പ്രത്യേക സേവനങ്ങളും ഫീച്ചറുകളും
azadi ka amrit mahotsav

കൺട്രോളർ ആൻഡ് ഓഡിറ്റർ ജനറൽ ഓഫ് ഇന്ത്യ (സിഎജി), സംസ്ഥാന ധനകാര്യ സെക്രട്ടറിമാരുടെ പ്രഥമ സമ്മേളനം സംഘടിപ്പിച്ചു

प्रविष्टि तिथि: 08 OCT 2024 9:22PM by PIB Thiruvananthpuram

ഇന്ത്യയുടെ കൺട്രോളർ ആൻഡ് ഓഡിറ്റർ ജനറൽ (സിഎജി), 2024 ഒക്‌ടോബർ 8-ന് ന്യൂഡൽഹിയിൽ സംസ്ഥാന ധനകാര്യ സെക്രട്ടറിമാരുടെ പ്രഥമ സമ്മേളനം സംഘടിപ്പിച്ചു. സിഎജിയുടെ നേതൃത്വത്തിൽ സംഘടിപ്പിക്കപ്പെട്ട ഇത്തരത്തിലുള്ള ആദ്യ സമ്മേളനത്തിൽ , കേന്ദ്ര ഗവൺമെൻ്റ് സെക്രട്ടറി ( എക്സ്പെൻഡിച്ചർ ), സംസ്ഥാനങ്ങളുടെ അഡീഷണൽ ചീഫ് സെക്രട്ടറിമാർ / പ്രിൻസിപ്പൽ സെക്രട്ടറിമാർ / സെക്രട്ടറിമാർ (ധനകാര്യം), ആർബിഐയിൽ നിന്നുള്ള പ്രതിനിധികൾ, കേന്ദ്ര ധനകാര്യ മന്ത്രാലയത്തിൻ്റെ അക്കൗണ്ടിംഗ് സേവന വിഭാഗത്തിലെ ഉന്നത ഉദ്യോഗസ്ഥർ , സംസ്ഥാനങ്ങളുടെ അക്കൗണ്ടിംഗ് പ്രവർത്തനങ്ങൾ കൈകാര്യം ചെയ്യുന്ന അക്കൗണ്ടന്റ് ജനറൽമാർ, കൂടാതെ സിഎജിയിലെ മാനേജ്മെന്റ് വിഭാഗം മുതിർന്ന ഉദ്യോഗസ്ഥർ, ഔദ്യോഗിക പ്രതിനിധികൾ എന്നിവർ പങ്കെടുത്തു .

സുതാര്യവും ഉത്തരവാദിത്തമുള്ളതുമായ സാമ്പത്തിക റിപ്പോർട്ടിംഗും അതിൻ്റെ പരിഷ്കാരങ്ങളും നടപ്പിലാക്കൽ, കൂടാതെ പൊതു സാമ്പത്തിക പരിപാലന പ്രശ്‌നങ്ങൾ പരിഹരിക്കുന്നതിന് സംസ്ഥാന ഗവൺമെന്റുകളുമായും മറ്റ് പങ്കാളികളുമായും ആശയവിനിമയം ശക്തമാക്കൽ എന്നിവയാണ്സമ്മേളനം ലക്ഷ്യമിട്ടത് . കൂടാതെ പങ്കാളിത്ത സ്ഥാപനങ്ങളുമായുള്ള സിഎജിയുടെ അവബോധ പ്രവർത്തനങ്ങൾ കൂടുതൽ ശക്തമാക്കാനും ഈ സമ്മേളനം ലക്ഷ്യമിടുന്നു.

