പ്രത്യേക സേവനങ്ങളും ഫീച്ചറുകളും
azadi ka amrit mahotsav

കോഴിക്കോട് എൻ ഐ ടി യിൽ താത്കാലിക അധ്യാപക ഒഴിവുകൾ

പോസ്റ്റഡ് ഓണ്‍: 01 JUL 2024 4:57PM by PIB Thiruvananthpuram

കോഴിക്കോട് : ജൂലൈ 01, 2024

കോഴിക്കോട് എൻ ഐ ടി വിവിധ വകുപ്പുകളിലേക്കായി താത്കാലിക അധ്യാപകരെ നിയമിക്കുന്നു. സിവിൽ എഞ്ചിനീയറിംഗ്, ഇലക്ട്രിക്കൽ എഞ്ചിനീയറിംഗ്, മെക്കാനിക്കൽ എൻജിനീയറിങ് തുടങ്ങിയ എഞ്ചിനീയറിങ് വകുപ്പുകളിലേക്കാണ് താത്കാലിക അധ്യാപകരെ നിയമിക്കുന്നത്. കൂടാതെ എഡ്യൂക്കേഷൻ വകുപ്പിന് കീഴിൽ വിദ്യാഭ്യാസം, എക്കണോമിക്സ്, ബോട്ടണി അധ്യാപകരെയും സെന്റര് ഫോർ ഇന്നോവേഷൻ, എന്റർപ്രെണർഷിപ് ആൻഡ് ഇൻക്യൂബേഷൻ വകുപ്പിന് കീഴിൽ  സംരംഭകത്വം, മാനേജ്മന്റ് ,വിദ്യാഭ്യാസം മറ്റ് അനുബന്ധ മേഖലകൾ എന്നിവയിലും താത്കാലിക അടിസ്ഥാനത്തിൽ അധ്യാപകരെ ആവശ്യമുണ്ട്.

ജൂലായിൽ ആരംഭിക്കുന്ന ഒരു സെമസ്റ്റർ കാലയളവിലേക്കായിരിക്കും നിയമനം. പിഎച്ച്ഡി ബിരുദധാരികൾക്ക് പ്രതിമാസം 70,000 രൂപയും ഗവേഷണ പ്രബന്ധം സമർപ്പിച്ച് കാത്തിരിക്കുന്നവർക്ക് പ്രതിമാസം 58,000 രൂപയുമാണ് ഏകീകൃത പ്രതിഫലം. യോഗ്യത, അപേക്ഷാ ഫോറം, പൊതുവായ നിർദ്ദേശങ്ങൾ എന്നിവയ്ക്ക് ഇൻസ്റ്റിറ്റ്യൂട്ട് വെബ്സൈറ്റ് www.nitc.ac.in സന്ദർശിക്കുക. അപേക്ഷ സമർപ്പിക്കാനുള്ള അവസാന തീയതി 08/07/2024, തിങ്കളാഴ്ചയാണ്.


( റിലീസ് ഐ.ഡി: 2030017) സന്ദര്‍ശക കൗണ്ടര്‍ : 60
ഈ റിലീസ് വായിക്കുക: English