പ്രത്യേക സേവനങ്ങളും ഫീച്ചറുകളും
azadi ka amrit mahotsav

വയനാട് ഉരുൾപ്പൊട്ടൽ ദുരന്തം;നബാർഡ് 1.51 കോടി രൂപ കൈമാറി

Posted On: 16 OCT 2024 4:43PM by PIB Thiruvananthpuram

 

വയനാട് ഉരുൾപൊട്ടൽ ദുരന്തബാധിതർക്കായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നബാർഡ് ജീവനക്കാർ 1.51 കോടി രൂപയുടെ ധനസഹായം കൈമാറി. നബാർഡ് കേരള മേഖല ചീഫ് ജനറൽ മാനേജർ ശ്രീ ബൈജു എൻ കുറുപ്പ് മുഖ്യമന്ത്രി ശ്രീ പിണറായി വിജയന് സംഭാവന തുകയുടെ ചെക്ക് നൽകി. നബാർഡ് ഡി ജി എം ശ്രീ സജീവ് എസ്, ആൾ ഇൻഡ്യാ നബാർഡ് ഓഫീസേഴ്സ് അസോസിയേഷൻ കേരള ഘടകം സെക്രട്ടറി, ശ്രീ പി സി സുരേഷ് ബാബു, ആൾ ഇൻഡ്യാ നബാർഡ് എംപ്ലോയീസ് അസ്സോസിയേഷൻ, കേരള ഘടകം സെക്രട്ടറി, ശ്രീ കെ.പി. ബാബുരാജ് എന്നിവരും സന്നിഹിതരായിരുന്നു.

***


(Release ID: 2065401) Visitor Counter : 38


Read this release in: English