 എല്ലാ സംസ്ഥാനങ്ങളും കേന്ദ്ര ഗവൺമെന്റും നിശ്ചിത ആവശ്യകത ശീർഷകത്തിന്റെ (object heads ) വിന്യാസ തലത്തിൽ ചെലവ് ഏകോപിപ്പിക്കേണ്ടതിൻ്റെ പ്രാധാന്യം സിഎജി, ശ്രീ ഗിരീഷ് ചന്ദ്ര മുർമു, തൻ്റെ ഉദ്ഘാടന പ്രസംഗത്തിൽ എടുത്തുപറഞ്ഞു. ഈ വിഷയം കുറച്ചുകാലമായി നിരവധി പങ്കാളികളുടെ ശ്രദ്ധയിൽ പെട്ടിട്ടുള്ളതാണെന്നും, ഇത് ഈ സമ്മേളനത്തിന്റെ നിർണായക ഗുണ ഫലമാകുമെന്ന് പ്രതീക്ഷിക്കുന്നതായും അദ്ദേഹം പറഞ്ഞു. സംസ്ഥാനങ്ങൾ പ്രതിമാസ അക്കൗണ്ടുകൾ അന്തിമമാക്കുന്ന തീയതി അടുത്ത മാസം 25-എന്ന നിലവിലുള്ള സമയക്രമത്തിൽ നിന്ന് മുന്നോട്ട് ആക്കി , അടുത്ത മാസം 10-നകം അക്കൗണ്ടുകൾ അന്തിമമാക്കാൻ സഹകരിച്ച് പ്രവർത്തിക്കാൻ അദ്ദേഹം പങ്കാളികളോട് അഭ്യർത്ഥിച്ചു. 

പൊതു ധനകാര്യ പരിപാലന സംവിധാനം ശക്തവും സുസ്ഥിരവുമാക്കാൻ സിഎജി, പങ്കാളികളുമായി, പ്രത്യേകിച്ച് കേന്ദ്ര-സംസ്ഥാന ഗവൺമെന്റുകളുമായി ചേർന്ന് പ്രവർത്തിക്കുമെന്ന് അദ്ദേഹം പറഞ്ഞു. സെൻട്രൽ പിഎഫ്എംഎസ്, സ്റ്റേറ്റ് ഐഎഫ്എംഎസ്, ആർബിഐയുടെ ഇ-കുബേർ തുടങ്ങിയ സാമ്പത്തിക മാനേജ്‌മെൻ്റ് ആപ്ലിക്കേഷനുകളിലെ പരിഷ്‌കാരങ്ങൾ, ശക്തവും സമയബന്ധിതവുമായ റിപ്പോർട്ടിംഗിനായി സംസ്ഥാനങ്ങളിലെ സിഎജിയുടെ അക്കൗണ്ടിംഗ് ആപ്ലിക്കേഷനുമായി ബന്ധപ്പെടുത്തേണ്ടതുണ്ടെന്ന വസ്തുത അദ്ദേഹം ചൂണ്ടിക്കാട്ടി.

ഈ സമ്മേളനം, സാമ്പത്തിക കലണ്ടറിലെ വാർഷിക പരിപാടിയാക്കാൻ തീരുമാനിച്ചതായി ഡെപ്യൂട്ടി സിഎജി ( ഗവൺമെന്റ് അക്കൗണ്ട്സ്) ശ്രീ ജയന്ത് സിൻഹ സ്വാഗത പ്രസംഗത്തിൽ പറഞ്ഞു. പൊതു സാമ്പത്തിക പരിപാലനം എന്ന വിശാലമായ വിഷയത്തിൽ സംസ്ഥാന ഗവൺമെൻ്റുകളുമായും ധനമേഖലയിലെ ബന്ധപ്പെട്ട പങ്കാളികളുമായും ഇടപഴകുന്നതിന് ഇത് അവസരം നൽകും.

സംസ്ഥാന ധനകാര്യം, സാമ്പത്തിക മാനദണ്ഡങ്ങൾ, ധനകാര്യ വിവരങ്ങളുടെ ശേഖരം, സംസ്ഥാനങ്ങളിലുടനീളമുള്ള ചെലവുകളുടെ പ്രാഥമിക തലത്തിലെ ചെലവ് വർഗ്ഗീകരണം ഏകീകരിക്കൽ, സംസ്ഥാനങ്ങളുടെ പ്രതിമാസ അക്കൗണ്ടുകൾ തൊട്ടടുത്ത മാസം 10-ാം തീയതിയോടെ അന്തിമമാക്കൽ,സംസ്ഥാനങ്ങളുടെ ഗ്രാൻ്റുകളിന്മേലുള്ള വിനിയോഗ സർട്ടിഫിക്കറ്റുകളുമായി ബന്ധപ്പെട്ട നടപടികളുടെ അവലോകനം തുടങ്ങി നിരവധി വിഷയങ്ങൾ സമ്മേളനം ചർച്ച ചെയ്തു.

******************************


(रिलीज़ आईडी: 2063320) आगंतुक पटल : 45
इस विज्ञप्ति को इन भाषाओं में पढ़ें: English