പ്രത്യേക സേവനങ്ങളും ഫീച്ചറുകളും
തൃശ്ശൂരിൽ ലഹരിവിരുദ്ധ ബോധവത്കരണ പരിപാടി സംഘടിപ്പിച്ചു
പോസ്റ്റഡ് ഓണ്‍:
28 AUG 2024 2:41PM by PIB Thiruvananthpuram
തൃശ്ശൂർ : 28 ആഗസ്റ്റ് 2024
കേന്ദ്ര വാർത്താ വിതരണ പ്രക്ഷേപണ മന്ത്രാലയത്തിനു കീഴിൽ പ്രവർത്തിക്കുന്ന സെൻട്രൽ ബ്യൂറോ ഓഫ് കമ്മ്യൂണിക്കേഷൻ തൃശ്ശൂർ യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ തൃശൂർ വില്ലടത്ത് ലഹരി വിരുദ്ധ ബോധവൽക്കരണ പരിപാടി സംഘടിപ്പിച്ചു.
വില്ലടം ഗ്രാമീണ സ്വയം തൊഴിൽ പരിശീലന കേന്ദ്രത്തിൽ നടന്ന പരിപാടിയിൽ ചൊവ്വന്നൂർ ബ്ലോക്ക് ഫാമിലി ഹെർത്ത് സെൻ്റർ ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടർ അജയ കുമാർ സിവി മുഖ്യ പ്രഭാഷണം നടത്തി.
സിബിസി തൃശ്ശൂർ ഫീൽഡ് പബ്ലിസിറ്റി ഓഫീസർ അബ്ദു മനാഫ് അധ്യക്ഷത വഹിച്ച പരിപാടിയിൽ ഗ്രാമീണ സ്വയം തൊഴിൽ പരിശീലന കേന്ദ്രം ഡയറക്ടർ ജി കൃഷ്ണമോഹൻ, സി.ബി.സി ഉദ്യോഗസ്ഥൻ അംജിത് ഷേർ എന്നിവർ സംസാരിച്ചു.
പരിപാടിയുടെ ഭാഗമായി ലഹരി വിരുദ്ധ പ്രതിജ്ഞ, ഇൻസ്‌റ്റിറ്റൂട്ട് പരിസരത്ത് ഫല വൃക്ഷ തൈ നടൽ എന്നിവയും നടന്നു.
**********
( റിലീസ് ഐ.ഡി: 2049301)
സന്ദര്‍ശക കൗണ്ടര്‍ : 17