ജൽ ശക്തി മന്ത്രാലയം
രാഷ്ട്രപതി ശ്രീമതി ദ്രൗപദി മുർമു എട്ടാമത് ഇന്ത്യ ജല വാരം ഉദ്ഘാടനം ചെയ്തു
Posted On:
17 SEP 2024 9:56PM by PIB Thiruvananthpuram
ന്യൂ ഡൽഹി: സെപ്റ്റംബർ 17, 2024
രാഷ്ട്രപതി ശ്രീമതി ദ്രൗപദി മുർമു ഇന്ന് എട്ടാമത് ഇന്ത്യ ജല വാരം ന്യൂ ഡൽഹിയിൽ ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ സംസാരിച്ച രാഷ്ട്രപതി, ജലക്ഷാമം അനുഭവിക്കുന്നവരുടെ എണ്ണം കുറയ്ക്കുക എന്ന ലക്ഷ്യം മനുഷ്യരാശിക്ക് ഏറെ പ്രാധാന്യമുള്ളതാണെന്ന് പറഞ്ഞു. സുസ്ഥിര വികസന ലക്ഷ്യങ്ങൾ ജല, ശുചിത്വ പരിപാലനം മെച്ചപ്പെടുത്തുന്നതിന് പ്രാദേശിക സമൂഹങ്ങളുടെ പങ്കാളിത്തത്തെ പിന്തുണയ്ക്കുന്നതിനും ശക്തിപ്പെടുത്തുന്നതിനും ഊന്നൽ നൽകുന്നു എന്നും രാഷ്‌ട്രപതി ചൂണ്ടിക്കാട്ടി.
ജല ശക്തിയോട് അനുബന്ധിച്ച പരിശ്രമങ്ങൾ ഒരു ജനകീയ പ്രസ്ഥാനമാക്കി മാറ്റണം എന്ന് രാഷ്ട്രപതി പറഞ്ഞു. അതിൽ എല്ലാ പൗരന്മാരും 'ജല പോരാളികൾ' ആയി പങ്കു കൊള്ളണം.
ഇന്ത്യ ജല വാരം 2024-ൻ്റെ ലക്ഷ്യം സമഗ്രമായ ജല വികസനവും പരിപാലനവും ആണെന്ന് രാഷ്ട്രപതി പറഞ്ഞു. ഈ ലക്ഷ്യത്തിനായി പങ്കാളിത്തവും സഹകരണവും എന്ന ഉചിതമായ മാധ്യമം തിരഞ്ഞെടുത്ത ജല ശക്തി മന്ത്രാലയത്തെ രാഷ്ട്രപതി അഭിനന്ദിച്ചു.
രാഷ്ട്രപതിയുടെ പ്രസംഗം കാണുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക: https://static.pib.gov.in/WriteReadData/specificdocs/documents/2024/sep/doc2024917395801.pdf
(Release ID: 2055897)
Visitor Counter : 26