതപ്പെടുത്തുന്നു.
- ബഹിരാകാശ സാങ്കേതികവിദ്യയിൽ പുരോഗതി കൈവരിക്കുകയും സ്വകാര്യമേഖലയുടെ പങ്കാളിത്തത്തിലൂടെ ഇന്ത്യയുടെ നേതൃത്വത്തെ ശക്തിപ്പെടുത്തുകയും ചെയ്യുന്നു
- ആഗോള മത്സരക്ഷമത വർദ്ധിപ്പിക്കുന്നു.
- ആത്മനിർഭർ ഭാരതിനെ പിന്തുണയ്ക്കുന്നു.
തൊഴിൽ സൃഷ്ടിക്കുന്നതിനുള്ള സാധ്യതകൾ ഉൾപ്പെടെയുള്ള പ്രയോജനങ്ങൾ:
നിർദിഷ്ട ഫണ്ട്, അപ്സ്ട്രീം, മിഡ്സ്ട്രീം, ഡൗൺസ്ട്രീം എന്നിങ്ങനെ മുഴുവൻ ബഹിരാകാശ വിതരണ ശൃംഖലയിലുടനീളമുള്ള സ്റ്റാർട്ടപ്പുകളെ പിന്തുണയ്ക്കുന്നതിലൂടെ ഇന്ത്യൻ ബഹിരാകാശ മേഖലയിൽ തൊഴിൽ വർദ്ധിപ്പിക്കുമെന്ന് പ്രതീക്ഷിക്കുന്നു. ഇത് ബിസിനസുകളെ സ്കെയിൽ ചെയ്യാനും ഗവേഷണ-വികസനത്തിൽ നിക്ഷേപം നടത്താനും അവരുടെ തൊഴിൽ ശക്തി വികസിപ്പിക്കാനും സഹായിക്കും. ഓരോ നിക്ഷേപത്തിനും എഞ്ചിനീയറിംഗ്, സോഫ്റ്റ്വെയർ വികസനം, ഡാറ്റ വിശകലനം, നിർമ്മാണം തുടങ്ങിയ മേഖലകളിൽ നൂറുകണക്കിന് നേരിട്ടുള്ള തൊഴിലവസരങ്ങളും വിതരണ ശൃഖല, ലോജിസ്റ്റിക്സ്, പ്രൊഫഷണൽ സേവനങ്ങൾ എന്നിവയിൽ ആയിരക്കണക്കിന് പരോക്ഷ ജോലികളും സൃഷ്ടിക്കാൻ കഴിയും. ശക്തമായ ഒരു സ്റ്റാർട്ടപ്പ് ആവാസവ്യവസ്ഥ വളർത്തിയെടുക്കുന്നതിലൂടെ, തൊഴിലവസരങ്ങൾ സൃഷ്ടിക്കുക മാത്രമല്ല, വിദഗ്ധ തൊഴിലാളികളെ രൂപപ്പെടുത്തുകയും നവീകരണത്തിന് നേതൃത്വം നൽകുകയും ബഹിരാകാശ വിപണിയിൽ ഇന്ത്യയുടെ ആഗോള മത്സരശേഷി വർദ്ധിപ്പിക്കുകയും ചെയ്യും.
പശ്ചാത്തലം:
2020-ലെ ബഹിരാകാശ മേഖലയിലെ പരിഷ്കാരങ്ങളുടെ ഭാഗമായി, ബഹിരാകാശ പ്രവർത്തനങ്ങളിൽ സ്വകാര്യമേഖലയുടെ പങ്കാളിത്തം പ്രോത്സാഹിപ്പിക്കുന്നതിനും മേൽനോട്ടം വഹിക്കുന്നതിനുമായി ഇന്ത്യാ ഗവൺമെൻ്റ് ഇൻ-സ്പേസ് സ്ഥാപിച്ചു. 2033-ഓടെ 44 ബില്യൺ ഡോളറിലെത്തുകയെന്ന ലക്ഷ്യത്തോടെ, നിലവിൽ 8.4 ബില്യൺ ഡോളർ മൂല്യമുള്ള ഇന്ത്യയുടെ ബഹിരാകാശ, സമ്പദ്വ്യവസ്ഥയുടെ വളർച്ചയെ പിന്തുണയ്ക്കുന്നതിനായി ഇൻ-സ്പേസ് 1000 കോടി രൂപയുടെ വെഞ്ച്വർ ക്യാപിറ്റൽ ഫണ്ട് നിർദ്ദേശിച്ചിട്ടുണ്ട്. ഈ ഹൈടെക് മേഖലയിലെ സ്റ്റാർട്ടപ്പുകൾക്ക് ധനസഹായം നൽകാൻ പരമ്പരാഗത വായ്പാ ദാതാക്കൾ മടി കാണിക്കുന്നതിനാൽ, റിസ്ക് മൂലധനത്തിൻ്റെ നിർണായക ആവശ്യം പരിഹരിക്കാനാണ് ഫണ്ട് ലക്ഷ്യമിടുന്നത്. മൂല്യ ശൃംഖലയിൽ ഉടനീളം 250 ഓളം ബഹിരാകാശ സ്റ്റാർട്ടപ്പുകൾ ഉയർന്നുവരുന്നതിനാൽ, അവരുടെ വളർച്ച ഉറപ്പാക്കുന്നതിനും കഴിവുകൾ വിദേശത്തേക്ക് നഷ്ടപ്പെടുന്നത് തടയുന്നതിനും സമയബന്ധിതമായ സാമ്പത്തിക സഹായം നിർണായകമാണ്. സർക്കാർ പിന്തുണയുള്ള നിർദ്ദിഷ്ട ഫണ്ട്, നിക്ഷേപകരുടെ ആത്മവിശ്വാസം വർധിപ്പിക്കുകയും സ്വകാര്യ മൂലധനത്തെ ആകർഷിക്കുകയും ബഹിരാകാശ പരിഷ്കാരങ്ങൾ മുന്നോട്ട് കൊണ്ടുപോകുന്നതിനുള്ള സർക്കാരിൻ്റെ പ്രതിബദ്ധതക്കു ദിശാബോധം നൽകുകയും ചെയ്യും. സ്റ്റാർട്ടപ്പുകൾക്ക് പ്രാരംഭ ഘട്ട ഓഹരി വിഹിതം നൽകുകയും കൂടുതൽ സ്വകാര്യ ഇക്വിറ്റി നിക്ഷേപങ്ങൾക്കായി അവരെ പ്രാപ്തരാക്കുകയും ചെയ്യുന്ന ഈ ഫണ്ട് സെബി നിയന്ത്രണങ്ങൾക്ക് കീഴിലുള്ള ഒരു ഇതര നിക്ഷേപ ഫണ്ടായി പ്രവർത്തിക്കും.
***
SK
(Release ID: 2067782)
Visitor Counter : 13