പ്രത്യേക സേവനങ്ങളും ഫീച്ചറുകളും
കേന്ദ്ര സർക്കാരിന്‍റെ ഗ്രാമോദ്യോഗ് വികാസ് യോജന പദ്ധതിയില്‍ ഗുണഭോക്താക്കള്‍ക്കായി അപേക്ഷകൾ ക്ഷണിക്കുന്നു
Posted On:
01 AUG 2024 3:43PM by PIB Thiruvananthpuram
കൊച്ചി: ഓഗസ്റ്റ് 1, 2024
ഗ്രാമീണ മേഖലയിലെ തൊഴില്‍ രഹിതരായ യുവജനങ്ങൾക്ക് അവരുടെ വൈദഗ്ദ്ധ്യവും പരമ്പരാഗത സംരംഭകത്വവും മെച്ചപ്പെടുത്തുന്നതിനും സുസ്ഥിരമായ തൊഴിൽ അവസരങ്ങള്‍ സൃഷ്ടിക്കുന്നതിനും വേണ്ടി കേന്ദ്ര സർക്കാരിന്‍റെ MSME മന്ത്രാലയത്തിന് കീഴിൽ വരുന്ന പദ്ധതിയാണ് ഗ്രാമോദ്യോഗ് വികാസ് യോജന. പ്രസ്‌തുത പദ്ധതിയില്‍ ഉൽപാദനം, വരുമാനം എന്നിവ വർധിപ്പിക്കുന്നതിനായി മെച്ചപ്പെട്ട ഉപകരണങ്ങൾ/ കിറ്റുകൾ/ മെഷിനറികൾ സേവനങ്ങൾ, പരിശീലനം എന്നിവ ഖാദി ഗ്രാമവ്യവസായ കമ്മീഷൻ നൽകുന്നതാണ്.
ഈ പദ്ധതിയില്‍ 18 വയസ്സിനും 55 വയസ്സിനും ഇടയിൽ പ്രായമുള്ള വ്യക്തികൾക്ക് താഴെ പറയുന്ന പരിശീലനത്തിന് പങ്കെടുക്കാവുന്നതാണ്. പരിശീലനം പൂർത്തിയാക്കിയശേഷം സംരംഭം ആരംഭിക്കുന്നതിനായുള്ള സര്‍ക്കാര്‍ അംഗീകൃത സർട്ടിഫിക്കറ്റ്, മെച്ചപ്പെട്ട ഉപകരണങ്ങൾ/കിറ്റുകൾ /മെഷിനറികൾ എന്നിവ സംരംഭകന് നൽകും. തിരഞ്ഞെടുക്കപ്പെട്ട വ്യക്‌തികൾക്ക് നൽകിയിട്ടുള്ള യന്ത്രസാമഗ്രികൾ, ഉപകരണങ്ങൾ എന്നിവയുടെ അറ്റകുറ്റപ്പണികൾ സ്വന്തം നിലക്ക് ചെയ്തുകൊള്ളാം എന്ന സാക്ഷ്യപത്രം സമർപ്പിക്കണം. SC/ST, BPL വിഭാഗത്തില്‍പെട്ടവര്‍, വനിതകള്‍, പുനരധിവാസത്തിന് അര്‍ഹരായ കീഴടങ്ങിയ നക്‌സലൈറ്റുകൾ/ തീവ്രവാദികൾ, പ്രതിരോധ/ പാരാമിലിറ്ററി ഉദ്യോഗസ്ഥരുടെ വിധവകൾ, തീവ്രവാദ ആക്രമണത്തിനു വിധേയമായ കുടുംബങ്ങൾ എന്നിവര്‍ക്ക് മുൻഗണന നൽകും.
പരിശീലനത്തിന്റെ പേര്
|
ലക്ഷ്യം (ഗുണഭോക്താക്കൾക്കായുള്ള എണ്ണം)
|
പരിശീലത്തിനായുള്ള കാലയളവ്(ദിവസങ്ങൾ)
|
ഗുണഭോക്താക്കൾ നൽകേണ്ട സംഭാവന
|
പരിശീലനത്തിന് ശേഷം ഗുണഭോക്താക്കൾക്ക് നൽകുന്ന സൗജന്യ മെഷീനറിയുടെ വില (ഏകദേശം)
|
SC/ST
|
Others
|
|
പാഴ്‌മര കൗശല പരിശീലനം
|
40
|
20
|
10 %
|
20 %
|
10,000/-
|
ഹണീ മിഷൻ പ്രോഗ്രാം
|
50
|
10
|
10 %
|
20%
|
20,000/-
|
മൺപാത്ര നിർമ്മാണ പരിശീലനം
|
200
|
10
|
10 %
|
20 %
|
20,000/-
|
ഇലക്ട്രിഷ്യൻ പരിശീലനം
|
20
|
15
|
10 %
|
20 %
|
10,000/-
|
പ്ലംബർ
|
20
|
15
|
10 %
|
20 %
|
12,000/-
|
തയ്യൽ യന്ത്ര പ്രവർത്തന പരിശീലനം (വയനാട് മാത്രം)
|
20
|
15
|
10 %
|
20 %
|
16,000/-
|
വാഴനാരുകള്‍ വേര്‍തിരിച്ചെടുക്കലും ഫാൻസി ആർട്ടിക്കിൾ നിർമ്മാണവും
|
40
|
12
|
10%
|
20%
|
18,000/-
|
താൽപ്പര്യമുള്ള വ്യക്തികൾ വിദ്യാഭ്യാസ യോഗ്യത, പരിചയ സമ്പത്ത് എന്നിവ തെളിയിക്കുന്ന രേഖകള്‍ പേര്, മേൽവിലാസം, വയസ്സ്, ആധാർ നമ്പർ, ബന്ധപ്പെടാനുള്ള ഫോണ്‍ നമ്പർ, 2 പാസ് പോർട്ട് ഫോട്ടോകൾ ഉൾപ്പടെ ഇനി പറയുന്ന വിലാസത്തിൽ 30.08.2024 നു മുൻപായി അപേക്ഷ സമർപ്പിക്കാവുന്നതാണ്. സ്‌കീമുമായി ബന്ധപ്പെട്ട വിശദാംശങ്ങളുള്ള അപേക്ഷ രൂപം കെവിഐസി യുടെ www.kvic.org.in എന്ന ഒഫീഷ്യൽ വെബ് സൈറ്റിലെ Vacancies ഹെഡില്‍ നിന്നും ഡൗൺലോഡ് ചെയ്യാവുന്നതാണ്.
വിലാസം: ഡെപ്യൂട്ടി ഡയറക്ടർ ഇൻ ചാർജ്, ഖാദി ഗ്രാമവ്യവസായ കമ്മീഷൻ, സംസ്ഥാന ആഫീസ് വൃന്ദാവൻ ഗാർഡൻ, പട്ടം പി ഒ, തിരുവനന്തപുരം, പിൻ: 695004, ഫോൺ നമ്പർ - 0471-2331625, e-mail: kvictvm[at]gmail[dot]com
(Release ID: 2040162)
Visitor Counter : 27