ഗിരിവര്‍ഗ്ഗകാര്യ മന്ത്രാലയം

ശ്രീ ദുർഗാദാസ് ഉയ്‌കെ കേന്ദ്ര ഗോത്രകാര്യ സഹമന്ത്രിയായി ചുമതലയേറ്റു

Posted On: 11 JUN 2024 7:11PM by PIB Thiruvananthpuram

ശ്രീ ദുർഗാദാസ് ഉയ്‌കെ ഇന്നു ന്യൂഡൽഹിയിലെ ശാസ്ത്രി ഭവനിൽ കേന്ദ്ര ഗോത്രകാര്യ സഹമന്ത്രിയായി ചുമതലയേറ്റു. മന്ത്രാലയം സെക്രട്ടറി ശ്രീ വിഭു നായരും മറ്റു മുതിർന്ന ഉദ്യോഗസ്ഥരും ശ്രീ ഉയ്‌കെയെ സ്വാഗതം ചെയ്തു.

 

 

2019-ലെ പൊതുതെരഞ്ഞെടുപ്പിൽ മധ്യപ്രദേശിലെ ബേത്തൂൽ മണ്ഡലത്തിൽനിന്നാണു ശ്രീ ഉയ്കെ ആദ്യമായി പാർലമെന്റിന്റെ അധോസഭയിലേക്കു തെരഞ്ഞെടുക്കപ്പെട്ടത്. തുടർന്ന്, അദ്ദേഹം പ്രതിരോധ സ്റ്റാൻഡിങ് കമ്മിറ്റി അംഗമായും ഗോത്രകാര്യ മന്ത്രാലയത്തിലെ ഉപദേശകസമിതി അംഗമായും പ്രവർത്തിച്ചു.
 

***

 (Release ID: 2024701) Visitor Counter : 27


Read this release in: English