പ്രത്യേക സേവനങ്ങളും ഫീച്ചറുകളും
യോഗ ദിനാചരണം: വിദ്യാർത്ഥികൾക്കായി ചിത്രരചനാ മത്സരം സംഘടിപ്പിച്ചു
प्रविष्टि तिथि:
20 JUN 2024 3:22PM by PIB Thiruvananthpuram
തൃശ്ശൂർ: 20 ജൂൺ 2024
കേന്ദ്ര വാർത്താ വിതരണ പ്രക്ഷേപണ മന്ത്രാലയത്തിനു കീഴിൽ പ്രവർത്തിക്കുന്ന സെൻട്രൽ ബ്യൂറോ ഓഫ് കമ്മ്യൂണിക്കേഷൻ തൃശ്ശൂർ ഫീൽഡ് ഓഫീസ്, അന്താരാഷ്ട്ര യോഗ ദിനാചരണത്തോടനുബന്ധിച്ച് വിദ്യാർത്ഥികൾക്കായി ചിത്രരചനാ മത്സരം നടത്തി.


'നല്ല ഭൂമി, നല്ല ആരോഗ്യം' എന്ന വിഷയത്തിൽ മറ്റം സെന്റ് മേരീസ് എൽ.പി സ്കൂളിൽ സംഘടിപ്പിച്ച മത്സരത്തിൽ ചൊവ്വന്നൂർ ബ്ലോക്കിലെ വിവിധ സ്കൂളുകളിൽ നിന്നുള്ള വിദ്യാർത്ഥികൾ പങ്കെടുത്തു.
മത്സരത്തിനുമുന്നോടിയായി സംഘടിപ്പിച്ച ചടങ്ങ് കണ്ടാണശ്ശേരി ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ശ്രീമതി മിനി ജയൻ ഉദ്ഘാടനം ചെയ്തു. വാർഡ് മെമ്പർ ശ്രീ പി കെ അസീസ്, ഹെൽത്ത് ഇൻസ്പെക്ടർ ശ്രീ എൻ.എഫ് ജോസഫ്, സെൻട്രൽ ബ്യൂറോ ഓഫ് കമ്മ്യൂണിക്കേഷൻ തൃശ്ശൂർ ഫീൽഡ് പബ്ലിസിറ്റി ഓഫീസർ ശ്രീ അബ്ദുമനാഫ്, ശ്രീ എഫ്. പി. എ അംജിത് ഷേർ, ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർമാരായ ശ്രീ ബിഞ്ചു ജേക്കബ്, ശ്രീ വി.എൽ ബിജു എന്നിവർ സംസാരിച്ചു.
********************************************
(रिलीज़ आईडी: 2027002)
आगंतुक पटल : 24