പ്രത്യേക സേവനങ്ങളും ഫീച്ചറുകളും
ബീഡി / സിനിമ / ചുണ്ണാമ്പുകല്ല്-ഡോളമൈറ്റ് ഖനി തൊഴിലാളികളുടെ, ഒന്നാം ക്ലാസ് മുതൽ പഠിക്കുന്ന കുട്ടികൾക്ക് 2024 -25 അക്കാദമിക വർഷത്തിലേക്ക് വിദ്യാഭ്യാസ ആവശ്യത്തിന് സാമ്പത്തിക സഹായം ഉറപ്പാക്കുന്ന ഗ്രാൻറിനുള്ള ഓൺലൈൻ അപേക്ഷ
Posted On:
08 AUG 2024 3:45PM by PIB Thiruvananthpuram
കൊച്ചി: ആഗസ്റ്റ് 08, 2024
1. ബീഡി / സിനിമ / ചുണ്ണാമ്പുകല്ല്-ഡോളമൈറ്റ് ഖനി തൊഴിലാളികളുടെ, ഒന്നാം ക്ലാസ് മുതൽ പഠിക്കുന്ന കുട്ടികൾക്ക് 2024 -25 അക്കാദമിക വർഷത്തിലേക്ക് വിദ്യാഭ്യാസ ആവശ്യത്തിന് സാമ്പത്തിക സഹായം ഉറപ്പാക്കുന്ന ഗ്രാൻറിനായി അപേക്ഷ ക്ഷണിക്കുന്നു.
2. കോർ ബാങ്കിംഗ് സംവിധാനം (CBS), നാഷണൽ ഇലക്ട്രോണിക് ഫണ്ട് ട്രാൻസ്ഫർ (NEFT) സൗകര്യം എന്നിവ ഉള്ള ഏതെങ്കിലും ഒരു ദേശസാൽകൃത / ഷെഡ്യൂൾഡ്/ സഹകരണ / ഗ്രാമീണ / സ്വകാര്യ ബാങ്കിൽ, ആധാറുമായി ബന്ധിപ്പിച്ച വ്യക്തിഗത സേവിങ് ബാങ്ക് അക്കൗണ്ട് എല്ലാ കുട്ടികൾക്കും ഉണ്ടായിരിക്കേണ്ടതാണ്.
3. അപേക്ഷ സമർപ്പിക്കുന്നതിന് ഒറ്റത്തവണ രജിസ്ട്രേഷൻ (OTR) നിർബന്ധമാണ്. ഇതിനായി ആധാർ നിർബന്ധമാണെന്ന കാര്യം ശ്രദ്ധിക്കുക OTR പൂർത്തിയാക്കി ആധാർ പേയ്‌മെൻ്റ് ബ്രിഡ്ജ് (APB) സംവിധാനത്തിലൂടെ മാത്രമായിരിക്കും പേയ്‌മെൻ്റുകൾ വിതരണം ചെയ്യുക .പരമ്പരാഗത ബാങ്ക് അക്കൗണ്ട് പേയ്‌മെൻ്റുകളിലൂടെയല്ല.
4 . എല്ലാ അപേക്ഷകരും scholarships.gov.in എന്ന വെബ്സൈറ്റ് മുഖാന്തിരം ഓൺലൈനായി വേണം അപേക്ഷകൾ സമർപ്പിക്കാൻ. വെബ്സൈറ്റിൽ ലഭ്യമാക്കിയിരിക്കുന്ന മാർഗ്ഗ നിർദ്ദേശങ്ങൾ കൃത്യമായി പാലിക്കേണ്ടതാണ്.
5 . ഈ ജോലി പൂർത്തിയാക്കുന്നതിനായി വിദ്യാഭ്യാസ സ്ഥാപനത്തിന്റെ മേലധികാരിയുടെ മികച്ച പങ്കാളിത്തം ആവശ്യമാണ്. വിദ്യാർത്ഥികൾ സമർപ്പിച്ചിരിക്കുന്ന അപേക്ഷകൾ പരിശോധിച്ച് അനുമതി നൽകിയ ശേഷം, അവസാന തീയതിയ്ക്കുള്ളിൽ തങ്ങളുടെ രജിസ്റ്റർഡ് ഐഡി വഴി അവ ഓൺലൈനായി സമർപ്പിക്കുന്നതിനായി, ദേശീയ സ്കോളർഷിപ്പ് പോർട്ടലായ scholarships.gov.in ൽ തങ്ങളുടെ വിദ്യാലയം / കോളേജ് എന്നിവ മേലധികാരികൾ രജിസ്റ്റർ ചെയ്യേണ്ടതുണ്ട്. ഇത് കൃത്യമായി ചെയ്യാത്ത പക്ഷം അപേക്ഷകർക്ക് സ്കോളർഷിപ്പിന് അർഹത ഉണ്ടായിരിക്കുന്നതല്ല. അത്തരം ഒരു സാഹചര്യം ഉണ്ടായാൽ വിദ്യാഭ്യാസ സ്ഥാപനത്തിന്റെ മേലധികാരിക്ക് ഉത്തരവാദിത്തം ഉണ്ടായിരിക്കുന്നതാണ്.
6. പദ്ധതിക്ക് കീഴിലെ ഗുണഫലങ്ങൾ ലഭ്യമാക്കുന്നതിന്, സ്കോളർഷിപ്പിനായി അപേക്ഷിക്കുന്നവർ, അവരുടെ ആധാർ നമ്പർ ഉപയോഗിക്കുന്നതിന് വെൽഫെയർ കമ്മീഷണർക്ക് അനുമതി നൽകേണ്ടതാണ്.
7. അപേക്ഷയ്ക്കൊപ്പം വരുമാന സെർട്ടിഫിക്കറ്റും ബീഡി / സിനിമ ഐഡി കാർഡും അപ്ലോഡ് ചെയ്യണം.
സ്കോളർഷിപ്പ് തുക സംബന്ധിച്ച വിവരങ്ങൾ താഴെ കൊടുക്കുന്നു:
ക്ലാസ്സ്
|
ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും ഉള്ള തുക (രൂപയിൽ)
|
ഒന്നു മുതൽ നാലു വരെ (പുസ്തകങ്ങൾ, വസ്ത്രങ്ങൾ തുടങ്ങിയവ വാങ്ങുന്നതിന്)
|
Rs. 1000
|
5 മുതൽ 8 വരെ
|
Rs. 1500
|
9,10
|
Rs. 2000
|
11,12
|
Rs. 3000
|
ITI, പോളിടെക്നിക് & /ബിരുദ കോഴ്സുകൾ (BSc അഗ്രിക്കൾച്ചർ ഉൾപ്പെടെ)
|
Rs. 6000
|
പ്രൊഫഷണൽ കോഴ്സുകൾ
|
Rs. 25,000
|
പ്രീമെട്രിക് സ്കോളർഷിപ്പിന് 2024 ആഗസ്റ്റ് 31ന് (31/08/2024) മുൻപായും, പോസ്റ്റ് മെട്രിക് സ്കോളർഷിപ്പിന് 2024 ഒക്ടോബര് 31ന് (31/10/2024.) മുൻപായും ഓൺലൈനായി അപേക്ഷകൾ സമർപ്പിക്കേണ്ടതാണ്. കൂടുതൽ വിവരങ്ങൾക്കായി ബന്ധപ്പെടുക:
ഫോൺ: : 0471-2302020
ഇ-മെയിൽ: wckannur.ker[at]nic[dot]in
(Release ID: 2043101)
Visitor Counter : 12