ഇലക്ട്രോണിക്സ് & ഐ.ടി മന്ത്രാലയം
azadi ka amrit mahotsav

സി - ഡാകിൽ മാതൃക ഇവി ചാർജിംഗ് സ്റ്റേഷനും ഹാർഡ്‌വെയർ എമുലേഷൻ സൗകര്യവും ഉദ്ഘാടനം ചെയ്തു.


വിവിധ വ്യവസായിക പങ്കാളികളുമായുള്ള ധാരണാപത്രം ഒപ്പ് വെച്ചു

സ്വാശ്രയത്വം നേടുന്നത്തിനായി നിർണായക സാങ്കേതിക വിദ്യകൾ ഇന്ത്യയിൽ വികസിപ്പിക്കണം -കേന്ദ്ര ഇലക്ട്രോണിക്‌സ്-ഐടി മന്ത്രാലയം സെക്രട്ടറി ശ്രീ എസ് കൃഷ്ണൻ.

പോസ്റ്റഡ് ഓണ്‍: 24 AUG 2024 7:05PM by PIB Thiruvananthpuram

 

 

വ്യാവസായിക മേഖലയിൽ ഉപയോഗിക്കുന്നതിന്  ഇന്ത്യയിൽ ബൗദ്ധിക സ്വത്തവകാശം സൃഷ്ടിക്കേണ്ടത്  രാജ്യത്തിന്റെ മുന്നേറ്റത്തിന് പ്രധാനമാണെന്ന്  കേന്ദ്ര ഇലക്ട്രോണിക്‌സ്-വിവരസാങ്കേതിക വിദ്യ മന്ത്രാലയം സെക്രട്ടറി ശ്രീ എസ് കൃഷ്ണൻ. തിരുവനന്തപുരം  സി - ഡാക് ടെക്നോപാർക്ക് ക്യാമ്പസിലെ  തദ്ദേശീയ ഇലക്ട്രിക് വെഹിക്കിൾ ചാർജിംഗ് സ്റ്റേഷൻ ഉദ്‌ഘാടനം നിർവഹിച്ച ശേഷം വ്യാവസായിക പങ്കാളിയുമായുള്ള ധാരണാപത്ര കൈമാറ്റ ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം .സ്വാശ്രയത്വം നേടുന്നത്തിനായി  നിർണായക സാങ്കേതിക വിദ്യകൾ ഇന്ത്യയിൽ വികസിപ്പിക്കേണ്ടതുണ്ട്. ഈ മേഖലയിൽ മുൻപന്തിയിലെത്താൻ  യുവജനങ്ങളിലൂടെ സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു .തിരുവനന്തപുരത്തെ സി -ഡാക്  വെള്ളയമ്പലം ക്യാമ്പസിലെ ഹാർഡ്‌വെയർ എമുലേഷൻ ഫെസിലിറ്റിയും ശ്രീ എസ് കൃഷ്ണൻ ഉദ്ഘാടനം ചെയ്തു . സി -ഡാകിന്റെ പ്രവർത്തനങ്ങളും അദ്ദേഹം വിലയിരുത്തി .  വ്യവസായ പ്രതിനിധികളുമായുള്ള ധാരണാപത്രം ഒപ്പിടലും സാങ്കേതിക വിദ്യാ  കൈമാറ്റവും , സി -ഡാക് വികസിപ്പിച്ച ഉൽപ്പന്നങ്ങളുടെ  ലോഞ്ചിങ്ങും  ശ്രീ എസ് കൃഷ്ണൻ്റെ സാന്നിധ്യത്തിൽ നടന്നു.കേന്ദ്ര ഇലക്ട്രോണിക്‌സ്-ഐടി  മന്ത്രാലയത്തിലെയും , സി ഡാകിലെയും ഉന്നത ഉദ്യോഗസ്ഥർ , വ്യവസായ പ്രതിനിധികൾ, തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.

  

-NS-


( റിലീസ് ഐ.ഡി: 2048583) സന്ദര്‍ശക കൗണ്ടര്‍ : 96