പ്രത്യേക സേവനങ്ങളും ഫീച്ചറുകളും
azadi ka amrit mahotsav

എക്‌സ്‌റേ ഉപകരണ രംഗത്ത് നൂതന കണ്ടുപിടിത്തവുമായി ശ്രീചിത്ര

Posted On: 25 SEP 2024 4:26PM by PIB Thiruvananthpuram


എക്‌സ്‌റേ ഉപകരണ രംഗത്ത് നൂതന കണ്ടുപിടിത്തവുമായി ശ്രീ  ചിത്ര തിരുനാള്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ മെഡിക്കല്‍ സയന്‍സസ് ആന്റ് ടെക്‌നോളജി.  ബാര്‍ട്ടണ്‍ ഹില്‍ ഗവണ്‍മെന്റ് എന്‍ജിനീറിംഗ് കോളേജുമായി ചേര്‍ന്ന് കൊണ്ടുനടക്കാവുന്ന എക്‌സ്‌റേ പ്രൊട്ടക്ഷന്‍ ബാരിയര്‍ കം എക്‌സാമിനേഷന്‍ ബോക്‌സ് മാതൃക ശ്രീ ചത്ര തിരുനാള്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ മെഡിക്കല്‍ സയന്‍സസ് ആന്റ് ടെക്‌നോളജി വികസിപ്പിച്ചെടുത്തു. ശ്രീ ചിത്രയുടെ  നൂതന ആശയത്തിൽ നിന്ന് രൂപകൽപ്പന നിർവ്വഹിച്ചത് ബാർട്ടൺഹിൽ എൻജിനീയറിംഗ് കോളേജിലെ  എംടെക് വിദ്യാർത്ഥികളാണ്. കോളേജിൽ പ്രവർത്തിക്കുന്ന സ്റ്റാർട്ടപ്പായ ഹെസ്‌പർ പ്രൈവറ്റ് ലിമിറ്റഡ് ശ്രീചിത്രയിലെ ബയോമെഡിക്കൽ ടെക്നോളജി വിഭാഗത്തിലെ പ്രിസിഷൻ ഫാബ്രിക്കേഷൻ ഡിവിഷന്റെ സഹായത്തോടെയാണ് എക്‌സറേ പ്രൊട്ടക്ഷൻ ബാരിയർ കം എക്‌സാമിനേഷൻ ബോക്‌സിന്റെ മാതൃകയുടെ നിർമ്മാണം പൂർത്തിയാക്കിയത്.വൈദ്യശാസ്ത്ര മൂല്യനിർണ്ണയത്തിന്റെ ഉപകരണങ്ങളുടെ ഭാഗമായ ജീവശാസ്ത്രപരമായ ഹിസ്റ്റോപാത്തോളജി പരിശോധനയ്ക്കായി എത്തുന്ന ഇംപ്ലാന്റുകളോട് കൂടിയ സാമ്പിളുകൾ സുരക്ഷിതമായി പരിശോധിക്കാൻ സഹായിക്കുന്ന ചെലവുകുറഞ്ഞ ഉപകരണമാണിത്. റേഡിയേഷൻ തോതിന്റെ പരിശോധനയും വിജയകരമായി നടന്നു.


ഫ്ലൂക്ക് 451P lon ചേംബർ സർവ്വേ മീറ്റർ ഉപയോഗിച്ച് വിവിധ സാഹചര്യങ്ങളിൽ നടത്തിയ പരിശോധനയിൽ  “എക്സ്റേ ഷീൽഡ്" എന്ന സുരക്ഷാ മറ വികരണത്തോത് മില്ലി ഹെർട്‌സിൽ നിന്ന് ഏറ്റവും കുറഞ്ഞ മൈക്രോ ഹെർട്‌സിലേക്ക് ഫലപ്രദമായി കുറഞ്ഞതായി കണ്ടെത്തി.


(വികരണ ചോർച്ച (റേഡിയേഷൻ ലീക്കേജ്) കണ്ടെത്തുന്നതിനുള്ള ഉപകരണമാണ് ഫ്ലൂക്ക് 451P lon ചേംബർ സർവ്വേ മീറ്റർ.)
ശ്രീചിത്രയിലെ നെറ്റ് വർക്ക് സർവ്വീസ് സെല്ലിലെ എൻജിനീയറായ ഡോ. അരുൺ അനിരുദ്ധൻ, ഹിസ്റ്റോപാത്തോളജി വിഭാഗം സയന്റിസ്റ്റായ ഡോ. ശബരീശ്വരൻ എ. പ്രിസിഷൻ ഫാബ്രിക്കേഷൻ ഡിവിഷനിലെ എൻജിനീയർ ശ്രീ. രമേഷ് ബാബു വി, അസിസ്റ്റന്റ് പ്രൊഫസർ അനീഷ് ജോൺ എന്നിവരുടെ നേതൃത്വത്തിലായിരുന്നു ബാർട്ടൺഹിൽ എൻജിനീയറിംഗ് കോളേജ് വിദ്യാർത്ഥികളുടെ പ്രവർത്തനം. മാതൃക നിർമ്മിച്ച ഹെസ്‌പർ ടെക് പ്രൈവറ്റ് ലിമിറ്റഡിന്റെ സ്ഥാപകരായ ശ്രീ. വിമൽ ജോർജ്, ശ്രീ. വിശ്വനാഥ് എന്നിവരും ഗവേഷണസംഘത്തിന് മികച്ച പിന്തുണ നൽകി.


(Release ID: 2058628) Visitor Counter : 38