പ്രത്യേക സേവനങ്ങളും ഫീച്ചറുകളും
azadi ka amrit mahotsav

ഡാക് അദാലത്ത് സെപ്റ്റംബർ 17ന്

പോസ്റ്റഡ് ഓണ്‍: 29 AUG 2024 2:27PM by PIB Thiruvananthpuram

തിരുവനന്തപുരം സൗത്ത് പോസ്റ്റൽ ഡിവിഷനിലെ ഡാക് അദാലത്ത്  സെപ്റ്റംബർ 17 ന് ചൊവ്വാഴ്ച രാവിലെ 11 മണിക്ക് തിരുവനന്തപുരം സൗത്ത് പോസ്റ്റൽ സൂപ്രണ്ട് ഓഫീസിൽ വച്ച് നടത്തും. തിരുവനന്തപുരം സൗത്ത് ഡിവിഷനു കീഴിലെ തപാൽ ഓഫീസുകൾ നൽകുന്ന സേവനങ്ങൾക്കെതിരെയുള്ള  പരാതികൾ സെപ്റ്റംബർ പത്തിനോ അതിന് മുൻപോ പോസ്റ്റ് ഓഫീസ് സൂപ്രണ്ട് ,തിരുവനന്തപുരം സൗത്ത് ഡിവിഷൻ ,തിരുവനന്തപുരം-695023 എന്ന വിലാസത്തിൽ പരാതിക്കാരൻ്റെ ഫോൺ നമ്പർ സഹിതം അയക്കണം. dotpuramsouth.kl@indiapost.gov.in/sptvsouth.keralapost[at]gmail[dot]com എന്നീ ഇമെയിൽ വിലാസത്തിലും പരാതികൾ അറിയിക്കാം.പരാതികൾ അടങ്ങിയ കവറിന് മുകളിൽ ഡാക് അദാലത്ത് എന്ന് എഴുതിയിരിക്കണം.

 

--NS--


( റിലീസ് ഐ.ഡി: 2049697) സന്ദര്‍ശക കൗണ്ടര്‍ : 23